ഇന്റലിജൻസ് ബ്യൂറോയിൽ 4987 ഒഴിവ്

ഇന്റലിജൻസ് ബ്യൂറോയിൽ

സെക്യൂരി‌റ്റി അസ്സിസ്റ്റന്റ്/എക്‌സിക്യൂട്ടീവ്

4987 ഒഴിവ്

തിരുവനന്തപുരത്ത് 334 ഒഴിവ്

യോഗ്യത: പത്താം ക്ലാസ്

അവസാന തീയതി: ഓഗസ്റ്റ് 17

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇൻ്റജൻസ് ബ്യൂറോയുടെ – സബ്‌സിഡിയറികളിൽ 4,987 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് ഒഴിവ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 334 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം.

ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ്-സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ഏതെങ്കിലും ഒരു എസ്ഐബിയിലേക്കു മാത്രം അപേക്ഷിക്കുക. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ്റ് ന്യൂസി’ന്റെ ജൂലൈ 26- ഓഗസ്റ്റ് 1 ലക്കത്തിൽ.

യോഗ്യത:
പത്താം ക്ലാസ് ജയം/ തത്തുല്യം, അപേക്ഷിക്കുന്ന ബ്യൂറോ ഉൾപ്പെടുന്ന റീജണിലെ പ്രാദേശികഭാഷാ പരിജ്‌ഞാനം, Domicile സർട്ടിഫിക്കറ്റ്

പ്രായം : 18 – 27
ശമ്പളം: 21,700 – 69,100.

ഫീസ്: ജനറൽ, ഇഡബ്ല്യു എസ്, ഒബിസി

വിഭാഗക്കാരായ പുരുഷന്മാർക്ക് 650 (പരീക്ഷാ ഫീസ് 100 രൂപയും റിക്രൂട്ട്‌മെന്റ് പ്രോസസിംഗ് ചാർജ് 550 രൂപയും). മറ്റുള്ളവർക്കു റിക്രൂട്ട്മെന്റ് പ്രോസസിംഗ് ചാർജായ 550 രൂപ മതി. ഓൺലൈനായും ഓഫ് ലൈനായും ഫീസടയ്ക്കാം.

തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ

http://www.mha.gov.in; www.ncs.gov.in ന്നീ വെബ്സൈറ്റുകളിൽ.

http://www.mha.gov.in

http://www.ncs.gov.in

About Carp

Check Also

NALCO: 32 മാനേജർ

NALCO: 32 മാനേജർ കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ഒഡീഷയിലെ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഡെപ്യൂട്ടി മാനേജർ, സീനിയർ …

Leave a Reply

Your email address will not be published.