ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് – BHEL) ഇന്ത്യയിലെ വിവിധ ഉത്പാദന യൂണിറ്റുകളിലായി 515 ആര്‍ട്ടിസാന്‍ ഗ്രേഡ്- IV തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഔദ്യോഗിക വെബ്‌സൈറ്റായ bhel.com സന്ദര്‍ശിച്ച് തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രധാന തീയതികള്‍ ഏതെല്ലാം?
ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ 2025 ജൂലായ് 16 രാവിലെ 10 മണിക്ക് ആരംഭിച്ച് 2025 ഓഗസ്റ്റ് 12 രാത്രി 11:45ന് അവസാനിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബര്‍ പകുതിയോടെ നടത്താനാണ് സാധ്യത. അഡ്മിറ്റ് കാര്‍ഡ് തീയതികളും പരീക്ഷാ സമയക്രമവും പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിക്കും.
ഒഴിവുകള്‍
തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന, ഉത്തരാഖണ്ഡ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ബിഎച്ച്ഇഎല്‍ ഉത്പാദന യൂണിറ്റുകളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ക്ക് ഒരു യൂണിറ്റും ഒരു ട്രേഡും മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കൂ. പരീക്ഷ എല്ലാവര്‍ക്കും ഒരേ ദിവസം തന്നെയായിരിക്കും.
തസ്തികകള്‍
ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്, ഫൗണ്ടറിമാന്‍ തുടങ്ങി നിരവധി വിദഗ്ദ്ധ ട്രേഡുകളിലേക്കാണ് നിയമനം. ഫിറ്റര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍ ട്രേഡുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിലുള്ള ഐടിഐ/നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (എന്‍ടിസി) നാഷണല്‍ അപ്രന്റിസ്ഷിപ് സര്‍ട്ടിഫിക്കറ്റും (എന്‍എസി) പാസായിരിക്കണം.
ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് എന്‍ടിസിയിലും എന്‍എസിയിലും കുറഞ്ഞത് 60% മാര്‍ക്ക് വേണം. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് കുറഞ്ഞത് 55% മാര്‍ക്ക് മതി. ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് പരമാവധി 27 വയസ്സാണ് പ്രായപരിധി. ഒബിസി (നോണ്‍-ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് 30 വയസ്സും എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് 32 വയസ്സുമാണ് പരിധി. സര്‍ക്കാര്‍ നിയമപ്രകാരം പിഡബ്ല്യുഡി, വിമുക്ത ഭടന്മാര്‍, പരിചയസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് അധിക ഇളവ് ലഭിക്കും.
ശമ്പളം എത്രയായിരിക്കും?
തുടക്കത്തില്‍, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക ജീവനക്കാരായി നിയമിക്കുകയും അവരുടെ യൂണിറ്റിലെ ബാധകമായ മിനിമം വേതനം നല്‍കുകയും ചെയ്യും. ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, അവരെ ആര്‍ട്ടിസാന്‍ ഗ്രേഡ്- IV ആയി സ്ഥിരപ്പെടുത്തുകയും സ്റ്റാന്‍ഡേര്‍ഡ് അലവന്‍സുകള്‍ സഹിതം 29,500 രൂപ മുതല്‍ 65,000 രൂപ വരെ ശമ്പള സ്‌കെയിലില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് 1072 രൂപയാണ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസ് 472 രൂപയാണ്.
വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം: https://www.bhel.com/