പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവർക്ക് വ്യാവസായിക വകുപ്പില്‍ ജോലി; കൈനിറയെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു.

കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ജൂണ്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്:-
വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) റിക്രൂട്ട്‌മെന്റ്.കേരളത്തിലുടനീളം ഒഴിവുകൾ

ശമ്പളം:-
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37,400 രൂപമുതല്‍ 79,000 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.

പ്രായപരിധി:-
19 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.ഉദ്യോഗാര്‍ഥികള്‍ 2.01.1981നും 1.1.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത:-
എസ്‌എസ്‌എല്‍സി വിജയിച്ചിരിക്കണം.

ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. / അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും./ഗവണ്‍മെന്റ് അഥവാ ഗവണ്‍മെന്റ് അംഗീകൃത പോളിടെക്‌നിക്കില്‍ നിന്നും അനുയോജ്യമായ എഞ്ചിനീയറിങ് ശാഖയില്‍ നേടിയ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും.

അപേക്ഷ:-
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ആദ്യമായി അപേക്ഷ നല്‍കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 04.

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.