മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് ഈ മാസം 12 അപേക്ഷിക്കാം

ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂ‌ളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ക്രിസ്‌ത്യൻ-മുസ്ല‌ിം വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഈ മാസം 12 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് 1,31,000 കുട്ടികളാണ് പദ്ധതിയിൽ ഗുണഭോക്താക്കളായുള്ളത്. പ്രതിവർഷം ഓരോ കുട്ടിക്കും 1,500 രൂപ വീതം ലഭിക്കുന്ന ‌സ്കോളർഷിപ്പാണിത്.

കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്‌കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.വെബ്‌സൈറ്റിൽ https://margadeepam.kerala.gov.in ‍ അപേക്ഷ ഫോം ലഭ്യമാണ്.

About Carp

Check Also

സിവിൽ സർവീസ് പരീക്ഷാ പരിശീലനം സ്കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/ യൂണിവേഴ്സ‌ിറ്റി സ്ഥാ പനങ്ങളിൽനിന്ന് സിവിൽ സർവീ സ് പരീക്ഷാ പരിശീലനത്തിൽ ഏർ പ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗ ത്തിൽപ്പെട്ട വിദ്യാർഥികൾക്ക് …

Leave a Reply

Your email address will not be published.