മദർ തെരേസ സ്കോളർഷിപ് 2024-25 ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യതാ പരീക്ഷയിൽ 45% മാർക്കെങ്കിലും നേടിയിരിക്കണം.

BPL അപേക്ഷകർക്ക് മുൻഗണന. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം വരെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും.

കോഴ്സ് ആരംഭിച്ചവർക്കും / രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. കഴിഞ്ഞ വർഷം സ്കോളർഷിപ് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.

അവസാന തിയ്യതി : ജനുവരി 17

ആവശ്യമായ രേഖകൾ

1. SSLC, പ്ലസ് ടു മാർക്ക് ലിസ്റ്റ്
2. അലോട്മെന്റ് മെമോ
3. ബാങ്ക് പാസ്ബുക്ക്
4. ഫോട്ടോ
5. ആധാർ
6. വരുമാന സർട്ടിഫിക്കറ്റ്
7. റേഷൻ കാർഡ്

അപേക്ഷകൾ തൊട്ടടുത്ത അക്ഷയ – CSC കേന്ദ്രങ്ങൾ വഴി സമർപ്പിയ്ക്കാം.

About Carp

Check Also

പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തിൽ സർക്കാർ/ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ടി എച്ച്.എസ്.എൽസി, പ്ലസ് ടു/വിഎച്ച്എ സ്‌ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾ …

Leave a Reply

Your email address will not be published.