457 ഒഴിവ് , അപേക്ഷ 31 വരെ
യു പിഎസ്‌സിയുടെ കംബൈൻഡ് ഡിഫെൻസ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ഈമാസം 31 വരെ
. www.upsconline.nic.in സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്സ‌് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങ ളിൽ 457 ഒഴിവുണ്ട്. ഏപ്രിൽ 13നാണു പരീക്ഷ.
കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത:
. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ (പുരുഷൻമാർക്ക് 275 ഒഴി വ്): അവിവാഹിതരായിരിക്കണം. ജന നം 2001 ജനുവരി രണ്ട്- 2007 ജനുവരി ഒന്ന്. യോഗ്യത: ബിരുദം
. ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ (100 ഒഴിവ്-എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി) ഉള്ളവർക്കുള്ള 13 ഒഴിവടക്കം): അവിവാഹിതരായ പുരു ഷൻമാർക്ക് അപേക്ഷിക്കാം. ജനനം: 2002 ജനുവരി രണ്ട് – 2007 ജനുവരി ഒന്ന് : യോഗ്യത: ബിരുദം
. നേവൽ അക്കാദമി, ഏഴിമല: എക് സിക്യൂട്ടീവ്-ജനറൽ സർവീസ് ഹൈ ഡ്രോ (32 ഒഴിവ്- എൻസിസി സി സർട്ടി : ഫിക്കറ്റുകാർക്കുള്ള (നേവൽ) 6 ഒഴിവടക്കം): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ജനനം: 2002 ജനുവ രി രണ്ട്- 2007 ജനുവരി ഒന്ന്. യോഗ്യത: എൻജിനീയറിങ് ബിരുദം.
. എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ് (32 ഒഴിവ്- എൻസിസി സി സർ ട്ടിഫിക്കറ്റ് (എയർ വിങ്) ഉള്ളവർക്കുള്ള ; 3 ഒഴിവ് ഉൾപ്പെടെ): ജനനം: 2002 ജനുവരി രണ്ട്- 2006 ജനുവരി ഒന്ന്; കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് രണ്ടുവർഷം ഇളവ്. 25ൽ താഴെ പ്രായമുള്ളവർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ്ടുവിനു ഫിസിക്സും മാത്രം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം
. ഓഫിസേഴ്സ‌് ട്രെയിനിങ് അക്കാദ മി, ചെന്നൈ (വിമൻ-നോൺ ടെക്നി ക്കൽ: 18 ഒഴിവ്): അവിവാഹിതരായ സ്ത്രീകൾ അപേക്ഷിക്കുക. ജനനം: 2001 ജനുവരി രണ്ട്- 2007 ജനുവരി ഒന്ന്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാ ഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.
. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, എസ്എസ്‌ബി ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ. എഴുത്തുപരീക്ഷ യ്ക്കു കൊച്ചിയിലും തിരുവനന്തപുര ത്തും കോഴിക്കോടും കേന്ദ്രമുണ്ട്.ഇന്ത്യൻ മിലിറ്ററി അക്കാദമി, നേവൽ അക്കാദമി, എയർ ഫോഴ്സ് അക്കാദമി : എന്നിവയിലേക്ക് ഇംഗ്ലിഷ്, ജനറൽ നോളജ്, എലിമെന്റ്റി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്നു 100 വീതം ചോദ്യങ്ങൾ ഉൾപ്പെടുന്നതാണു പരി ക്ഷ (ഓരോ വിഷയത്തിനും 2 മണിക്കൂർ ദൈർഘ്യം). ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് ഇംഗ്ലിഷ്, ജനറൽ നോളജ് വിഷയങ്ങൾ ഉൾപ്പെടുന്ന പരീ ക്ഷ (100 ചോദ്യം വീതമുള്ള 2 മണിക്കൂർ സെഷൻ) നടത്തും. വിശദവിവരങ്ങളും സിലബസും വെബ്സൈറ്റിൽ. . അപേക്ഷാഫീസ്: 200 രൂപ സ്ത്രീ കൾക്കും പട്ടികവിഭാഗക്കാർക്കും ഫീ സില്ല. എസ്ബിഐ ശാഖയിലൂടെയോ ഓൺലൈനായോ ഫീസ് അടയ്ക്കാം. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്‌ഞാപനം www.upsc.gov.in എന്ന വെബ്സൈറ്റിൽ.