സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 291 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 10. വെബ്സൈറ്റ്: www.keralacseb.kerala.gov.in
ജൂനിയർ ക്ലാർക്ക്/ കാഷ്യർ (264 ഒഴിവ്), അസി സ്‌റ്റന്റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1), ടൈപ്പിസ്റ്റ് (1) എന്നീ തസ്‌തികകളിലാണു വിജ്‌ഞാപനം. : ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയു : ടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാ നത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്‌റ്റ് പ്രകാരമാണു നിയമനം. ഓരോ തസ്‌തികയി : ലേക്കും വെവ്വേറെ അപേക്ഷിക്കണം. അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കുമുൻപു യോഗ്യത നേടിയവരാകണം.
പ്രായം : 01.01.20240 18-40. പട്ടികവിഭാഗ അപേക്ഷകർക്ക് 5 വർഷവും ഒബി സി, സാമ്പത്തിക പിന്നാക്ക, വിമു ക്തഭട അപേക്ഷകർക്ക് 3 വർഷവും ഭിന്നശേ ഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
. ഫീസ്: ഒരു സംഘം/ ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സം ഘങ്ങളിലേക്കും ബാങ്കുകളിലേക്കും അപേ ക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.