റെയിൽവേയിൽ 14,298 ടെക്‌നിഷ്യൻ

തിരുവനന്തപുരത്ത് 278 ഒഴിവ്

യോഗ്യത: ഐടിഐ /ഡിപ്ലോമ/ ബിരുദം
അപേക്ഷ ഇന്നുമുതൽ 16 വരെ

റെയിൽവേയിൽ ടെക്നിഷ്യൻ ഗ്രേഡ്-3 (02/2024) തസ്‌തികയിലെ വർധിപ്പിച്ച ഒഴിവുകളിലേക്ക് ഇന്നുമുതൽ അപേക്ഷ സ്വീകരി ക്കും. റെയിൽവേ റിക്രൂട്മെന്റ് ബോർഡിൻ്റെ www.rrbthiruvananthapuram. gov.in എന്ന വെബ്സൈറ്റ് വഴിയാ ണ് അപേക്ഷിക്കേണ്ടത്. ഓൺ ലൈൻ അപേക്ഷ 16 വരെ. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്‌ഞാപനത്തിൽ 22 കാറ്റഗറിക ളിലായി 9144 ഒഴിവുകളാണ് റി പ്പോർട്ട് ചെയ്തിരുന്നത്. കൂട്ടിച്ചേർ ക്കൽ വിജ്‌ഞാപനപ്രകാരം ഒഴിവു കൾ 14,298 ആയി വർധിച്ചതോടെ യാണ് പുതിയ അപേക്ഷകർക്കും അവസരം നൽകി വീണ്ടും ഓൺ ലൈൻ റജിസ്ട്രേ ഷൻ അനുവദിച്ച ത്. 22 കാറ്റഗറികൾ 40 ആയും ഉയർ ന്നു. തിരുവനന്തപുരം ആർആർ ബിയിൽ 278 ഒഴിവുണ്ട്. ഇതിനകം അപേക്ഷ നൽകിയ ഉദ്യോഗാർഥി കൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താൻ ഈമാസം 17 മുതൽ 21 വരെ സമയമുണ്ട്. തിരുത്തലി നു ഫീസ് 250 രൂപ.

ഹെൽപ് ഡെസ്ക‌്: 9592-001-188,

rrb.help@csc.gov.in

(സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).യോഗ്യത:

ടെക്നനിഷ്യൻ ഗ്രേഡ് III : ബന്ധ പ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയ മട്രിക്കുലേഷൻ/ എസ്എസ്എൽസിക്കാർക്ക് അപേ ക്ഷിക്കാം.

. ടെക്നിഷ്യൻ ഗ്രേഡ് I: ഫിസി ക്സ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി/ഇൻസ്ട്രുമെന്റേ ഷൻ സ്ട്രീമുകളിൽ സയൻസ് ബി രുദം അല്ലെങ്കിൽ ഏതെങ്കിലും : സബ് സ്ട്രീമുകളിൽ ബിഎസ്‌സി അല്ലെങ്കിൽ 3 വർഷ എൻജിനീയറി : ങ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.

. പ്രായം (01.07.2024ന്): ടെക്നി ഷ്യൻ ഗ്രേഡ് 1: 18 -36. ടെക്നി ഷ്യൻ ഗ്രേഡ് III: 18- 33. പട്ടികവിഭാഗ ക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർ – ന്ന പ്രായപരിധിയിൽ ഇളവു ലഭി : ക്കും. വിമുക്‌തഭടൻമാർക്കും ഇളവ്.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്‌ഡ് ടെസ്‌റ്റ് മുഖേന. കൂടുതൽ വിവരങ്ങൾക്ക്:

www.rrbthiruvananthapuram.gov.in

About Carp

Check Also

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 …

Leave a Reply

Your email address will not be published.