ബാങ്കുകളിൽ 5351 ഓഫിസർ

പിഒ, സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികകളി ലേക്ക് ഐബിപിഎസ് വിജ്‌ഞാപനം

പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസർ/മാനേജ് മെന്റ് ട്രെയിനി, സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിലേക്ക് ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സ നേൽ സിലക്‌ഷൻ (ഐബിപിഎ സ്) അപേക്ഷ ക്ഷണിച്ചു. പ്രബേ ഷനറി ഓഫിസർ (പിഒ)/മാനേജ്‌മെ : ന്റ്റ് ട്രെയിനി തസ്‌തികയിൽ 4455 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ (എസ്‌ഒ) തസ്‌തികകളിൽ 896 ഒഴി വുമാണുള്ളത്. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കാം.വ്യത്യസ്‌ത വിജ്‌ഞാപനങ്ങളാണ്. ഓൺ ലൈൻ അപേക്ഷ 21 വരെ.

അവസരം 11 ബാങ്കുകളിൽ

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാ ഷ്ട്ര, കാനറ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഐഒബി, പിഎൻബി, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. പൊ തുപരീക്ഷയിലെ സ്കോറിൻ്റെ അടിസ്ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. തുടർന്ന് ഇന്റർവ്യൂക്കു നടത്തും.

രണ്ടിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ് റ്റ് ചെയ്യപ്പെടുന്നവർക്കു 2026 മാർച്ച് 31 വരെ നിയമനം നടത്തും. അപേക്ഷകർ മികച്ച ക്രെഡിറ്റ് ഹിസ്റ്റ‌റി നിലനിർത്തുന്നവരാക ണം. അതതു ബാങ്കുകൾക്കു ബാ ധകമായ മിനിമം സിബിൽ സ്കോർ വേണം.

പ്രബേഷനറി ഓഫിസർ

. യോഗ്യത: ബിരുദം. 2024 ഓഗ സ്‌റ്റ് 21 അടിസ്ഥാനമാക്കി യോ ഗ്യത കണക്കാക്കും.

. പ്രായം: 20-30. പട്ടികവിഭാഗ ക്കാർക്ക് അഞ്ചും ഒബിസിക്കു മൂ ന്നും ഭിന്നശേഷിക്കാർക്കു പത്തും : വർഷം ഇളവ്. വിമുക്‌തഭടൻമാർ നിയമാനുസൃത ഇളവ്. 2024 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി പ്രാ യം കണക്കാക്കും.

* പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായി

ഓൺലൈൻ ഒബ്ജക്ടീവ് പരി ക്ഷയാണ്. ഒരു മണിക്കൂർ പ്രിലിമി നറി പരീക്ഷ ഒക്ടോബറിൽ നട ത്തും. മെയിൻ പരീക്ഷ നവംബ റിൽ. ജനുവരി ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും. തുടർന്ന് ഏപ്രിലിൽ പ്രൊവിഷനൽ അലോ ട്മെന്റ്.

സ്പെഷലിസ്‌റ്റ് ഓഫിസർ

. തസ്ത‌ികകളും ഒഴിവും : അഗ്രി കൾചർ ഫീൽഡ് ഓഫിസർ-346, മാർക്കറ്റിങ് ഓഫിസർ-205, ഐടി ഓഫിസർ-170, ലോ ഓഫിസർ – 125, രാജ്‌ഭാഷാ അധികാരി-25, എച്ച്ആർ/പഴ്‌സനേൽ ഓഫിസർ- 25. ഓരോ തസ്ത‌ികയിലേക്കുമു ള്ള യോഗ്യതാവിശദാംശങ്ങൾ വി ജ്‌ഞാപനത്തിലുണ്ട്.

ഏതെങ്കിലും ഒരു തസ്‌തികയി ലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർ കംപ്യൂട്ടർ പരിജ്‌ഞാ നമുള്ളവരാകണം. ഐടി ഓഫി സർ ഒഴികെ തസ്‌തികകളിലെ അപേക്ഷകർക്കു കംപ്യൂട്ടർ ഓപ്പ റേഷൻസ്/ലാംഗ്വേജിൽ സർട്ടിഫി : ക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഹൈസ്കൂ‌ൾ/കോളജ്/ഇൻസ്‌റ്റിറ്റ്യൂ : ട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി പഠി ച്ചിരിക്കണം.

. യോഗ്യത 2024 ഓഗസ്റ്റ് 21 അടിസ്ഥാനമാക്കി കണക്കാക്കും. – പ്രായപരിധി: 20-30. പ്രായം 2024 – ഓഗസ്‌റ്റ് 1 അടിസ്ഥാനമാക്കി

കണക്കാക്കും. പട്ടികവിഭാഗക്കാർ ക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭി ന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കു നിയ മാനുസൃത ഇളവ്.

* പരീക്ഷ: പ്രിലിമിനറി ഓൺ ലൈൻ പരീക്ഷ നവംബറിൽ നട ത്തും. മെയിൻ പരീക്ഷ ഡിസംബ റിൽ. ഫെബ്രുവരി/മാർച്ചിൽ ഇന്റർ വ്യൂ. അലോട്‌മെന്റ് ഏപ്രിലിൽ.

പൊതു വിവരങ്ങൾ

. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറിക്ക് കണ്ണൂർ, കോ ഴിക്കോട്, മലപ്പുറം, പാലക്കാട്, തൃ ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപു രം; മെയിനിന് കോഴിക്കോട്, എറ ണാകുളം, തിരുവനന്തപുരം.

* അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനിൽ ഫീസ് അടയ്ക്കാം.

* അപേക്ഷിക്കാൻ വെബ്സൈറ്റ്: www.ibps.in

About Carp

Check Also

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …

Leave a Reply

Your email address will not be published.