റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂണിയർ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ 29, ഇലക്ട്രിക്കൽ- ആറ് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗിൽ 55 ശതമാനം മാർക്കോടെ ബിരുദം. 65 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ.
എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് മാർക്കിൽ 10 ശതമാനം വരെ ഇളവ് ലഭിക്കും. ബിരുദധാരികൾക്ക് ഒരു വർഷത്തെയും ഡിപ്ലോമക്കാർക്ക് രണ്ടുവർഷത്തെയും പ്രവർത്തനപരിചയം ഉണ്ടായിരിക്കും.
പ്രായം: 20-30 ഉയർന്ന പ്രായപരിധിയിൽ എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിധവക ൾക്കും പുനർവിവാഹിതരാകാത്ത വിവാഹമോചിതർക്കും 35 വയസ് (എസ്സി, എസ്ടി- 40) വരെ ഇളവുണ്ട്. വിമുക്തഭടൻമാർക്ക് നിയമാനുസൃതയിളവുണ്ട്. വിശദവിവര ങ്ങൾക്ക് www.rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ജൂൺ 30.