സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേക്ക് കീഴിലുള്ള നാഗ്പൂർ ഡിവിഷൻ, മോട്ടിബാഗ് വർക്ക്ഷോപ്പ് എന്നിവിടങ്ങളിലായി ട്രേഡ് അപ്രന്റിസുമാരുടെ 772 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ ട്രേഡുകളിലായി ഡിവിഷണൽ ഓഫീസിന് കീഴിൽ 708 ഒഴിവും വർക്ക്ഷോപ്പിൽ 64 ഒഴിവുമാണുള്ളത്. ഒരു വർഷത്തേക്കാണ് പരിശീലനകാലയളവ്.
ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, കാർപെന്റർ, വെൽഡർ, സിഒപിഎം, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ് ആൻഡ് ഹിന്ദി), പ്ലംബർ, പെയിന്റ്ർ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്ക്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസകർ, മെഷീനിസ്റ്റ്, ടർണർ, ഡെൻ്റൽ ലാബ് ടെക്നീഷ്യൻ, ഹോസ്പിറ്റൽ വേസ്റ്റ് മാനേജ്മെന്റ് ടെക്നീഷ്യൻ, സാനിറ്ററി ഇൻസ്പെക്ടർ, ഗ്യാസ് കട്ടർ, കേബിൾ ജോയിന്റർ, സെക്രട്ടേറിയൽ പ്രാക്ടീസ്.
യോഗ്യത: അമ്പതു ശതമാനം മാർക്കോടെ പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ട്രേഡ് കോഴ്സ് വിജയവും.
പ്രായം: 2023 ജൂൺ ആറിന് 15- 24. നിയമാനുസൃത വയസിളവുണ്ടാകും.
അപേക്ഷ: www.apprenticeshipindia.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 07