എല്‍.ഡി ക്ലര്‍ക്ക്: ഡെപ്യൂട്ടേഷന്‍ ഒഴിവ്

മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ രണ്ട് എല്‍.ഡി. ക്ലര്‍ക്കിന്റെ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍ 26,500-60,700.

അപേക്ഷ, ബയോഡേറ്റ, കേരള സര്‍വ്വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ജൂണ്‍ 23 നോ, അതിനു മുന്‍പോ കിട്ടത്തക്ക വിധം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2 553 540.

About Carp

Check Also

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 …

Leave a Reply

Your email address will not be published.