കേരള ജുഡീഷ്യൽ സർവീസിൽ 69 മുൻസിഫ്–മജിസ്‌ട്രേട്ട് ഒഴിവ്. 56 റഗുലർ ഒഴിവും 13 എൻസിഎ ഒഴിവുമുണ്ട്. അപേക്ഷിക്കാൻ www.hckrecruitment.nic.in
∙ ഡയറക്ട് റിക്രൂട്മെന്റ് യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദം. നല്ല സ്വഭാവവും മികച്ച ആരോഗ്യവുമുള്ളവരാകണം. (തസ്‌തികമാറ്റം വഴി നിയമനം ആഗ്രഹിക്കുന്നവർ സൈറ്റ് കാണുക)
∙ പ്രായം: 2023 ജനുവരി ഒന്നിന് 35 കവിയരുത്. അർഹർക്ക് ഇളവ്.
∙ ശമ്പളം: 77,840–1,28,680 രൂപ
∙ തിരഞ്ഞെടുപ്പ്: പ്രിലിമിനറി പരീക്ഷയിൽ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, 200 മാർക്ക്. നെഗറ്റീവ് മാർക്കുണ്ട്. മെയിൻ പരീക്ഷയിൽ നാലു പേപ്പറുകളടങ്ങിയ 400 മാർക്കിന്റെ എഴുത്തുപരീക്ഷ. ജയിക്കുന്നവർക്ക് 50 മാർക്കിന്റെ വൈവ വോസി.
∙ഫീസ്: 1250 രൂപ. എസ്‌സി/എസ്‌ടി വിഭാഗക്കാരും തൊഴിൽരഹിതരായ ഭിന്നശേഷിക്കാരും ഫീസ് അടയ്‌ക്കേണ്ട.