ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ. 1,675 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് mha.gov.in അല്ലെങ്കിൽ ncs.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷാ നടപടികൾ ജനുവരി 28 ന് ആരംഭിക്കും, അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 17 ആണ്. മൊത്തം 1,675 ഒഴിവുകളിലേക്കാണ് നിയമനം. അതിൽ 1,525 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്‌സിക്യൂട്ടീവും 150 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ ഒഴിവുകളുമാണ്.

ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥിക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10 അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ്. ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന പ്രദേശത്തെ ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാവീണ്യമുള്ളവരായിരിക്കണം. ശമ്പള സ്കെയിൽ ലെവൽ 3 (21700-69100 രൂപ) ആണ്. കൂടാതെ അനുവദനീയമായ കേന്ദ്രസർക്കാർ അലവൻസുകളും ലഭിക്കും.

About Carp

Check Also

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 …

Leave a Reply

Your email address will not be published.