വിവിധ തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാനതലം
കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ചീഫ് (പെഴ്സ്പക്ടീവ് പ്ലാനിംഗ് ഡിവിഷൻ), ചീഫ് (പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ), കേരള സ്റ്റേറ്റ് പ്രോസിക്യൂഷൻ സർവീസിൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് 2, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) – നേരിട്ടും തസ്തികമാറ്റം മുഖേനയും, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) – നേരിട്ടും ജലസേചന വകുപ്പിലെ ജീവനക്കാർക്ക് മാത്രമുള്ളതും,
ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) – ജലസേചന വകുപ്പിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (അഗ്രികൾച്ചർ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (കോമേഴ്സ്യൽ പ്രാക്ടീസ്) (പോളിടെക്നിക്കുകൾ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (അനാട്ടമി), കേരള പോലീസിൽ ഫോട്ടോഗ്രാഫർ, പോലീസ് (കേരള സിവിൽ പോലീസ്) വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി),
പോലീസ് (ആംഡ് പോലീസ് ബറ്റാലിയൻ) വകുപ്പിൽ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർകഷോപ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ഡെമോണ്സ്ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (പോളിമർ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കന്പ്യൂട്ടർ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്), കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) ജൂണിയർ ലക്ചറർ (ഹിസ്റ്ററി ഓഫ് ആർട്സ് ആൻഡ് എയ്സ്തറ്റിക്സ്, ഭരതനാട്യം, മോഹിനിയാട്ടം, കഥകളിവേഷം, കഥകളി ചെണ്ട, അപ്ലൈഡ്ആർട്ട്),
പേഴ്സണൽ ഓഫീസർ – പാർട്ട് 1 (ജനറൽ കാറ്റഗറി), വ്യാവസായിക പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (സെക്രട്ടേറിയൽ പ്രാക്ടീസ്-ഇംഗ്ലീഷ്), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂണിയർ സിസ്റ്റംസ് ഓഫീസർ – പാർട്ട് 1 (ജനറൽ കാറ്റഗറി), കേരള ഡെയറി ഡെവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ സർവേയർ ഗ്രേഡ് 2,
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റെസ്പിറേറ്ററി ടെക്നീഷ്യൻ ഗ്രേഡ് 2. കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവണ്മെന്റ് സെക്രട്ടേറിയറ്റ്/അഡ്വക്കേറ്റ് ജനറൽ ഓാഫീസ്(എറണാകുളം)/ലോക്കൽ ഫണ്ട് ആഡിറ്റ്/എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജസ് ഓഫീസ്/വിജിലൻസ് ട്രിബ്യൂണൽ ഓഫീസ്/കേരള ലോകായുക്ത എന്നിവിടങ്ങളിൽ കന്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 – നേരിട്ടും തസ്തികമാറ്റം മുഖേനയും,
പൊതുമരാമത്ത്/ജലസേചന വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/ട്രേസർ (സിവിൽ), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2/മെസ്സഞ്ചർ/നൈറ്റ് വാച്ച്മാൻ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ എൽഡി ടൈപ്പിസ്റ്റ്, ആട്ടോകാസ്റ്റ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4, കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്പർവൈസർ – പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി).
ജനറൽ റിക്രൂട്ട്മെന്റ് – ജില്ലാതലം
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്, സംസ്കൃതം), വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (കന്നട മീഡിയം), വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (യുപിഎസ്), വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ),
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു), വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) – മലയാളം മീഡിയം, വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ഇൻഷ്വറൻസ് മെഡിക്കൽ സർവീസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, ജയിൽ വകുപ്പിൽ കാർപ്പന്ററി ഇൻസ്ട്രക്ടർ, വിവിധ വകുപ്പുകളിൽ സാർജന്റ് – പാർട്ട് 1, 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും), പ്രിന്റിംഗ് വകുപ്പിൽ കന്പ്യൂട്ടർ ഗ്രേഡ് 2,
ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (സിദ്ധ), ആയുർവേദ കോളജുകളിൽ ആയുർവേദ തെറാപ്പിസ്റ്റ്, ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2, സാമൂഹ്യനീതി/വനിത ശിശു വികസന വകുപ്പിൽ മേട്രണ് ഗ്രേഡ് 1, വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) – പാർട്ട് 1, 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും), വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് – പാർട്ട് 1, 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും),
വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), ആയുർവേദ കോളജിൽ മെക്കാനിക്, തിയേറ്റർ അസിസ്റ്റന്റ്, ഹോമിയോപ്പതി മെഡിക്കൽ കോളജിൽ ഹൗസ് കീപ്പർ (ഫീമെയിൽ), എൻസിസി വകുപ്പിൽ ഫാരിയർ (വിമുക്തഭടൻമാർ മാത്രം). കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in.