ഐടിബിപി: 479 കോൺസ്റ്റബിൾ/ ഹെഡ് കോൺസ്റ്റബിൾ

ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക്, ടെലികമ്യൂണിക്കേഷൻ) തസ്തികകളിൽ 479 ഒഴിവ്. ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികയാണ്. താൽക്കാലിക നിയമനം. സ്ഥിരപ്പെടുത്തിയേക്കാം.

പ്രായം 18-25. അർഹർക്ക് ഇളവ് = ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (മോട്ടർ മെക്കാനിക് 186): ഈ മാസം 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത- ഹെഡ് കോൺസ്റ്റബിൾ: 12-ാം ക്ലാസ്, മോട്ടർ മെക്കാനിക് സർട്ടിഫിക്കറ്റ്/ ഐടിഐ, 3 വർഷ പരിചയം അല്ലെങ്കിൽ ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.
കോൺസ്റ്റബിൾ: പത്താംക്ലാസ് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ 3 വർഷ പരിചയം.

– ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ- 293): 30 വരെ ഓൺലൈനായി അപേക്ഷിക്കുക

യോഗ്യത- ഹെഡ് കോൺസ്റ്റബിൾ: 12-ാം ക്ലാസ് ജയം

(ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾ പഠിച്ച്), അല്ലെങ്കിൽ പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടി ഐയും, അല്ലെങ്കിൽ പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമയും.

– കോൺസ്റ്റബിൾ: പത്താംക്ലാസ്
http://www.recruitment.itbpolice.nic.in

About Carp

Check Also

ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ ,യോഗ്യത: പ്ലസ് ടു

ബിഎസ്എഫിൽ റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക് തസ്‌തികയിൽ 1121 ഒഴിവ്. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം https://rectt.bsf.gov.in ബോർഡർ സെക്യൂരിറ്റി …

Leave a Reply

Your email address will not be published.