കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
.അപേക്ഷകര്‍ കേരള സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളില്‍പ്പെടുന്നവരാകണം.
.കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്റ് സയന്റിഫിക്ക് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
.അപേക്ഷകര്‍ www.kswcfc.org എന്ന വെബ്‌സൈറ്റിലെ ”ഡാറ്റാബാങ്കില്‍‘ ഒറ്റത്തവണ മാത്രം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യേണ്ടതും, അപ്രകാരം ലഭിക്കുന്ന രജിസ്റ്റര്‍നമ്പര്‍ ഉപയോഗിച്ച് സകോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്.
.ഡാറ്റാബാങ്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ളവര്‍ പ്രസ്തുത നമ്പര്‍ ഉപയോഗിച്ച് സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
.ഓരോ വര്‍ഷവും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്ന വര്‍ഷത്തെ ധനസഹായത്തിന് മുന്‍ വര്‍ഷങ്ങളില്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നതല്ല.
.അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം എല്ലാ മാര്‍ഗ്ഗങ്ങളില്‍ നിന്നും നാല് ലക്ഷം (4,00,000/-) രൂപ കവിയാന്‍ പാടുളളതല്ല.
.അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് അയയ്‌ക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതത് സ്‌കീമുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അയയ്‌ക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അതത് സ്‌കീമുകള്‍ക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകള്‍ സ്‌കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം അയയ്‌ക്കേണ്ടതാണ്.
.ആള്‍ ഇന്‍ഡ്യാ തലത്തില്‍ നടന്ന പ്രവേശന പരീക്ഷ (NEET) വഴി ഇതര സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ പ്രവേശനം നേടിയ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
.കേരളത്തിന് പുറത്തുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരില്‍ അഖിലേന്ത്യാ തലത്തിലുള്ള മത്സര പരീക്ഷകള്‍ വഴി മാത്രം അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. (അതാത് സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്ത് പഠിക്കുന്നവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല). അഖിലേന്ത്യാതലത്തിലുള്ള മത്സര പരീക്ഷ വഴിയാണ് പ്രവേശനം ലഭിച്ചത് എന്ന് തെളിയിക്കുന്ന രേഖ Upload ചെയ്യേണ്ടതാണ്.
.സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണലൈസ്ഡ് ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയില്‍ പ്രവര്‍ത്തനക്ഷമമായ സാധുവായ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
.കുറഞ്ഞ വരുമാന പരിധിയില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടും, ഫണ്ടിന്റെ ലഭ്യതയ്ക്കനുസൃതമായിട്ടുമാണ് ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയ്യാറാക്കുന്നത്.
.അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുള്ളതും, അപേക്ഷകരായ വിദ്യാര്‍ത്ഥികളുടെ പേരില്‍ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭ്യമാക്കുകയുള്ളൂ. ബാങ്ക് അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തുന്നതിലെ പിഴവുകള്‍/ തന്നിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുക /സാധുത ഇല്ലാതിരിക്കുക എന്നിവ മൂലം ഉണ്ടാകുന്ന miscredit ന് അപേക്ഷകര്‍ മാത്രം ഉത്തരവാദിയായിരിക്കും.
.ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ (5 വര്‍ഷം) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യ 3 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനായി ഗ്രാജ്വേഷന്‍ വിഭാഗത്തിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
.ഓണ്‍ലൈന്‍ അപേക്ഷയിലെ നേരിയ പിഴവുകള്‍ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ അപേക്ഷ സമര്‍പ്പിക്കുന്ന നടപടിക്രമങ്ങള്‍ അതീവ ജാഗ്രതയോടെ പൂര്‍ത്തിയാക്കേണ്ടതാണ്. വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള മാതൃകയില്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതിനുള്ള അവസരം ലഭിക്കും. പരിശോധനയില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളതും, അവ്യക്തമായ രേഖകള്‍ Upload ചെയ്തിട്ടുള്ളതും, അപൂര്‍ണ്ണമായതുമായ അപേക്ഷകള്‍ നിരസിക്കുന്നതായിരിക്കും. പിന്നീടുള്ള പരാതികള്‍ സ്വീകരിക്കുന്നതല്ല.
.കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ മറ്റിതര സ്‌കോളര്‍ഷിപ്പുകള്‍/ സ്‌റ്റൈപ്പന്റുകള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. ഇത് സംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയില്‍ രേഖപ്പെടുത്തിയതായി തെളിയുന്ന പക്ഷം സ്‌കോളര്‍ഷിപ്പിനത്തില്‍ ലഭ്യമായ തുക 12% കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ചടക്കേണ്ടതാണ്. പ്രസ്തുത വിദ്യാര്‍ത്ഥി തുടര്‍ന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹനല്ലാതാകുന്നു.
.ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമുള്ള എല്ലാ വിവരങ്ങളും (രേഖകള്‍ സഹിതം) ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ അപേക്ഷയുടെയും, രേഖകളുടെയും പകര്‍പ്പുകള്‍ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന് തപാലില്‍ അയച്ചുതരേണ്ടതില്ല.
.സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് സംബന്ധിച്ച കോര്‍പ്പറേഷന്റെ തീരുമാനം അന്തിമമാണ്. ഇതുസംബന്ധിച്ച അപ്പീലുകള്‍ സ്വീകരിക്കുന്നതല്ല.
.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 09/11/2022