ബയോടെക്നോളജി, ജീവശാസ്ത്രശാഖകൾ എന്നിവയിലെ പുതുപുത്തൻ മേഖലകളിലുള്ള ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് ഓൺലൈൻ അപേക്ഷ 28 വരെ സ്വീകരിക്കും. ബയോളജി / ബയോടെക്നോളജി മേഖലയിൽ ശക്തമായ ശാസ്ത്രജ്ഞനിര രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളിലും സർവകലാശാലകളിലും ഗവേഷണമാകാം. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയമാണ് സാമ്പത്തികസഹായം നൽകുന്നത്. വെബ് : http://ra.dbtindia.gov.in. അപേക്ഷകർക്ക് സയൻസ് /എൻജിനീയറിങ് പിഎച്ച്ഡി, അല്ലെങ്കിൽ എംഡി/എംഎസ് യോഗ്യത വേണം. മികച്ച അക്കാദമിക് ചരിത്രവും ഈ മേഖലയിലെ ഗവേഷണത്തിൽ താൽപര്യവുമുണ്ടാകണം. തീസിസ് സമർപ്പിച്ചവരെയും …
Read More »