govt teachers

ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നാളെ മുതൽ രജിസ്റ്റർ ചെയ്യാം

ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 28 വൈകിട്ട് 5 ന് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in. ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നാളെ മുതൽ രജിസ്റ്റർ ചെയ്യാം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി മുഖേന ഒക്ടോബർ 29 മുതൽ നവംബർ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെറ്റ് ജനുവരി 2026ന്റെ പ്രോസ്പെക്ടസും സിലബസും എൽബിഎസ് സെന്ററിന്റെ …

Read More »

ഡൽഹിയിൽ 1180 അധ്യാപക ഒഴിവുകൾ

ഡ​ൽ​ഹിയിൽ അ​സി​സ്റ്റ​ന്റ് ടീ​ച്ച​ർ (പ്രൈ​മ​റി) ത​സ്തി​ക​ളിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1180 ഒ​ഴി​വു​ക​ളളുണ്ട്. ഡൽഹി വി​ദ്യാ​ഭ്യാ​സ ഡ​യറ​ക്ട​റേ​റ്റി​ൽ 1055 ഒ​ഴി​വു​ക​ളും ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​നു കീ​ഴി​ൽ 125 ഒ​ഴി​വു​ക​ളുമാണുള്ളത്. ജ​ന​റ​ൽ വി​ഭാ​ഗ​ത്തിന് 502 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 35,400 രൂപ മുതൽ 1,12,400 രൂപവരെയാണ് ശമ്പളം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒ​ക്ടോ​ബ​ർ 16ആണ്. യോഗ്യതയും മറ്റു വിശദ വിവരങ്ങളും https://dsssb.delhi.gov.in/dsssb-vacancies ൽ ​ലഭ്യമാണ്.

Read More »