മിലിട്ടറി നഴ്സിങ് സര്‍വീസിലേക്കുള്ള 2023-24 -ലെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമനമാണ്. വനിതകള്‍ക്കാണ് അവസരം.
- യോഗ്യത: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് നേടിയ എം.എസ്സി. (നഴ്സിങ്)/ പി.ബി.ബി.എസ്സി. (നഴ്സിങ്)/ ബി.എസ്സി. (നഴ്സിങ്). സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.
- പ്രായം: 21-35 വയസ്സ്. അപേക്ഷകര്‍ 1988 ഡിസംബര്‍ 25-നും 2002 ഡിസംബര്‍ 26-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ).
- തിരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം, മെഡിക്കല്‍ പരിശോധന എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി 2024 ജനുവരി 24-ന് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുക.
നഴ്സിങ്, ഇംഗ്ലീഷ് ഭാഷ,, ജനറല്‍ ഇന്റലിജന്‍സ് എന്നിവയെ ആസ്പദമാക്കി, മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലായിരിക്കും ചോദ്യങ്ങള്‍. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല. അഭിമുഖം ഡല്‍ഹിയിലാവും നടക്കുക. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തും. എക്‌സ്റേയും ഉദരത്തിന്റെ അള്‍ട്രാസൗണ്ട് സോണോഗ്രഫി പരിശോധനയുമാണ് നടത്തുക. ഗര്‍ഭിണിയാണെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടക്കത്തില്‍ അഞ്ച് വര്‍ഷവുും പരമാവധി 14 വര്‍ഷവുമാണ് സര്‍വീസ് കാലം. രാജ്യത്ത് എവിടെയും ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയില്‍ സേവനമനുഷ്ഠിക്കേണ്ടിവരും. ലെഫ്റ്റ്നന്റ് റാങ്കും അതനുസരിച്ചുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.
വിശദവിവരങ്ങള്‍ www.indianarmy.nic.in, www.joinindianarmy.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.അപേക്ഷ: www.nta.ac.in എന്ന വെബ്സൈറ്റി വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 26