സംസ്ഥാനത്തെ വിവിധ സർക്കാർ / പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കു കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയി നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർ വൈസറി ഡവലപ്മെന്റ് സെന്ററും ചേർന്ന് എൻജിനീയറിങ് ഗ്രാജ്വേറ്റ് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ ഒക്ടോബർ 15നു രാവിലെ 9.30ന് കളമശേരി ഗവ. പോളി ടെക്നിക് കോളേജിൽ. എൻജിനീയറിങ് ബിരുദം നേടി മൂന്നു വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാ ത്തവർക്കുമാണ് അവസരം, ഏത് എൻ ജിനീയറിങ് ബ്രാഞ്ചുകളിൽ നിന്നുള്ള വർക്കും അപേക്ഷിക്കാം.
സ്റ്റൈപൻഡ് : 9000 രൂപ, കളമശേരി സെന്ററിൽ ഒക്ടോബർ 15നു മുൻപ് റജിസ്റ്റർ ചെയ്യണം. സ്പോട് റജി സ്ട്രേഷൻ ഇല്ല. www.mhrdnats.gov.in എന്ന വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. അപേ ക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും www.sdcentre.org സന്ദർശിക്കുക.
വിശദാംശങ്ങൾക്ക്:
0484-2556530
sdckalamassery@gmail.com