സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വെസ്റ്റ്ബംഗാളിലെ ഇസ്കോ സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് കേഡറുകളിലായി 138 ഒഴിവ്. ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്‌തിക, യോഗ്യത, പ്രായപരിധി
എക്സിക്യൂട്ടീവ് കേഡർ: ∙ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഒാപ്പറേഷൻ എൻജിനീയർ): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/കെമിക്കൽ/പവർ പ്ലാന്റ്/പ്രൊഡക്‌ഷൻ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, ബോയിലർ ഒാപ്പറേഷൻ എൻജിനീയർ സർട്ടിഫിക്കറ്റ്; 30.
∙ മാനേജർ (മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജി, സെറാമിക്): മെക്കാനിക്കൽ/ കെമിക്കൽ/ മെറ്റലർജി/ സെറാമിക് എൻജിനീയറിങ്ങിൽ ബിഇ/ബിടെക്, 7 വർഷ പരിചയം; 35.
∙മെഡിക്കൽ ഓഫിസർ: എംബിബിഎസ്, 1 വർഷ പരിചയം; 34.
∙ കൺസൽറ്റന്റ് (ക്രിട്ടിക്കൽ കെയർ മെഡിസിൻ (ഇന്റെൻസിവിസ്റ്റ്), ഒാർത്തോപീഡിക്സ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, കമ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി): ബന്ധപ്പെട്ട വിഭാഗത്തിൽ പിജി ബിരുദം/ ഡിഎൻബി, 3 വർഷ പരിചയം; 41.
∙ കൺസൽറ്റന്റ് (ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ): എംബിബിഎസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ പിജി, 3 വർഷ പരിചയം; 41.
നോൺ എക്സിക്യൂട്ടീവ് കേഡർ:
∙ ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി (മെക്കാനിക്കൽ, മെറ്റലർജി, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ, സിവിൽ, സെറാമിക്): പത്താം ക്ലാസ്, മെക്കാനിക്കൽ/ മെറ്റലർജി/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ കെമിക്കൽ/ സിവിൽ/ സെറാമിക് എൻജിനീയറിങ്ങിൽ ഡിപ്ലോമ; 28.
∙ ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ ഒാപ്പറേഷൻ): പത്താം ക്ലാസ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ കെമിക്കൽ/ പവർ പ്ലാന്റ്/ പ്രൊഡക്‌ഷൻ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ഡിപ്ലോമ, ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്; 30.
∙ അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ, ഫിറ്റർ, ടർണർ, വെൽഡർ): പത്താം ക്ലാസ്, ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ടർണർ/ വെൽഡർ ട്രേഡിൽ ഐടിഐ/ എൻസിവിടി; 28.
∙ അറ്റൻഡന്റ് കം ടെക്നീഷ്യൻ (ബോയിലർ ഒാപ്പറേഷൻ): പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ, സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡന്റ് കോംപീറ്റൻസി സർട്ടിഫിക്കറ്റ്; 28.
∙ അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി (ഹെവി വെഹിക്കിൾ ഡ്രൈവർ): പത്താം ക്ലാസ്, ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, 1 വർഷ പരിചയം; 28. www.sail.co.in