കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ (എഎഐ) എൻജിയറിംഗ് വിഭാഗത്തിൽ ജൂണിയർ എക്സിക്യൂട്ടീവുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ആർക്കിടെക്ചർ വിഭാഗത്തിലായി 596 ഒഴിവുണ്ട്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെവിടെയും നിയമനം ലഭിക്കും.
ഒഴിവുകൾ: സിവിൽ- 62, ഇലക്ട്രിക്കൽ- 84, ഇലക്ട്രോണിക്സ്- 440, ആർക്കിടെക്ചർ- 10.
യോഗ്യത: ആർക്കിടെക്ചർ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് ആർക്കിടെക്ചറിലുള്ള ബിരുദവും കൗണ്‍സിൽ ഓഫ് ആർക്കിടെക്ചറും മറ്റ് വിഭാഗങ്ങളിലേക്ക് സിവിൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സിൽ സ്പെഷലൈസേഷനോടെയുള്ള ഇലക്ട്രിക്കൽ എന്നിവയിൽ നേടിയ എൻജിനിയറിംഗ് ടെക്നോളജി ബിരുദവുമാണ് യോഗ്യത.
ആർക്കിടെക്ചറിലേക്ക് 2022 ലെ ഗേറ്റ് സ്കോറാണ് പരിഗണിക്കുക. മറ്റ് വിഷയങ്ങളിലേക്ക് 2020, 2021, 2022 വർഷങ്ങളിലെ ഗേറ്റ് സ്കോർ പരിഗണിക്കും. ബിരുദം കുറഞ്ഞത് 60 ശമതാനം മാർക്കോടെയായിരിക്കണം (ഭിന്നസേഷിക്കാർക്ക് 40 ശതമാനം).
പ്രായം: 2023 ജനുവരി 21ന് 27 വയസ് കവിയരുത്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും കേന്ദ്ര ഗവ. ചട്ടമനുസരിച്ചുള്ള ഇളവ് ലഭിക്കും.
ശന്പളം: 40,000- 1,40,000 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷാ ഫീസ്: വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും എയർപോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് വിജയരമായി പൂർത്തിയാക്കിയവർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 300 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. ഡിസംബർ 22 മുതൽ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 21. വിശദവിവരങ്ങൾ www.aaiaero എന്ന വെബ്സൈറ്റിൽ ലഭിക്കും.