കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

കാർപ്പ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

ക്രിസ്തീയ വിശ്വാസികളിൽ സമുദായബോധം വളർത്തുക അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ചങ്ങനാശേരി അതിരൂപതയിൽ ആരംഭിച്ച ഡിപ്പാർട്ടുമെൻ്റാണ് CARP – Department of Community Awareness and Rights’ Protection. ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും   സർക്കാർ ക്ഷേമ പദ്ധതികൾ, ഇ ഡബ്ലിയു എസ് മറ്റ് ആനുകൂല്യങ്ങൾ എന്നിവ നേടിയെടുക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും ഈ ഡിപ്പാർട്ടുമെൻ്റ് നിസ്തുല സേവനം നൽകി വരുന്നു. ഇതിൻ്റെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനും  സർക്കാർ പദ്ധതികൾ സമുദായാംഗങ്ങളിൽ എത്തിക്കുന്നതിനുമായി പുതിയതായി ആരംഭിച്ച carpchanganacherry.com എന്ന വെബ്സൈറ്റ് ചങ്ങനാശേരി അതിരൂപതാ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവത്തിൽ ഉദ്ഘാടനം ചെയ്തു. മാർ പൗവത്തിലിൻ്റെ 93- ആം ജന്മദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 ഞായറാഴ്ച്ച അതിരൂപതാകേന്ദ്രത്തിൽ നടത്തപ്പെട്ട ചടങ്ങിൽ വച്ചായിരുന്നു ഉദ്ഘാടനം. മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ, വികാരി ജനറാൾമാർ, വൈദികർ, സന്യസ്തർ, അത്മായ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.  മാർ പൗവത്തിലാണ് ഈ വെബ്സൈറ്റ് സ്പോൺസർ ചെയ്തിരിക്കുന്നത്.

About admin

Check Also

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, …

Leave a Reply

Your email address will not be published.