2021 ഏപ്രില്‍ 12 തിങ്കളാഴ്ച, അതിരൂപത പി.ആര്‍. ജാഗ്രതാ സമിതി, അടുത്ത നിയമസഭാ ഇലക്ഷനുശേഷം രൂപീകരിക്കപ്പെടുന്ന സംസ്ഥാന മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കത്തയച്ചു. ഇതുപ്രകാരം 2021 മെയ് 24 തിങ്കളാഴ്ച രണ്ടാം പിണറായി മന്ത്രിസഭയില്‍ മുഖ്യമന്ത്രി തന്നെ സത്യപ്രതിജ്ഞാവേളയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ഏറ്റെടുത്തു.
Read More »Blog Archives
2020 ഒക്ടോബർ
അതിരൂപത മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്ന ഭീമഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നതുപോലെ 2020 നവംബര്‍ 05 വ്യാഴാഴ്ച ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിക്കുന്നതിനായി ജസ്റ്റിസ് (റിട്ട.) ജെ. ബി. കോശി അദ്ധ്യക്ഷനായി ഒരു ജുഡീഷ്യല്‍ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം 2021 ഫെബ്രുവരി 08 തിങ്കളാഴ്ച പുറത്തിറങ്ങി.
Read More »2020 ഒക്ടോബർ 28
2020 ഒക്ടോബർ 28 ബുധനാഴ്ച മാർ ജോസഫ് പെരുന്തോട്ടം പിതാവിൻ്റെ ” സാമ്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത” എന്ന ലേഖനം ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. ഇത് കേരളത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. EWS ന് എതിരെ മുസ്ലിം ലീഗ് അന്നേ ദിവസം സംഘടിപ്പിക്കാനിരുന്ന OBC സമുദായങ്ങളുടെ സമ്മേളനം പരാജയപ്പെട്ടു.
Read More »2020 ഒക്ടോബര്‍ 23
2020 ഒക്ടോബര്‍ 23 വെള്ളിയാഴ്ച പിഎസ്‌സി നിയമനങ്ങളിലും 10% EWS അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. പിഎസ്‌സി നിയമനങ്ങളിലും EWS നടപ്പിലാക്കണമെന്ന് അതിരൂപത നിരന്തരമായി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Read More »2020 ആഗസ്റ്റ്
വ്യക്തികള്‍ക്ക് EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേണ്ട സാങ്കേതിക സഹായം കാര്‍പ്പ് നല്‍കിവരുന്നു. കൂടാതെ ഈ ആവശ്യത്തിനായി ഹൈക്കോടതിയെ സമീപിക്കേണ്ടിവരുന്ന അര്‍ഹരായ വ്യക്തികള്‍ക്ക് സൗജന്യ നിയമ സഹായവും നല്‍കി വരുന്നു.
Read More »2020 ആഗസ്റ്റ് 12
2020 ആഗസ്റ്റ് 12 ബുധനാഴ്ച നഴ്‌സിംഗ് പ്രവേശനത്തില്‍ EWS നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ അനുകൂല വിധി സമ്പാദിച്ചു.
Read More »2020 ജനുവരി
EWS നടപ്പിലാക്കപ്പെടാതിരുന്ന നിരവധി കോഴ്‌സുകള്‍ നിരീക്ഷിക്കുകയും നിവേദനങ്ങള്‍ സമര്‍പ്പിച്ച് നടപ്പിലാക്കിക്കുകയും ചെയ്തു
Read More »2020 ജനുവരി
EWS സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ ചൂണ്ടിക്കാണിച്ച് റവന്യൂവകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയും അവയില്‍ പലതും പരിഹരിക്കപ്പെടുകയുയും ചെയ്തു.
Read More »2020 ജനുവരി 3
2020 ജനുവരി 3 വെള്ളിയാഴ്ച കേരളത്തില്‍ 10% സാമ്പത്തിക സംവരണം (EWS) നടപ്പിലാക്കിക്കൊണ്ട് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യഘട്ടമായി ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലാണ് നടപ്പിലാക്കിയത്.
Read More »2019 ഡിസംബര്‍ 20
2019 ഡിസംബര്‍ 20 വെള്ളിയാഴ്ച മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ നേതൃത്വത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ച് സമുദായ വിഷയങ്ങളിലുള്ള നിവേദനം സമര്‍പ്പിച്ചു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, 80:20 തുടങ്ങിയ ക്രൈസ്തവ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, സാമ്പത്തിക സംവരണം (EWS), നാടാര്‍ ക്രിസ്ത്യന്‍, കമ്മാളര്‍ ക്രിസ്ത്യന്‍ എന്നിവര്‍ക്ക്…
Read More »