34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും

പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫിസർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തുടങ്ങി 34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. നവംബർ 30ലെ ഗസറ്റിലായിരിക്കും വിജ്ഞാപനം. കൂടുതൽ വിവരങ്ങൾ ഡിസംബർ 2നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും.

ജനറൽ റിക്രൂട്മെന്റ്–സംസ്ഥാനതലം:

ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫിസർ, കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1/സബ് എൻജിനീയർ (കേരള വാട്ടർ അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും മാത്രം), കേരള കോ–ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കെ.സി.എം.എം.എഫ്. ലിമിറ്റഡ്) ടെക്നിക്കൽ സൂപ്രണ്ട് (ഡെയറി) (പാർട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2, കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) മാർക്കറ്റിങ് മാനേജർ (പാർട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഫയർമാൻ (പാർട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി), കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ്, കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപറേഷൻ/സൊസൈറ്റി/ ലോക്കൽ അതോറിറ്റികളിൽ സ്റ്റെനോഗ്രഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്.

ജനറൽ റിക്രൂട്മെന്റ്–ജില്ലാതലം:

വയനാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ് 2, വിവിധ ജില്ലകളിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിങ്) വകുപ്പിൽ ലൈൻമാൻ.

സ്പെഷൽ റിക്രൂട്മെന്റ്–സംസ്ഥാനതലം:

പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസസിൽ വെൽഫെയർ ഓഫിസർ ഗ്രേഡ് 2 (പട്ടികവർഗം).

സ്പെഷൽ റിക്രൂട്മെന്റ്–ജില്ലാതലം:

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (പട്ടികവർഗം).

എൻസിഎ റിക്രൂട്മെന്റ്–സംസ്ഥാനതലം:

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്) (എസ്‌സിസിസി), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക്– (പട്ടികജാതി, പട്ടികവർഗം), കേരള വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (എസ്ഐയുസി നാടാർ, എസ്‌സിസിസി, പട്ടികജാതി), കേരള പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ) (പട്ടികവർഗം), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് (ഈഴവ/തിയ്യ/ബില്ലവ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കോബ്ലർ (മുസ്‌ലിം), കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫിസർ (എസ്ഐയുസി നാടാർ, ധീവര), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (എൽസി./എഐ.)

എൻസിഎ റിക്രൂട്ട്മെന്റ്–ജില്ലാതലം:

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഉറുദു) (എൽസി./എഐ.), കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ (ഹൈസ്കൂൾ) (പട്ടികജാതി),തൃശൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (എസ്‌സിസിസി.), മലപ്പുറം ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയിനി) (ഒബിസി.), വയനാട് ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ എൽഡി. ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക് (വിമുക്തഭടന്മാർ മാത്രം) (പട്ടികജാതി), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) (പട്ടികജാതി), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു) (പട്ടികവർഗം), മലപ്പുറം ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ട്രാക്ടർ ഡ്രൈവർ (പട്ടികജാതി).

About Carp

Check Also

ആർമി ഓർഡ്‌നൻസ് കോറിൽ 723 ഒഴിവ്

വിജ്‌ഞാപനമായി: അപേക്ഷ 20 വരെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സെക്കന്ദരാബാദിലുള്ള ആർമി ഓർ ഡ്‌നൻസ് കോറിലെ 723 ഒഴിവിലേക്കു വി …

Leave a Reply

Your email address will not be published.