തിരുവനന്തപുരം ആർമി റിക്രൂട്ടിങ് ഓഫിസ് സംഘ ടിപ്പിക്കുന്ന കരസേനയിലേക്കുള്ള അഗ്നിവീർ റിക്രൂ ട്മെന്റ് റാലി നവംബർ 6 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിൽ നടത്തും. കൊടുമൺ ഇഎംഎസ് സ്‌റ്റേഡിയത്തിലാണു റാലി. ഏപ്രിൽ 22 മുതൽ മേയ് 7 വരെ നടത്തിയ ഓൺലൈൻ പരീക്ഷയിൽ കേരള സംസ്‌ഥാനത്തുനിന്നുള്ള അഗ്നിവീർ വിഭാഗ ത്തിലേക്കും കേരള, കർണാടക, കേന്ദ്രഭരണ പ്രദേ ശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനി ന്നുള്ള റഗുലർ വിഭാഗത്തിലേക്കും യോഗ്യത നേടിയ പുരുഷ അപേക്ഷകർക്കായാണ് റാലി. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നി ക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്‌റ്റോർ കീപ്പർ ടെക്നി ക്കൽ, അഗ്നിവീർ ട്രേഡ്‌സ്മെൻ എന്നീ വിഭാഗങ്ങ ളിലേക്കുള്ള റാലിയിൽ തെക്കൻ കേരളത്തിലെ തി രുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഷോർട് ലിസ്റ്റ‌് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്കാ ണ് അവസരം.സോൾജിയർ നഴ്സിങ് അസിസ്‌റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, ആർടി ജെസിഒ (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയർ കമ്മി ഷൻഡ് ഓഫിസർ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലേക്ക് കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനി ന്നു ഷോർട്ലിസ്റ്റ് ചെയ്യപ്പെട്ടവർക്കും ഈ റാലി യിൽ പങ്കെടുക്കാം. ഷോർട്ലിസ്‌റ്റ് ചെയ്ത ഉദ്യോ ഗാർഥികളുടെ അഡ്മ്‌മിറ്റ് കാർഡുകൾ റജിസ്റ്റർ ചെയ്ത ഇ-മെയിൽ വിലാസങ്ങളിലേക്ക് അയച്ചി ട്ടുണ്ട്. പഴ്സനൽ ലോഗിൻ വഴിയും www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്ന് അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
Tags Carp notifications
Check Also
റെയിൽവേയിൽ 7438 അപ്രന്റിസ്
നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . …