അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ അഗ്നിവീർ ആകാൻ അവസരം. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയായി ഇന്ത്യൻ സൈന്യം നിരവധി തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. അവിവാഹിത പുരുഷൻമാർക്കാണ് അവസരം. നാലു വർഷത്തേക്കാണു നിയമനം. ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 15 വരെയാണുള്ളത്. വിജ്ഞാപനത്തിൽ പറഞ്ഞിരുന്ന തീയതിക്ക് മുൻപ് അപേക്ഷിക്കുന്നവർക്കാണ് അവസരം. ഓൺലൈൻ എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 17 മുതൽ. …
Read More »
CARP
CARP