ധനസഹായം

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് : അപേക്ഷ ഒക്ടോബർ 22 വരെ

 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ) പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷകൾ ക്ഷണിച്ചത്. ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. അർഹരായവർക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി, ബി.ഇ …

Read More »

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹൂസ്റ്റൺ (ടെക്സ‌ാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പിനെക്കുറിച്ച്: ഇന്ത്യയിലെ അംഗീകൃത എഞ്ചിനീയറിങ് കോളേജുകളിലോ സർവ്വകലാശാലകളിലോ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്‌ചർ, നേവൽ-ആർക്കിടെക്ചർ എന്നീ ബിരുദ കോഴ്സുകൾക്ക് ചേരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. MEA സ്കോളർമാർക്ക് പ്രതിവർഷം 600 യുഎസ് ഡോളർ ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ: പ്രവേശനവും കോഴ്സും: അപേക്ഷകർ 4 …

Read More »

ക്രൈസ്തവ വിധവകൾക്കു ഭവന പുനരുദ്ധാരണത്തിന് സഹായം

സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം.https://minoritywelfare.kerala.gov.in/ തിരുവനന്തപുരം: ക്രിസ്‌ത്യൻ, മുസ്‌ലിം, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ / വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്ക്കേണ്ടതില്ല. …

Read More »

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി

വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒന്നുവരെ അപേക്ഷിക്കാം http://www.minoritywelfare.kerala.gov.in മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർ പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത …

Read More »

സ്നേഹപൂർവ്വം 2024

മാതാപിതാക്കൾ ഇരുവരുമോ അല്ലെങ്കിൽ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയിൽ കുട്ടികളെ സ്വഭവനങ്ങളിൽ /ബന്ധുഭവനങ്ങളിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസ ധനസഹായമാണിത്. 5 വയസ്സിൽ താഴെയും / മുതൽ 5-ാം ക്ളാസ്സുവരെ പഠിക്കുന്നവർക്കും പ്രതിമാസം 300 രൂപയും 6 മുതൽ 10-ാം ക്ളാസ്സുവരെ പഠിക്കുന്നവർക്ക് പ്രതിമാസം 500 രൂപയും, 11, 12 ക്ളാസ്സുകളിൽ പഠിക്കുന്നവർക്ക് പ്രതിമാസം 750 …

Read More »

55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായിപലിശ രഹിത ധനസഹായം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി നല്‍കുന്ന പലിശ രഹിത ധനസഹായമാണിത്. ലോണ്‍ അനുവദിച്ചുകിട്ടിയതിനുശേഷം 6 മാസം കഴിഞ്ഞാല്‍ തുക മടക്കി അടച്ചു തുടങ്ങണം. ലഭ്യമാകുന്ന പരമാവധി തുക 30000 രൂപയാണ്. കുടുംബശ്രീ യൂണീറ്റുകള്‍ , വനിതാകൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുള്ള വിധവകള്‍ക്കും ബി.പി.എല്‍./ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മുന്‍ഗണന ഉണ്ട്. . …

Read More »

വിധവകള്‍ക്ക് അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം ലഭിക്കുക. ഇപ്പോൾ അപേക്ഷിക്കാം……….. അപേക്ഷ നൽകേണ്ട അവസാന തിയതി : 15 ഡിസംബര്‍ 2023 website :  http://wcd.kerala.gov.in

Read More »

മറ്റു പദ്ധതികൾ

A. കാർഷിക കടാശ്വാസ പദ്ധതി പ്രകൃതിദുരന്തത്തിൽ കൃഷിനാശം സംഭവിച്ചു വായ്പാതിരിച്ചടക്കാൻ കഴിയാതിരുന്ന കർഷകർക്ക് വായ്പാതുക എത്രയായാലും രണ്ടുലക്ഷം രൂപവരെ ആശ്വാസസഹായം ലഭിക്കുന്ന പദ്ധതി.  സഹകരണ ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വായ്പകൾക്ക് ഇത് ബാധകമായിരിക്കും. വായ്പത്തുക കുടിശിക വരികയോ ജപ്തി നടപടി വരികയോ ചെയ്താൽ കൃഷിക്കാരൻ കർഷക കടാശ്വാസ കമ്മീഷന് അപേക്ഷ നൽകാം.  കമ്മീഷൻ ബാങ്കുകാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൃഷിക്കാരനെയും വിളിച്ചു വരുത്തി ഹിയറിങ് നടത്തും. …

Read More »

തദ്ദേശസ്വയംഭരണവകുപ്പ്

A.  വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം സാധുവിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായമായി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ്.  മാനദണ്ഡങ്ങൾ അഗതിമന്ദിരങ്ങളിലുള്ള പെൺകുട്ടികൾക്കും അപേക്ഷിക്കാം. പെൺമക്കൾ മാത്രമുള്ള വിധവകൾക്കും പ്രായപൂർത്തിയായ ആൺമക്കളുള്ള കുടുംബത്തിലെ വിധവകളുടെ പെണ്മക്കൾക്കും, മൂന്നുവർഷമോ അതിലധികമോ കാലയളവിൽ വിവാഹമോചിതയായി കഴിയുന്ന സ്ത്രീകളുടെ പെണ്മക്കൾക്കും, ഭർത്താവ് ഉപേക്ഷിച്ചവരുടെ പെണ്മക്കൾക്കും, ഭർത്താവിനെ കാണാ തായി ഏഴ് വർഷം കഴിഞ്ഞവരുടെ മക്കൾക്കും, അവിവാഹിതരായ സ്ത്രീകളുടെ മക്കൾക്കും വിവാഹധനസഹായം ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട …

Read More »

വനിതാശിശുക്ഷേമവകുപ്പ്

A. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. സർക്കാർ ജോലിക്കാരല്ലാത്ത അമ്മമാർക്ക് അപേക്ഷിക്കാം.  ധനസഹായം ആദ്യ പ്രസവത്തിന് 5000 രൂപയാണ് ധനസഹായം നൽകുക. വിവിധ ഗഡുക്കളായിട്ടാണ് സഹായം ലഭിക്കുന്നത്  ആദ്യ ഗഡു- ഗർഭധാരണം അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ 1000/- രൂപ ലഭിക്കുന്നു.  രണ്ടാം ഗഡു- ഗർഭകാലം ആറുമാസം പൂർത്തിയാകുമ്പോൾ 2000/- രൂപ ലഭിക്കുന്നു.  മൂന്നാം ഗഡു- ജനന …

Read More »