മാതാപിതാക്കൾ ഇരുവരുമോ അല്ലെങ്കിൽ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയിൽ കുട്ടികളെ സ്വഭവനങ്ങളിൽ /ബന്ധുഭവനങ്ങളിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസ ധനസഹായമാണിത്. 5 വയസ്സിൽ താഴെയും / മുതൽ 5-ാം ക്ളാസ്സുവരെ പഠിക്കുന്നവർക്കും പ്രതിമാസം 300 രൂപയും 6 മുതൽ 10-ാം ക്ളാസ്സുവരെ പഠിക്കുന്നവർക്ക് പ്രതിമാസം 500 രൂപയും, 11, 12 ക്ളാസ്സുകളിൽ പഠിക്കുന്നവർക്ക് പ്രതിമാസം 750 രൂപയും, ഡിഗ്രി പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് പ്രതിമാസം 1000 രൂപയുമാണ് നൽകുക. കേരള സാമൂഹ്യ സുരക്ഷ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രായപരിധി അതത് ക്ലാസ്സിനനുസരണമായി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2024 മാർച്ച് 31
നിബന്ധനകൾ
1. അച്ഛനോ അമ്മയോ രണ്ടുപേരുമോ നഷ്‌ടപ്പെട്ടുപോയ കുട്ടികൾ ആയിരിക്കണം
2. കുട്ടികൾ ഒന്നാം ക്ളാസ്സു മുതൽ ഡിഗ്രി ക്ളാസ്സു വരെ പഠിക്കന്നവരായിരിക്കണം
3. ബി പി എൽ കുടുംബത്തിൽപെട്ടവരായിരിക്കണം എ പി എൽ കുടുംബത്തിലുള്ളവരാണെങ്കിൽ കുടംബവാർഷിക വരുമാനം ഗ്രാമ പഞ്ചായത്തിലാണെങ്കിൽ 20000 രൂപയിൽ താഴെയായിരിക്കണം. മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശമാണെങ്കിൽ 22375 രൂപയിൽ താഴെയായിരിക്കണം.
4. വിദ്യാർത്ഥിയുടെയും രക്ഷിതാവിന്റേയും പേരിൽ ജോയിൻ്റ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
ഹാജരാക്കേണ്ട രേഖകൾ
1. പിതാവ് / മാതാവ് മരണ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് വരുമാന സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ബി പി എൽ സർട്ടിഫിക്കറ്റ്/ബി പി എൽ റേഷൻ കാർഡിന്റെ സാക്ഷ്യപത്രം
2. ആധാർ കാർഡ്
3. ബാങ്ക് പാസ്സ്ബുക്ക് പകർപ്പ്
4. സഥാപന അധികാരിയുടെ സാക്ഷ്യപത്രം
5. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മേയർ/ചെയർമാൻ/പ്രസിഡന്റ്/ കൗൺസിലർ/മെമ്പർ/എം.പി/ എം.എൽ.എ ആരുടെയെങ്കിലും സാക്ഷ്യ പത്രം.
അപേക്ഷ എവിടെ കൊടുക്കണം
1. അപേക്ഷയും അനുബന്ധ രേഖകളും അതത് സ്ക്കൂൾ -കോളേജ് സ്ഥാപന മേധാവികൾക്ക് നൽകണം. കവറിൽ സ്നേഹപൂർവ്വം പദ്ധതിക്കുള്ള അപേക്ഷ, അപേക്ഷകന്റെ പേര്, ജില്ല, അപേക്ഷകന്റെ അഡ്രസ്സ് എന്നിവ വ്യക്തമായി എഴുതണം. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉള്ളവർ റീജിയണൽ ഡയറക്ടർ, കേരള സോഷ്യൽ സോക്യൂരിറ്റി മിഷൻ റീജിയണൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് എന്ന വിലാസത്തിലും മററു ജില്ലക്കാർ എക്സിക്യൂട്ടീവ് ഡയറക്‌ടർ കേരള സോഷ്യൽ സോക്യൂരിറ്റി മിഷൻ, രണ്ടാം നില, വയോജന പകൽ പരിപാലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം 1 2 എന്ന വിലാസത്തിലും അയക്കണം.
അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക