ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന കേരള സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (കെ.എസ്.എം.ഡി.എഫ്.സി). ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ചാനലൈസിംഗ് ഏജൻസിയായി ഈ കോർപ്പറേഷൻ പ്രവർത്തിച്ചു വരുന്നു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട , ക്രിസ്ത്യൻ, മുസ്ലിം, സിക്, ബുദ്ധ, ജൈന, പാർസി എന്നീ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ ആവശ്യങ്ങൾക്ക് വായ്പകൾ നൽകുകയാണ് കെ.എസ്.എം.ഡി.എഫ്.സിയുടെ പ്രധാന പ്രവർത്തനം. വിദ്യാഭ്യാസ വായ്പകളും മറ്റ് വായ്പകളും ഈ കോർപറേഷൻ നൽകി വരുന്നു.
I. വായ്പാ സ്കീമുകൾ
A. സ്വയംതൊഴിൽ വായ്പകൾ
1. സ്വയംതൊഴിൽ വായ്പ ക്രെഡിറ്റ് ലൈൻ 1
വായ്പാതുക
20 ലക്ഷം രൂപ
പലിശനിരക്ക്
എല്ലാവർക്കും- 6%
കുടുംബവാർഷിക വരുമാനപരിധി
ഗ്രാമീണ മേഖല – 98000/-
നഗര മേഖല- 120000/-
വായ്പാ കാലാവധി
5 വർഷം
പ്രായപരിധി
56 വയസ്
2. സ്വയംതൊഴിൽ വായ്പ ക്രെഡിറ്റ് ലൈൻ 2
വായ്പാതുക
30 ലക്ഷം രൂപ
പലിശനിരക്ക്
സ്ത്രീകൾക്ക് – 6%
പുരുഷൻമാർക്ക് – 8%
കുടുംബവാർഷിക വരുമാനപരിധി
6 ലക്ഷം രൂപ വരെ
വായ്പാ കാലാവധി
5 വർഷം
പ്രായപരിധി
56 വയസ്
3. സ്വയംതൊഴിൽ വായ്പ – സംസ്ഥാന പദ്ധതി
വായ്പാതുക
20 ലക്ഷം രൂപ
പലിശനിരക്ക്
എല്ലാവർക്കും – 8%
കുടുംബവാർഷിക വരുമാനപരിധി
15 ലക്ഷത്തിൽ താഴെ
വായ്പാ കാലാവധി
7 വർഷം
പ്രായപരിധി
18-58 വയസ്
4. ബിസിനസ് വിപുലീകരണ വായ്പ
വായ്പാതുക
5 ലക്ഷം രൂപ
പലിശനിരക്ക്
എല്ലാവർക്കും-8 %
കുടുംബവാർഷിക വരുമാനപരിധി
15 ലക്ഷം രൂപയിൽ താഴെ
വായ്പാ കാലാവധി
5 വർഷം
പ്രായപരിധി
18-56 വയസ്സ്
B. പ്രവാസി വായ്പകൾ
A. പ്രവാസി സ്വയംതൊഴിൽ വായ്പ
വായ്പാതുക
10 ലക്ഷം രൂപ
പലിശനിരക്ക്
എല്ലാവർക്കും – 5 %
കുടുംബവാർഷിക വരുമാനപരിധി
6 ലക്ഷം രൂപയിൽ താഴെ
വായ്പാ കാലാവധി
7 വർഷം
പ്രായപരിധി
18-58 വയസ്
B. വിസാ വായ്പ
വായ്പാതുക
3 ലക്ഷം രൂപ
പലിശനിരക്ക്
എല്ലാവർക്കും – 5%
കുടുംബവാർഷിക വരുമാനപരിധി
6 ലക്ഷം രൂപയിൽ താഴെ
വായ്പാ കാലാവധി
7 വർഷം
പ്രായപരിധി
18-58 വയസ്
C. ഭവനവായ്പ
വായ്പാതുക
6 ലക്ഷം രൂപ
പലിശനിരക്ക്
6%
കുടുംബവാർഷിക വരുമാനപരിധി
6 ലക്ഷം രൂപയിൽ താഴെ
വായ്പാ കാലാവധി
7 വർഷം
പ്രായപരിധി
58 വയസ്
D. ഉദ്യോഗസ്ഥർക്കുള്ള വായ്പ
1. വിവിധോദ്ദേശവായ്പ
വായ്പാതുക
3 ലക്ഷം രൂപ
പലിശനിരക്ക്
എല്ലാവർക്കും – 9%
കുടുംബവാർഷിക വരുമാനപരിധി
6 ലക്ഷം രൂപയിൽ താഴെ
വായ്പാ കാലാവധി
5 വർഷം
പ്രായപരിധി
18-55 വയസ്
E. സുമാത്രം വായ്പാ പദ്ധതി
1. വിവാഹ വായ്പ
വായ്പാതുക
5 ലക്ഷം രൂപ
പലിശനിരക്ക്
എല്ലവർക്കും -6%
കുടുംബവാർഷിക വരുമാനപരിധി
6 ലക്ഷം രൂപയിൽ താഴെ
വായ്പാ കാലാവധി
5 വർഷം
പ്രായപരിധി
65 വയസ്
2. ചികിത്സാ വായ്പ
വായ്പാതുക
5 ലക്ഷം രൂപ
പലിശനിരക്ക്
എല്ലാവർക്കും -5%
കുടുംബവാർഷിക വരുമാനപരിധി
6 ലക്ഷം രൂപയിൽ താഴെ
വായ്പാ കാലാവധി
5 വർഷം
പ്രായപരിധി
55 വയസ്
II. വസ്തു, ഉദ്യോഗസ്ഥ ജാമ്യം
1. എല്ലാ വായ്പകൾക്കും ജാമ്യം നിർബന്ധമാണ്. വസ്തു ജാമ്യം കുറഞ്ഞത് 4 സെന്റിൽ കുറയാത്ത വസ്തുവിന്റെ മതിപ്പ് വിലയുടെ 80% വരെ. അതത് വില്ലേജ് ഓഫീസിൽ നിന്നും വില നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
2. സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ പഞ്ചായത്ത് മുനിസിപ്പാലിറ്റി യൂണിവേഴ്സിറ്റി സഹകരണ ബാങ്കുകൾ /എയ്ഡഡ് സ്കൂൾ – കോളജ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കും.
3. ഉദ്യോഗസ്ഥ ജാമ്യക്കാരന് വായ്പാ കാലാവധിക്ക് ശേഷം ചുരുങ്ങിയത് ഒരു വർഷമെങ്കിലും സർവീസ് ഉണ്ടായിരിക്കണം.
4. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഒരു ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാകുന്നതാണ്. 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് വസ്തുജാമ്യം നിർബന്ധമാണ്.
III. അപേക്ഷിക്കേണ്ട വിധം
1. വായ്പ സംബന്ധിച്ച അപേക്ഷകൾ കോർപ്പറേഷൻ സൈറ്റായwww.ksmdfc.orgനിന്ന് ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്തു നേരിട്ടോ തപാലിലോ ksmdfc യുടെ റീജിയണൽ ഓഫീസുകളിലേക്ക് അയയ്ക്കണം. റീജിയണൽ ഓഫീസുകളുടെ വിലാസം താഴെ നൽകിയിട്ടുണ്ട്.
2. അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പാൻ കാർഡ് എന്നിവയുടെ പകർപ്പും ഹാജരാക്കണം.
3. കൂടിക്കാഴ്ച സംബന്ധിച്ച തീയതി, സമയം ഇവ അപേക്ഷകരെ തപാൽ വഴിയോ ടെലിഫോൺ വഴിയോ അറിയിക്കുന്നതാണ്.
4. കുടിക്കാഴ്ചയ്ക്ക് വരുമ്പോൾ മേല്പ്പറഞ്ഞ രേഖകളുടെ ഒറിജിനൽ കരുതണം.
അപേക്ഷകൾwww.ksmdfc.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പുരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് റീജിയണൽ ഓഫീസുകളിൽ എത്തിക്കേണ്ടതാണ്.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ജില്ലകളിലെ അപേക്ഷകർ
KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2ND FLOOR, SAMASTHA JUBILEE BUILDING, MELETHAMPANOOR, THIRUVANANTHAPURAM- 695001, PH: 0471-2324232
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, ജില്ലകളിലെ അപേക്ഷകൾ
KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, FIRST FLOOR, PWD REST HOUSE BUILDING COMPLEX, PATHADIPPALAM, KALAMASSERY, ERNAKULAM – 682 033. PH: 0484-2532855
കാസർകോഡ്, കണ്ണൂർ ജില്ലകളിലെ അപേക്ഷകർ
KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, BUS STAND BUILDING, CHERKALA, CHENGALA (PO), KASARAGOD – 671541, PH: 04994-283061
കോഴിക്കോട്, വയനാട് ജില്ലകളിലെ അപേക്ഷകർ
KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2nd FLOOR, KURDFC BUILDING, WESTHILL (PO), CHAKKORATHKULAM, KOZHIKODE – 673005. PH: 0495-2369366
മലപ്പുറം ജില്ലയിലെ അപേക്ഷകർ
KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2ND FLOOR, SUNNI MAHAL BUILDING, BYPASS ROAD,PERINTHALMANNA, MALAPPURAM 679 322. PH: 04933-297017
എന്ന വിലാസത്തിലും അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ഫോമുകൾ
സുമിത്രം വിവാഹ വായ്പാ
സുമിത്രം ചികിത്സാ വായ്പാ