സാമൂഹികനീതിവകുപ്പ്

A. നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 

സംസ്ഥാനത്തെ അംഗപരിമിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നതിനുള്ള പദ്ധതിയാണിത്. നാഷണൽ ട്രസ്റ്റ് ആക്ട്‌ മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇൻഷൂറൻസ് സ്കീം. ഒരു ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കുന്നു. പദ്ധതിയിൽ ചേരുന്നതിന്  ബി.പി.എൽ വിഭാഗം 250 രൂപയും, എ.പി.എൽ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തിൽ ഈ പ്രീമിയം തുക സംസ്ഥാന സർക്കാർ സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ വഴി അടക്കുന്നു. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി. 
എല്ലാ വർഷവും പോളിസി പുതുക്കണം. പുതുക്കുന്നതിന് ബി.പി.എൽ വിഭാഗം 50 രൂപയും, എ.പി.എൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം. ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേര്‍ക്കാണ് നിരാമയ പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്നതിന് നാഷണല്‍ ട്രസ്റ്റ് അവസരം നല്‍കുന്നത്. 

അപേക്ഷാഫോമുകൾ ഡൗൺലോഡ് ചെയ്യാം

അപേക്ഷാഫോമുകൾ……
NIRMAYA HEALTH INSURANCE SCHEME ENROLMENT FORM

NIRMAYA HEALTH INSURANCE SCHEME ENROLMENT FORM

NIRMAYA HEALTH INSURANCE SCHEME APPLICATION FORM FOR RENEWAL

NIRMAYA HEALTH INSURANCE SCHEME APPLICATION FORM FOR RENEWAL

CLAIM FORM FOR NIRMAYA HEALTH INSURANCE SCHEME

CLAIM FORM FOR NIRMAYA HEALTH INSURANCE SCHEME

B. വികലാംഗ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സാധനസഹായം നല്‍കുന്ന പദ്ധതി

സംസ്ഥാന സര്‍ക്കാര്‍ വികലാംഗ ദുരിതാശ്വാസനിധിയായി കോര്‍പ്പസ് ഫണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള തുകയില്‍ നിന്നും ലഭിക്കുന്ന പലിശത്തുക ഉപയോഗിച്ചാണ് വികലാംഗരായ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ചികിത്സാധനസഹായമായി ഒറ്റതവണ പരമാവധി 5,000 രൂപ നല്‍കി വരുന്നു. 

നിബന്ധനകള്‍

അപേക്ഷകര്‍ ചുവടെ വിവരിക്കുന്ന വൈകല്യമുള്ളവരായിരിക്കണം:- 
1.അന്ധത 
2. ബധിരത / മൂകബധിരത 
3. അസ്ഥിസംബന്ധമായ വൈകല്യം 
4. ബുദ്ധി വൈകല്യം 
5. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 

ആവശ്യമായ രേഖകള്‍

1. കുടുംബവാര്‍ഷിക വരുമാനം കാണിച്ചുകൊണ്ടുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് (അസ്സല്‍) കുടുംബവാര്‍ഷിക വരുമാനം (ഗ്രാമം-20,000/- രൂപയ്ക്ക് താഴെ, നഗരം 22,375/- രൂപയ്ക്ക് താഴെയുള്ളവര്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളു.
2. ചികിത്സ ആവശ്യമാണെന്നുള്ള ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് (അസ്സല്‍)
3. അംഗപരിമിത സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് 
4. റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് 
5. ആധാര്‍/ ഇലെക്ഷന്‍ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ്
6. വികലാംഗത്വ സര്‍ട്ടിഫിക്കറ്റ് 

മറ്റ് വിശദാംശങ്ങള്‍

1. ധനസഹായം ആവശ്യപ്പെടുന്ന തുക 
2.  അടിയന്തിര സഹായത്തിന്‍റെ ആവശ്യകത 
3. ദുരിതാശ്വാസനിധിയില്‍ നിന്നും ഇതിന് മുന്‍പ് ധനസഹായം ലഭിച്ചിട്ടുണ്ടോ? (ഉണ്ടെങ്കില്‍ വിശദവിവരം) 
4. മറ്റ് ഏതെങ്കിലും ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദവിവരം. 
5. അപേക്ഷയോടൊപ്പം രേഖപ്പെടുത്തിയിട്ടുള്ള സത്യപ്രസ്താവനയില്‍ അപേക്ഷകന്റെ ഒപ്പ് / വിരലടയാളം, പേര്, സ്ഥലം, തീയതി എന്നിവ ചേര്‍ക്കുക 
6.അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുക. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…… 
B1 GO_220901_150349

B1 GO_220901_150349

B2 GO_220901_150414 ORDER

B2 GO_220901_150414 ORDER

ദുരിതാശ്യാസനിധിയിൽ നിന്നും അംഗപരിമിതര്‍ക്ക് ധനസഹായം നല്കുന്നതിതിനുള്ള അപേക്ഷ ഫോം

ദുരിതാശ്യാസനിധിയിൽ നിന്നും അംഗപരിമിതര്‍ക്ക് ധനസഹായം നല്കുന്നതിതിനുള്ള അപേക്ഷ ഫോം

C. തടവുകാരുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതി

ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളികളുടെ ആശ്രിതര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന പദ്ധതി.
ജയില്‍ തടവിന് ശിക്ഷിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തന്നതിന് ഒറ്റത്തവണയായി 15,000/- രൂപ ധനസഹായം നല്‍കുന്നു.

നിബന്ധനകള്‍

1. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞുവരുന്ന വ്യക്തികളുടെ ആശ്രിതര്‍ക്കാണ് ധനസഹായത്തിനുള്ള അര്‍ഹത ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാളെ മാത്രമേ ധനസഹായത്തിനു പരിഗണിക്കുകയുള്ളു.
2. കുറ്റവാളികളുടെ ആശ്രിതരെന്ന നിലയില്‍ ഭാര്യ/ഭര്‍ത്താവ്, തൊഴില്‍ രഹിതരും, അവിവാഹിതരുമായ മകന്‍/മകള്‍ എന്നിവര്‍ക്കാണ് പ്രസ്തുത സഹായം അനുവദിക്കുന്നത്
3.  അപേക്ഷയോടൊപ്പം അപേക്ഷകന്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ്‌ മെമ്പര്‍/കൗണ്‍സിലറുടെ സാക്ഷ്യപത്രം, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നത് സംബന്ധിച്ച് ജയില്‍ സൂപ്രണ്ടിന്‍റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.
4.  അപേക്ഷകന്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നയാളായിരിക്കണം
5.  കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ ധനസഹായത്തിന് പരിഗണിക്കുന്നതല്ല
6.  അപേക്ഷയിന്മേല്‍ ബന്ധപ്പെട്ട പ്രൊബേഷന്‍ ഓഫീസര്‍മാര്‍ അന്വേഷണം നടത്തി, വിശദമായ അന്വേഷണ റിപ്പോര്‍ട്ടും, ശുപാര്‍ശയും മുന്‍ഗണനാക്രമവും രേഖപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്.

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
C1 GO_220901_150504

C1 GO_220901_150504

C2 APPLICATION FORM_220901_150527

C2 APPLICATION FORM_220901_150527 

D. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ പദ്ധതി

ഒന്നാം ക്ലാസ്സ്‌ മുതല്‍ PG/പ്രൊഫഷണല്‍ കോഴ്സ് വരെ സ്കൂള്‍/കോളേജുകളില്‍ പഠിക്കുന്ന 40% – ഉം അതില്‍ കൂടുതലും വൈകല്യ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നു.
അപേക്ഷകന്‍റെ കുടുംബവാര്‍ഷിക വരുമാനം 36,000/- രൂപ
വിദ്യാലയ മേധാവി മുഖാന്തിരം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

അലവന്‍സ്തുക

1. ക്ലാസ് 1 മുതല്‍ ക്ലാസ് 4 വരെ

  • ദിന പഠിതാക്കള്‍ 300,
  • റീഡേഴ്സ് അലവന്‍സ് 200

2. ക്ലാസ് 5 മുതല്‍ ക്ലാസ് 10 വരെ

  • ദിന പഠിതാക്കള്‍ 500
  • റീഡേഴ്സ് അലവന്‍സ്200

3. +1, +2, IT തത്തുല്യ കോഴ്സുകള്‍

  • ദിന പഠിതാക്കള്‍ 750
  • ഹോസ്റ്റല്‍ പഠിതാക്കള്‍ 1000
  • റീഡേഴ്സ് അലവന്‍സ് 300

4. ഡിഗ്രി, പോളിടെക്നിക്ക്, തത്തുല്യ കോഴ്സുകള്‍

  • ദിന പഠിതാക്കള്‍1000
  • ഹോസ്റ്റല്‍ പഠിതാക്കള്‍1500
  • റീഡേഴ്സ് അലവന്‍സ് 400

5. പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍

  • ദിന പഠിതാക്കള്‍1000
  • ഹോസ്റ്റല്‍ പഠിതാക്കള്‍ 1500
  • റീഡേഴ്സ് അലവന്‍സ് 400
മുന്‍വര്‍ഷം കുറഞ്ഞത് 40% മാര്‍ക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അര്‍ഹതപെട്ട അപേക്ഷകര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന സ്കോളര്‍ഷിപ്പ്‌ വിതരണം ചെയ്യുന്നു.

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
D1 GO_220901_150553

D1 GO_220901_150553

D2 APPLICATION FORM_220901_150617

D2 APPLICATION FORM_220901_150617 

E. ജയില്‍ തടവുകാരുടെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി

ബി.പി.എല്‍ കാരായ ജയില്‍ തടവുകാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ അനുവദിക്കുന്ന പദ്ധതിയാണിത്. ജയില്‍ സൂപ്രണ്ട് മുഖേന അപേക്ഷകള്‍ ശുപാര്‍ശ സഹിതം സമര്‍പ്പിക്കേണ്ടതാണ്. പദ്ധതി പ്രകാരം അര്‍ഹാരായിട്ടുള്ള ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ധനസഹായം ലഭ്യമാകും.
1. കുട്ടികളുടെ ആഹാരം, വസ്ത്രം, സ്കൂള്‍ ഫീസ്‌ തുടങ്ങിയ ചെലവുകള്‍ക്കായി തുക അനുവദിക്കുന്നതാണ്.
2. അഞ്ച് വയസ്സിന് താഴെയും ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയും പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 300/- രൂപയും
3. ആറാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ കുട്ടികള്‍ക്ക് പ്രതിമാസം 500/- രൂപയും
4.  +1, +2 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750/- രൂപയും
5.  ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 1000/- രൂപയും ലഭിക്കുന്നു.

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
E1 GO_220901_150641

E1 GO_220901_150641

E2 APPLICATION FORM_220901_150723

E2 APPLICATION FORM_220901_150723

F. പരിണയം പദ്ധതി

ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കളെയും/ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെയും നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള ചിലവിലേയ്ക്കായി സാമ്പത്തിക സഹായം നല്‍കുക എന്നുള്ളതാണ് സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പരിണയം പദ്ധതിയുടെ ലക്ഷ്യവും ഉദ്ദേശവും. ഗുണഭോക്താക്കള്‍ക്ക് ഒറ്റ തവണ ധനസഹായമായി 30,000/ രൂപ വിതരണം ചെയ്യുന്നു.

നിബന്ധനകൾ

1. അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടെ  കുടുംബത്തിന്‍റെയും എല്ലാ ഇനത്തിലും കൂടിയുള്ള മൊത്തവരുമാനം 1,00,000/- രൂപയില്‍ കൂടാന്‍ പാടില്ല.
2. രണ്ട് പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആദ്യത്തെ ധനസഹായം അനുവദിച്ച് കഴിഞ്ഞ് ചുരുങ്ങിയത് മൂന്നുവര്‍ഷത്തിന് ശേഷം മാത്രമേ രണ്ടാമത്തെ കുട്ടിയുടെ ധനസഹായ അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളൂ. മൂന്നുവര്‍ഷം എന്നത് ഇളവ് ചെയ്യുന്നതിനുള്ള അധിക്കാരം സാമൂഹ്യക്ഷേമ ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും.
3. ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം വിവാഹം ചെയ്ത് അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്ന പെണ്‍കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
4.  ഈ നിബന്ധനകള്‍ അനുസരിച്ചുള്ള സഹായധനം ഒരിക്കല്‍ ലഭിച്ചു കഴിഞ്ഞതിന് ശേഷം ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തേണ്ടിവരുകയും രണ്ടാമത്  അതേ പെണ്‍കുട്ടിയ്ക്ക് വിവാഹം കഴിക്കേണ്ടിവരികയും ആണെങ്കില്‍ അത്തരത്തിലുള്ള രണ്ടാം വിവാഹത്തിനും സഹായധനം നല്‍കാവുന്നതാണ്. അങ്ങനെവരുമ്പോള്‍ മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന കോമ്പന്‍സേഷനോ സംരക്ഷണചെലവോ കൂടി കണക്കിലെടുത്ത്കൊണ്ടാവണം കുടുംബവാര്‍ഷിക വരുമാനം കണക്കാക്കേണ്ടത്.
5.   അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ പെണ്‍മക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോകുകയാണെങ്കില്‍ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കേണ്ട ചുമതലയുള്ള കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനോ പ്രസ്തുത ധനസഹായം ഈടിന്മേല്‍ നല്‍കാവുന്നതാണ്. കുടുംബത്തില്‍ മറ്റ് അംഗങ്ങള്‍ ആരുംതന്നെ ഇല്ലാത്തപക്ഷം വിവാഹം നടത്തികൊടുക്കുന്നതിന് മുമ്പോട്ട് വരുന്നവര്‍ക്ക് തക്കതായ ഈടിന്മേല്‍ സഹായധനം നല്‍കാവുന്നതാണ്. ഇത് സംബന്ധിച്ച് വിവാഹിതയാകേണ്ട പെണ്‍കുട്ടിയുടെ സമ്മതപത്രം കൂടി ആവശ്യമാണ്‌.
6. അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ തന്‍റെ മകളുടെ വിവാഹത്തിന് ശേഷം എന്നാല്‍ ധനസഹായം ലഭിക്കുന്നതിന് മുമ്പ് മരിച്ചുപോകുകയാണെങ്കില്‍ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തികൊടുത്ത അംഗത്തിനോ വ്യക്തിക്കോ തക്കതായ ഈടിന്മേല്‍ ധനസഹായം നല്‍കാവുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ മേല്‍ പറഞ്ഞ കുടുംബാംഗം/വ്യക്തി ധനസഹായം വാങ്ങുന്നതിന് ഉത്തരവാദിത്തപ്പെട്ട ആളാണെന്ന് വികലാംഗന്‍റെ മകളും വിവാഹിതയുമായ സ്ത്രീ ഒരു സാക്ഷ്യപത്രം നല്‍കേണ്ടതാണ്.
വിശദീകരണം:-  ഭിന്നശേഷിയുള്ള വ്യക്തി സ്ഥിരബുദ്ധി ഇല്ലാത്ത വ്യക്തിയാണെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിലെ വിവാഹം നടത്തിയ്ക്കുവാന്‍ ഉതരവാദിത്തപ്പെട്ട മറ്റൊരു വ്യക്തിയ്ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതും തക്കതായ ഈടിന്മേല്‍ ധനസഹായം സ്വീകരിയ്ക്കാവുന്നതാണ്. ഭിന്നശേഷിയുള്ള വ്യക്തി സ്ഥിരബുദ്ധിയില്ലായെന്നതിന് മെഡിക്കല്‍ ബോര്‍ഡിന്‍റെ സാക്ഷ്യപത്രം ആവശ്യമാണ്‌.

അപേക്ഷിക്കേണ്ട വിധം

1. പദ്ധതി പ്രകാരമുള്ള ധനസഹായം ആവശ്യമുള്ള വികലാംഗര്‍ ഈ നിബന്ധനകള്‍ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന അപേക്ഷാ ഫോറത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
2. വിവാഹത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിയ്ക്ക് ഏറ്റവും കുറഞ്ഞത്‌ ഒരു മാസത്തിന് മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
1.റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
2. വികലാംഗര്‍ക്കുള്ള ഐഡന്‍റിറ്റി കാര്‍ഡ്‌.
3. വധു വികലാംഗനായ അപേക്ഷകന്റെ മകളാണെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് കോര്‍പ്പറേഷന്‍ / മുന്‍സിപ്പാലിറ്റി/ പഞ്ചായത്തില്‍ നിന്നും ഹാജരാക്കണം.
4. അപേക്ഷകന്റെ വരുമാനത്തെ സംബന്ധിച്ച ബന്ധപ്പെട്ട വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ്
.
5. വിവാഹം കഴിച്ചയയ്ക്കാന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ ജനനതീയതി തെളിയിക്കുന്നതിന് സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെയോ, സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെയോ പകര്‍പ്പോ ബന്ധപ്പെട്ട ജനനമരണ രജിസ്റ്ററില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
F1 GO_220901_150751

F1 GO_220901_150751

F2 GO_220901_150815

F2 GO_220901_150815

F3 APPLICATION FORM_220901_150845

F3 APPLICATION FORM_220901_150845

G. മന്ദഹാസം പദ്ധതി

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ കൃത്രിമ ദന്തനിര വെച്ചുകൊടുക്കുന്നു.

താഴെപ്പറയുന്ന വിഭാഗതില്‍പ്പെടുന്നവര്‍ക്ക് കൃത്രിമ ദന്തങ്ങളുടെ പൂര്‍ണ്ണസെറ്റ് (denture) സൗജന്യമായി വെച്ചുകൊടുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്.

1.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 60 വയസ്സു തികഞ്ഞവര്‍
2.പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും, അതല്ലെങ്കില്‍ ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവര്‍
3. കൃത്രിമ പല്ലുകള്‍ വെയ്ക്കുന്നതിന് അനുയോജ്യമെന്ന്, യോഗ്യത നേടിയ ദന്തിസ്റ്റ് നിശ്ചിത ഫോറത്തില്‍ സക്ഷ്യപ്പെടുതിയവര്‍.
ഒരാള്‍ക്ക്‌ പരമാവധി ലഭിക്കുന്ന ധനസഹായതുക 5,000/- രൂപയാണ്. എന്നാല്‍ ഭാഗീകമായി മാത്രം പല്ലുകള്‍ മാറ്റി വെയ്ക്കുന്നതിന് ഈ പദ്ധതിയുടെ ആനുകുല്യം അനുവദിക്കുന്നതല്ല. ഓരോഘട്ടത്തില്‍ 1500 ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് പല്ലുകള്‍ നല്‍കുന്നു. തെരഞ്ഞെടുപ്പിലെ മുന്‍ഗണനാ മാനദണ്ഡം ഏറ്റവും പ്രായം കൂടിയ ആള്‍ക്ക് ഒന്നാമത്തെ പരിഗണന എന്നായിരിക്കും. ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തേണ്ട ഘടകങ്ങളുണ്ടാകുമ്പോള്‍ ഏറ്റവും പ്രായം കൂടിയവര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പ്രായം കുറഞ്ഞവരെ മാറ്റി നിര്‍ത്തുന്നതുമായിരിക്കും.

ആവശ്യമായ രേഖകള്‍

1. യോഗ്യത നേടിയ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോഗ്യതാ സര്‍ട്ടിഫിക്കറ്റ്
2. BPL തെളിയിക്കാനുള്ള രേഖ (റേഷന്‍ കാര്‍ഡ്‌/ BPL സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്
3. വയസ്സുതെളിയിക്കുന്ന രേഖ (ആധാര്‍/ഇലക്ഷന്‍ ID/ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്)
4.  മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍ മന്ദിരങ്ങളിലെ വരുമാനമില്ലാത്ത താമസക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായിരിക്കും

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
G1 GO_220901_150913

G1 GO_220901_150913

G2 APPLICATION FORM_220901_150942

G2 APPLICATION FORM_220901_150942

H. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌ പദ്ധതി (വിദൂര വിദ്യാഭ്യാസം)

സര്‍ക്കാര്‍ ആംഗികൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് ഒന്നാം ക്ലാസ്സ്‌ മുതല്‍ പഠനം നടത്തുന്നതിന് സ്കോളര്‍ഷിപ്പ്‌ നല്‍കുന്ന പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ ശാരീരിക മാനസിക അവശതകള്‍ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠനം നടത്താനാവാതെ വിഷമിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരക്കാര്‍ക്ക് ഓപ്പണ്‍ യുണിവേര്‍സിറ്റി പ്രോഗ്രാം, പ്രൈവറ്റ് രജിസ്സ്ട്രെഷന്‍ എന്നിവ വഴി വീട്ടില്‍ തന്നെ ഇരുന്ന്‍ പഠിക്കുന്നതിന് സ്കോളര്‍ഷിപ്പ്‌ നല്‍കുന്ന ഈ പദ്ധതി പ്രയോജനപ്രദമായിരിക്കും. അംഗപരിമിതര്‍ക്കിടയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഈ പദ്ധതി സഹായകമാവും.

മാനദണ്ഡങ്ങൾ

1. ഓപ്പണ്‍ യുണിവേര്‍സിറ്റി, പ്രൈവറ്റ് രജിസ്സ്ട്രെഷന്‍ എന്നിവ വഴി കേരളത്തിനകത്തെ യുണിവേര്‍സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത് ഡിഗ്രിക്കും, അതിനുമുകളിലും പഠിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
2. വാര്‍ഷിക വരുമാനം 1,00,000/- രൂപയില്‍ കവിയാന്‍ പാടില്ല.
3. ബന്ധപ്പെട്ട കോഴ്സിന്‍റെ കാലദൈര്‍ഘ്യത്തില്‍ മാത്രമേ ധനസഹായം അനുവദിക്കുകയുള്ളു.
4. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്നതിനാണ് സ്കോളര്‍ഷിപ്പ്‌ നല്‍കുക.
5. ഓരോ വര്‍ഷവും കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ക്ക് മാത്രമേ തുടര്‍ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.

ധനസഹായം

രജിസ്സ്ട്രെഷന്‍ ഫീ, കോഴ്സ് ഫീ / ട്യുഷന്‍ ഫീ, പരീക്ഷാഫീസ്‌, പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, എന്നിവയ്ക്ക് ആവശ്യമായ തുകയാണ് സ്കോളര്‍ഷിപ്പായി അനുവദിക്കുക. ഇത് പരമാവധി 10,000/- രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്

വ്യവസ്ഥകള്‍

1. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരു കോഴ്സിനുള്ള ധനസഹായം മാത്രമേ ലഭിക്കു.
2.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മറ്റേതെങ്കിലും പദ്ധതിയില്‍ പെടുന്ന ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയില്ല.
3. ബന്ധപ്പെട്ട കോഴ്സിന്‍റെ കാലയളവില്‍ വിദ്യാര്‍ത്ഥിയുടെ പഠന നിലവാരത്തിന്‍റെ പുരോഗതി വിലയിരുത്തിയായിരിക്കും തുടര്‍വിഷയങ്ങളില്‍ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുക. കോഴ്സ് ഇടയ്ക്ക് വെച്ച് നിര്‍ത്തുകയാണെങ്കില്‍ ധനസഹായത്തിനുള്ള അര്‍ഹത നഷ്ടപ്പെടുന്നതായിരിക്കും. അപേക്ഷകര്‍ കൂടുതല്‍ ഉള്ളപക്ഷം ക്വാളിഫൈയിംഗ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നതിന് നിശ്ചിതമാതൃകയിലുള്ള അപേക്ഷ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ അപേക്ഷയിന്മേല്‍ അന്വേഷണം നടത്തി ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് സ്കോളര്‍ഷിപ്പ്‌ അനുവദിക്കാവുന്നതാണെങ്കില്‍ അപേക്ഷ ശുപാര്‍ശ ചെയ്ത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.

ആവശ്യമായ രേഖകള്‍

1. യുണിവേര്‍സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍.
2. രജിസ്സ്ട്രെഷന്‍ ഫീ, കോഴ്സ് ഫീ / ട്യുഷന്‍ ഫീ, പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, എന്നിവയ്ക്ക് ചെലവഴിച്ച തുക സംബന്ധിച്ച ബില്ലുകള്‍/ രസീതികൾ (ശിശുവികസന പദ്ധതി ഓഫീസര്‍ മേലൊപ്പ് വെച്ചത്.)
3. വൈകല്യം തെളിയിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റ്/ ഐഡെന്റ്റിറ്റി കാര്‍ഡ്‌
4. വരുമാനം തെളിയിക്കുന്നതിന് റവന്യു അധികാരികളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ്.
5. രണ്ടാം വര്‍ഷം മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ മുന്‍ വര്‍ഷത്തെ പരീക്ഷയ്ക്ക്ഹാജരായതിനുള്ള രേഖ ഹാജരാക്കണം.
6.കോഴ്സിന് രജിസ്റ്റര്‍ ചെയ്ത് 3 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
H1 GO_220901_151018

H1 GO_220901_151018

H2 APPLICATION FORM_220901_151041

H2 APPLICATION FORM_220901_151041

I. ഭിന്നശേഷിക്കാര്‍ക്ക് പത്താം ക്ലാസ്/ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി

ഭിന്നശേഷിയുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിലായാലും തൊഴില്‍ മേഖലയിലായാലും ഭിന്നശേഷിയില്ലാത്തവരുമായി തുലനം ചെയ്യുമ്പോള്‍ പിന്നാക്കമാണെന്ന് നമുക്ക് കാണാന്‍ കഴിയും. തൊണ്ണൂറ് ശതമാനം പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവരാണെന്ന് നമുക്ക് കാണാന്‍ കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാനുള്ള ബുദ്ധിമുട്ട്, യാത്രാ മാര്‍ഗ്ഗങ്ങളുടെ അപര്യാപ്തത തുടങ്ങി വിവിധങ്ങളായ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നു. ഇത്തരത്തില്‍ സ്കുളില്‍ നിന്നും കൊഴിഞ്ഞു പോയവര്‍ക്ക് സാക്ഷരതാ മിഷന്‍ വഴി നടപ്പാക്കുന്ന പത്താം ക്ലാസ്/ പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള മുഴുവന്‍ ചെലവും സാമൂഹ്യനീതി വകുപ്പ് മുഖേന നല്‍കുന്ന പദ്ധതിയാണിത്

മാനദണ്ഡങ്ങൾ

1. ഭിന്നശേഷി 40% വും അതിനുമുകളിലും
2. APL, BPL വ്യത്യാസമില്ലാതെ ധനസഹായം അനുവദിക്കുന്നു.

ലക്ഷ്യങ്ങള്‍

1. അംഗവൈകല്യം മൂലം വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്ക് തുല്യതാ പരീക്ഷയിലൂടെ വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നു.
2.  വൈകല്യമുള്ളവര്‍ക്ക് വിദ്യാഭ്യാസം നേടുക വഴി സ്വയം പര്യാപ്തത ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു.

ധനസഹായം

നിലവില്‍ പത്താം  ക്ലാസ്സ്‌ തുല്യതാ പരീക്ഷയ്ക്ക് 2350/- രൂപയും
ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് ഒന്നാം വര്‍ഷം 2950/- രൂപയും
ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയ്ക്ക് രണ്ടാം വര്‍ഷം 1950/- രൂപയുമാണ് അനുവദിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം

1. അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ അപേക്ഷ ക്ഷണിക്കുകയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുനഭോകതാക്കളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
2. അപേക്ഷകര്‍ കോഴ്സ് പൂര്‍ത്തിയാക്കിയെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതും പരീക്ഷ സംബന്ധിച്ച് കാര്യങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതുമാണ്‌.
3. ഓരോ വര്‍ഷവും വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷരതാ മിഷനില്‍ നിന്നും വാങ്ങി അപേക്ഷകര്‍ക്ക് നല്‍കേണ്ടതുമാണ്

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
I1 GO_220901_151108

I1 GO_220901_151108

I2 APPLICATION FORM_220901_151129

I2 APPLICATION FORM_220901_151129 

J. മാതൃജ്യോതി പദ്ധതി

ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് മുഖേന പ്രതിമാസം 2,000/- രൂപ ക്രമത്തില്‍ കുഞ്ഞിന് 2 വയസ്സ് ആകുന്നതുവരെ ധനസഹായം അനുവദിക്കുന്നു.

വരുമാനപരിധി 

ഒരുലക്ഷം രൂപ

വൈകല്യശതമാനം

1. അന്ധത 80%
2. ഇന്‍റലക്ചല്‍ ഡിസബിലിറ്റി 60%
3. സെറിബ്രല്‍ പാള്‍സി 60%
4. ചലന വൈകല്യം 80%
5. മസ്കുലാർ ഡിസ്ട്രോഫി 50%
6. മാനസികരോഗം 60%
7. ഒന്നിലധികം വൈകല്യങ്ങൾ
ബധിരരും അന്ധരുമായവര്‍ക്ക് – ഒന്നാമത്തെ മുൻ‌ഗണന
വിവിധ തരം  ബൗദ്ധിക വൈകല്യങ്ങള്‍ ഉള്ളവര്‍  -രണ്ടാം മുൻ‌ഗണന
മറ്റ് ഒന്നിലധികം വൈകല്യങ്ങള്‍ ഉള്ളവര്‍ – മൂന്നാം മുൻ‌ഗണന 50%
8. ആസിഡ് ആക്രമണത്തിന് ഇരയായവർ 80%
9. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ 50%
10. ലോ വിഷന്‍ 70%
11. ബധിരരും കേൾക്കാൻ ബുദ്ധിമുട്ടുള്ളവരും 80%
12. ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍ 70%
13. കുഷ്ഠരോഗം ഭേദമായവര്‍ 80%
14. മൾട്ടിപ്പിൾ സ്ക്ലിറോസിസ് 60%
15. പാർക്കിൻസൺസ് രോഗം 60%
16. ഹീമോഫീലിയ 70%
17. തലസ്സീമിയ 70%
18. അരിവാള്‍  രോഗം 70%
19. സംസാരവും ഭാഷാ വൈകല്യവും 80%
20. ഉയരക്കുറവ് 70%
21. നിർദ്ദിഷ്ട പഠന വൈകല്യം 100%

ആവശ്യമായ രേഖകള്‍

1. മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്.
2. ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്.
3.  വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ ആണെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്).
4. ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍.
5. പാസ്‌ ബുക്കിന്‍റെ ബന്ധപ്പെട്ട പേജ്

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
J1 GO_220901_151201

J1 GO_220901_151201

J2 GO_220901_151255

J2 GO_220901_151255

J3 APPLICATION FORM_220901_151327

J3 APPLICATION FORM_220901_151327

K. ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി

ഭിന്നശേഷിക്കാർക്ക് വൈകല്യം മറികടക്കാന്‍ ഉതകുന്ന നുതന സാങ്കേതിക ഉപകരണങ്ങളായ Joy stick Operated Wheel Chair, Smart Phone with Screen Reader, Daisy Player, Cerebral Palsy Wheel Chair, Talking Calculator എന്നിവ നല്‍കുന്നതിനും അവരുടെ പുനരധിവാസം ഉറപ്പുവരുത്തുന്നതുമായ പദ്ധതിയാണിത്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ പത്രപ്പരസ്യത്തിലുടെ അപേക്ഷ ക്ഷണിക്കുന്നതും ലഭ്യമാകുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ ടെണ്ടര്‍/ അക്രഡിറ്റഡ് എജന്‍സികള്‍ വഴിയോ ഉപകരണങ്ങള്‍ വാങ്ങി ഗുണഭോക്താക്കള്‍ക്ക്‌ വിതരണം ചെയ്യുന്നതാണ്.

നിബന്ധനകൾ

1. 40% മോ അതില്‍ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം
2. അംഗപരിമിതന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
3. ഇതിനകം സഹായോപകരണങ്ങള്‍ മറ്റ് സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങള്‍/ഏജന്‍സികള്‍ മുഖേന ലഭിച്ചവര്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹരല്ലാത്തതാണ്.
4.  അപേക്ഷകര്‍ ആവശ്യപ്പെടുന്ന സഹായോപകരണം ഉപയോഗിക്കുവാനുള്ള പ്രാപ്തിയുള്ളതായി മെഡിക്കല്‍ ബോര്‍ഡ്‌ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
K1 GO_220901_151403

K1 GO_220901_151403

K2 GO_220901_151510

K2 GO_220901_151510 

K3 GO_220901_152116

K3 GO_220901_152116 

K4 APPLICATION FORM_220901_152142

K4 APPLICATION FORM_220901_152142

L. വിദ്യാകിരണം പദ്ധതി

സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന ‘വിദ്യാകിരണം’ പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. കുട്ടികളെ ചുവടെ പറയുന്ന വിഭാഗങ്ങള്‍ പ്രകാരം തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസത്തേയ്ക്ക് ടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്.
1. 1 മുതല്‍ 5 വരെ- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 300/- രൂപ
2. 6 മുതല്‍ 10 വരെ- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 500/- രൂപ
3.  +1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകള്‍-സ്കോളര്‍ഷിപ്പ്‌ നിരക്ക്- 750/- രൂപ
4. ഡിഗ്രി, പിജി, പൊളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍   കോഴ്സുകള്‍- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 1000/-രൂപ

നിബന്ധനകൾ

1. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പ്‌ ലഭിക്കും.
2. മാതാവിന്‍റെയോ, പിതാവിന്‍റെയോ വൈകല്യത്തിന്‍റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
3. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്/ വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ്‌ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്/ അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
4. എല്ലാ ക്ലാസുകളിലെയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ്‌ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുക.
5. ഒരു ക്ലാസിലേയ്ക്ക് ഒരു തവണ മാത്രമേ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുകയുള്ളൂ.
6. മറ്റ് പദ്ധതികള്‍ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കില്ല.

അപേക്ഷിക്കേണ്ട വിധം

പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥാപനമേധാവി മുഖേന രക്ഷിതാവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
സ്കോളര്‍ഷിപ്പ്‌ തുക അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. സ്കോളര്‍ഷിപ്പ്‌ പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കാര്‍ ആംഗീകൃത സ്ഥാപനങ്ങളിലും കോഴ്സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. പാരലല്‍ കോളേജിലും പാര്‍ടൈം കോഴ്സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല.

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
L1 GO_220901_152247

L1 GO_220901_152247

L2 GO_220901_152313

L2 GO_220901_152313 

L3 APPLICATION FORM_220901_152338

L3 APPLICATION FORM_220901_152338 

M. വിദ്യാജ്യോതി പദ്ധതി

ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേയ്ക്ക് നയിച്ച്‌ സാമൂഹ്യാടിസ്ഥാനന്തില്‍ മുന്നോട്ട് നയിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന വിദ്യാജ്യോതി പദ്ധതി നടപ്പാക്കുന്നു. പദ്ധതി പ്രകാരം സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ചുവടെപ്പറയുന്ന പ്രകാരം ധനസഹായം അനുവദിക്കുന്നു.

ധനസഹായം

1. 9 മുതല്‍ 10 ക്ലാസ്സ്‌–പഠനോപകരണങ്ങള്‍ക്ക്-500 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)–യുണിഫോം- 1500 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)
2. Plus one, Plus two, ITI, പോളിടെക്ക്നിക്ക്, VHSC——പഠനോപകരണങ്ങള്‍ക്ക്-2000 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)–യുണിഫോം- 2000 രൂപ (ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക്)
3. ഡിഗ്രീ, ഡിപ്ലോമ, പ്രൊഫെഷണല്‍ കോഴ്സ്—പഠനോപകരണങ്ങള്‍ക്ക്- 3000 രൂപ (ഒരു ജില്ലയില്‍ 30 കുട്ടികള്‍ക്ക്)
4. പോസ്റ്റ്‌ ഗ്രാജ്വേഷന്‍- പഠനോപകരണങ്ങള്‍ക്ക്- 3000 രൂപ (ഒരു ജില്ലയില്‍ 30 കുട്ടികള്‍ക്ക്)

മാനദണ്ഡങ്ങള്‍

1. അപേക്ഷകന്‍/ അപേക്ഷക സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരിക്കണം
2.  അപേക്ഷകന് 40% -മോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്‌ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം.
3. ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല.
4. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയില്‍ നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
5. BPL വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കുക

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ……
M1 GO_220901_152420

M1 GO_220901_152420

M2 GO_220901_152444

M2 GO_220901_152444

M3 APPLICATION FORM_220901_152508

M3 APPLICATION FORM_220901_152508

N. സ്വാശ്രയ പദ്ധതി

തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്ക് പരസഹായമില്ലാതെ അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതിന് കഴിയുകയില്ല. പലപ്പോഴും ഇത്തരക്കാര്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്ന അവസ്ഥയാണുള്ളത്. ഒരു കുടുംബത്തില്‍/വീട്ടില്‍ തീവ്ര ശാരീരിക മാനസിക വെല്ലുവിളിയുള്ള ഒരു വ്യക്തി ഉണ്ടെങ്കില്‍ ആ വീട്ടിലെ ഒരു മുതിര്‍ന്ന വ്യക്തി അച്ഛന്‍/അമ്മ മറ്റ് ജോലിക്കൊന്നും പോകാന്‍ കഴിയാതെ അവരെ സംരക്ഷിക്കുന്നതിനും അവരുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുമായി വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഇത്തരത്തില്‍ തീവ്ര ശാരീരിക മാനസിക വെല്ലുവിളിയുള്ള വ്യക്തി ഉള്ളതെങ്കില്‍ അവര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ഥിതി വളരെ പരിതാപകരമാണ്. ഭാര്യയും ഭര്‍ത്താവും വിവിധ തൊഴിലുകളിലേര്‍പ്പെട്ടിട്ടും ജീവിതം കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന BPL കുടുംബത്തില്‍ പെട്ടവരുടെ കാര്യത്തില്‍ ഒരാളുടെ വരുമാനം നിലയ്ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു.
ചികിത്സയും മറ്റുമായി ഇത്തരത്തിലുള്ള വ്യക്തികളെ ആശുപത്രിയിലേയ്ക്കും ക്ലിനിക്കിലേയ്ക്കും കൊണ്ട് പോകുമ്പോഴും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു എന്നുമാത്രമല്ല പ്രത്യേകമായി വാഹനത്തില്‍ കൊണ്ട് പോകേണ്ടി വരുന്നു. ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പണചിലവ് ഉണ്ടാകുന്നു. ശയ്യാവലംബികളായ ഇത്തരക്കാരെ സംരക്ഷിക്കുന്നതിന് വീട്ടിലെ മറ്റൊരംഗത്തിനു 525/- രൂപ നിരക്കില്‍ ആശ്വാസകിരണം പെന്‍ഷന്‍ മാസത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അവരുടെ കുടുംബത്തിലെ പ്രയാസങ്ങള്‍ക്ക് ഈ തുക കൊണ്ട് പൂര്‍ണ്ണ പരിഹാരമുണ്ടാക്കുന്നില്ല. ഈയൊരവസ്ഥയുടെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് സ്വന്തം മകനെ/മകളെ ഒറ്റയ്ക്ക് സംരക്ഷിക്കേണ്ട ചുമതല സ്ത്രീകളില്‍ നിക്ഷിപ്തമാവാറുണ്ട്. ഇന്നത്തെ സാമൂഹിക ചുറ്റുപാട് അനുസരിച്ച് ഇത്തരം രോഗാവസ്ഥയിലുള്ളവരെ ഒറ്റയ്ക്ക് വീട്ടിലാക്കിയിട്ട് മറ്റൊരു ജോലിക്ക് പോകാന്‍ വിഷമിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. ഇപ്രകാരം ദുരിതമനുഭവിക്കുന്ന വ്യക്തികളെ അവരുടെ തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകന്‍/മകളുടെ സംരക്ഷണം ഉറപ്പാക്കി കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് സ്വാശ്രയ പദ്ധതി. 

മാനദണ്ഡങ്ങൾ

1. അപേക്ഷക BPL കുടുംബാംഗം ആയിരിക്കണം 
2. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന 70 % -ല്‍ കൂടുതലുള്ള വ്യക്തികളുടെ മാതാവ്/രക്ഷകര്‍ത്താവിന് (സ്ത്രീകള്‍),
ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പു രോഗികളുടെ മാതാവ്/ രക്ഷകര്‍ത്താവിന്  (സ്ത്രീകള്‍) മുന്‍ഗണന നല്‍കുന്നു. 

അപേക്ഷിക്കേണ്ട വിധം

. സ്വയംതൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്റ്റ്‌ റിപ്പോര്‍ട്ട്‌ സഹിതം അപേക്ഷകള്‍ അതാത് ജില്ലാ സാമൂഹ്യ ആഫിസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. 
. ആശ്വാസകിരണം പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കാവുന്നതാണ്. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…… 
N1 GO_220901_152536

N1 GO_220901_152536

N2 APPLICATION FORM_220901_152616

N2 APPLICATION FORM_220901_152616 

O. ജയില്‍ തടവുകാരുടെ കുട്ടികള്‍ക്കുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ ധനസഹായ പദ്ധതി

ജീവപര്യന്തമോ വധശിക്ഷക്കോ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന ജയില്‍ തടവുകാരുടെ കുട്ടികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളില്‍ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി. ജയില്‍ തടവുകാരുടെ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനായി ഒറ്റത്തവണയായി പരമാവധി ഒരു ലക്ഷം രൂപവരെ ധനസഹായം നല്‍കുന്നു.
ധനസഹായം നല്‍കാവുന്ന കോഴ്സുകള്‍
സംസ്ഥാനത്തിനകത്തുള്ള സര്‍ക്കാര്‍ / എയ്ഡഡ് കോളേജുകളിലെ ഡിഗ്രി തലത്തിലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ (MBBS, B VSc, എന്നിവയ്ക്ക് സര്‍ക്കാര്‍ കോളേജുകള്‍ മാത്രമേ പരിഗണിക്കുകയുള്ളു. 

നിബന്ധനകള്‍

1. BPL ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം 
2. ജീവപര്യന്തമോ വധശിക്ഷയ്ക്കോ ശിക്ഷിക്കപ്പെട്ട തടവുകാരുടെ കുട്ടികള്‍ ആയിരിക്കണം. (ഏറ്റവും കുറഞ്ഞത് 2 വര്‍ഷമായി ജയിലില്‍ കഴിയുന്ന കുറ്റവാളികളുടെ മക്കള്‍ ആയിരിക്കണം) 
3. നിര്‍ബന്ധമായും സര്‍ക്കാര്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം. 
4. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 70% മോ അതിലധികമോ മാര്‍ക്ക് ലഭിച്ചിരിക്കണം. (കൂടുതല്‍ അപേക്ഷകര്‍ ഉണ്ടാകുന്ന പക്ഷം മാര്‍ക്കിന്റെ ശതമാനം മാനദണ്ഡമാക്കി മുന്‍ഗണന നല്‍കുന്നതാണ്‌). 
5. ഒരു കുടുംബത്തില്‍ ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കിലും അനുകൂലും നല്‍കുന്നതാണ്‌. 

അപേക്ഷിക്കേണ്ട വിധം

1. അതാത് ജയില്‍ സൂപ്രണ്ടുമാര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 
2. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ഹാജരാക്കണം. 
3. കോളേജില്‍ നിന്നുള്ള വാര്‍ഷിക ഫീസ്‌, ഹോസ്റ്റല്‍ ഫീസ്‌, കോളേജിന്‍റെ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, IFSC നമ്പര്‍, എന്നിവ ആവശ്യമാണ്. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…… 
O1 GO_220901_152802

O1 GO_220901_152802

O2 APPLICATION FORM_220901_152827

O2 APPLICATION FORM_220901_152827

P. വയോമധുരം പദ്ധതി-സൗജന്യ ഗ്ലൂക്കോമീറ്റർ വിതരണം

പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനം കേരളത്തിനാണ്. ഐ.സി.എം.ആർ-ന്‍റെ 2017-ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 19.4% പ്രമേഹരോഗികളാണ്. കേരളത്തിലെ 80% വൃദ്ധജനങ്ങളും പ്രമേഹരോഗികളാനെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന “വായോമധുരം പദ്ധതിയ്ക്ക്” രൂപം നൽകിയിരിക്കുന്നു. ടി ഉപകരണത്തിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്ന വേദിയിൽവച്ച് പൊതുജന പങ്കാളിത്തത്തോടുകൂടി പ്രസ്തുത വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യും 

നിബന്ധനകൾ

1. അപേക്ഷകൻ / അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം. 
2. അപേക്ഷകൻ/അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കും. കൂടുതൽ അപേക്ഷകർ ഉള്ള പക്ഷം പ്രായത്തിൽ മുതിർന്നവർക്ക് മുൻഗണന നൽകണം. 
3. അപേക്ഷകന്‍/അപേക്ഷക ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം. 

ആവശ്യമായ രേഖകൾ 

1.പ്രായം തെളിയിക്കുന്ന സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖ. 
2.പ്രമേഹ രോഗിയാണ് എന്ന് ഗവൺമെന്റ് എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ്. 
3.സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിൽപ്പെട്ട വരുമാന സർട്ടിഫിക്കറ്റ്. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…… 
P1 GO_220901_152901

P1 GO_220901_152901

P2 APPLICATION FORM_220901_152932

P2 APPLICATION FORM_220901_152932

Q.  അതിക്രമത്തിനിരയായവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി

വിവിധ രീതിയില്‍ അതിക്രമത്തിനിരയായ വ്യക്തികളുടെ സാമ്പത്തികവും സാമൂഹ്യവുമായ പരാധീനത മൂലം മക്കള്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നു. കേസ് കഴിഞ്ഞാല്‍ മാത്രം ലഭിക്കുന്ന ഒറ്റതവണ നഷ്ടപരിഹാരം പലപ്പോഴും ചികിത്സയ്ക്ക് പോലും തികയാറില്ല. മിക്കവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്ന അവസ്ഥയുമില്ല. ഈ സാഹചര്യത്തില്‍ കൊല്ലപ്പെടുകയോ, അതിക്രമത്തിനിരയായി കിടപ്പിലാവുകയോ/ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം തുടരുന്നതിന്/തുടങ്ങുന്നതിനായി വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.

ധനസഹായം

  • 5 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും Rs. 3000/-
  • 6 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് Rs. 5000/-
  • ഹയര്‍ സെക്കണ്ടറി Rs. 7500/-
  • ബിരുദ വിദ്യാര്‍ഥികള്‍ക്ക്Rs. 10,000/-

മാനദണ്ഡങ്ങള്‍

1. കുടുംബംത്തിന്‍റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 
2. കുട്ടികളുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും സംയുക്ത അപേക്ഷയോടൊപ്പം താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ്‌ കൗണ്‍സിലര്‍/മെമ്പര്‍ അല്ലെങ്കില്‍ പഞ്ചായത്ത്/നഗരസഭാ അധ്യക്ഷ/അധ്യക്ഷന്‍ അല്ലെങ്കില്‍ സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കണം. 
3. താഴെ പറയുന്ന ധനസഹായ പദ്ധതിയില്‍ നിന്നും തുക കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് വീണ്ടും തുക അനുവദിക്കില്ല. 
  • സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം പദ്ധതി. 
  • സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ വിജ്ഞാനദീപ്തി അഥവാ സ്പോണ്‍സര്‍ഷിപ്പ് പദ്ധതി. 
  • വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക് വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ധനസഹായം 
  • തടവുകാരുടെ മക്കള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസ ധനസഹായം. 
4. ഡിഗ്രി തലം മുതല്‍ വരുന്ന കോഴ്സുകളില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെരിറ്റ് സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. 

അപേക്ഷിക്കേണ്ട വിധം 

1. കുറ്റകൃത്യം നടന്ന് 5 വര്‍ഷത്തിനുള്ളില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ അപേക്ഷ അപേക്ഷിച്ചിരിക്കണം.
2. ഒരു വര്‍ഷം അനുവദിച്ചാല്‍ കുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനായി സ്കൂള്‍ കോളേജ് മേധാവിയോ പുതുതായി വിദ്യാഭ്യാസത്തിന് ചേര്‍ന്ന സ്ഥാപന മേധാവിയോ സാക്ഷ്യപ്പെടുത്തുന്ന പക്ഷം തുടര്‍ വര്‍ഷങ്ങളിലും തുക അനുവദിക്കാവുന്നതാണ്.
3. കുട്ടിയുടെയും ഇപ്പോഴത്തെ രക്ഷിതാവിന്റെയും സംയുക്ത അക്കൗണ്ടിലായിരിക്കും തുക കൈമാറുക.
4. റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് ഈ പദ്ധതിയില്‍ നിന്നും തുക അനുവദിക്കില്ല.

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…. 
Q1 GO_220901_153004

Q1 GO_220901_153004

Q2 APPLICATION FORM_220901_153028

Q2 APPLICATION FORM_220901_153028

R. തടവുകാരുടെ പെണ്മക്കള്‍ക്കുള്ള വിവാഹ ധനസഹായം

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികള്‍ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. തടവുശിക്ഷ അനുഭവിക്കുന്നവരുടെ പെണ്മക്കളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിലെ ശോചനീയാവസ്ഥ ഇവരുടെ വിവാഹത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു.  രണ്ട് വര്‍ഷമോ അതിലധികമോ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരുന്ന തടവുകാരുടെ പെണ്മക്കള്‍ക്ക് വിവാഹ ധനസഹായം നല്‍കാന്‍ സാമൂഹ്യനീതി വകുപ്പ്  ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയാണിത്. 

ധനസഹായം

ഒരു പെണ്‍കുട്ടിയ്ക്ക് പരമാവധി 30,000/- രൂപാ നിരക്കില്‍ 20 പേര്‍ക്കാണ് സാമ്പത്തിക സഹായം ലഭ്യമാകുക. 

അപേക്ഷിക്കേണ്ട വിധം

1. അതാത് ജയില്‍ സൂപ്രണ്ടുമാര്‍/പ്രൊബേഷന്‍ ഓഫീസര്‍മാര്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 
2. ജയില്‍ സൂപ്രണ്ടുമാര്‍ മുഖേന ലഭിക്കുന്ന അപേക്ഷകളിന്മേല്‍ അതാത് പ്രൊബേഷന്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ട്‌ ലഭ്യമാക്കേണ്ടതാണ്. 
3. ഒരു കുടുംബത്തില്‍ നിന്നും പരമാവധി രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം അനുവദിക്കുന്നതാണ്. 
4. ധനസഹായം ഒറ്റത്തവണയായി അര്‍ഹാതപെട്ട വ്യക്തിയുടെ ബാങ്ക് അകൗണ്ടിലെയ്ക്ക് നിക്ഷേപിച്ചു നല്‍കുന്നതാണ്. 

നിബന്ധനകള്‍ 

1. വിവാഹം നടന്ന പെണ്‍കുട്ടിയുടെ പിതാവ്/മാതാവ് രണ്ട് വര്‍ഷമോ അതിലധികമോ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്ന ആളായിരിക്കണം. 
2. ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം (റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. 
3. തടവശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെയും പെണ്‍കുട്ടിയുടെയും പേരുകള്‍ ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി തടവുശിക്ഷ അനുഭവിക്കുന്ന വ്യക്തിയുടെ മകള്‍ ആണെന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം. 
4. വിവാഹം കഴിഞ്ഞ് 6 മാസത്തിനുശേഷമോ ഒരു വര്‍ഷത്തിനകാമോ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം. 
5. അപേക്ഷയോടൊപ്പം വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയിരിക്കണം. 
6. അപേക്ഷയോടൊപ്പം നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ്‌ മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം ഹാജരാക്കണം. 
7. വിവാഹ ധനസഹായം ഒരിക്കല്‍ അനുവദിച്ചു കഴിഞ്ഞാല്‍ ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പെടുത്തി പുനര്‍വിവാഹം കഴിക്കുകയാണെങ്കില്‍ ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…. 
R1 GO_220901_153101

R1 GO_220901_153101

R2 APLLICATION FORM_220901_153132

R2 APLLICATION FORM_220901_153132

S. ജീവനം – സ്വയം തൊഴില്‍ പുനരധിവാസ പദ്ധതി

കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും, ഗുരുതര പരുക്ക് പറ്റിയവരുടെയും പുനരധിവാസത്തിനായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നല്‍കുന്ന പദ്ധതിയാണ്  ‘ജീവനം’. 

ധനസഹായം

പദ്ധതിയുടെ ഭാഗമായി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഒറ്റതവണ ധനസഹായമായി 20,000/- രൂപ നല്‍കുന്നു. 

പദ്ധതി ലക്ഷ്യങ്ങള്‍ 

1. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെടുന്നവരുടെ ആശ്രിതര്‍, ഗുരുതര പരുക്ക് പറ്റിയവര്‍ എന്നിവര്‍ക്ക് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് സ്വയംതൊഴില്‍ ധനസഹായം ലഭ്യമാക്കുക. 
2. കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായി വരുന്ന സാമൂഹ്യ-ആരോഗ്യ (ശാരീരിക-മാനസിക), നിയമ സേവനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ ലഭ്യമാക്കുക. 

മാനദണ്ഡങ്ങൾ

1. അപേക്ഷകന്‍ കുറ്റകൃത്യത്തിന്‌ ഇരയായി ഗുരുതര പരുക്ക് പറ്റിയ വ്യക്തിയോ അല്ലെങ്കില്‍ കുറ്റകൃത്യത്തിന്‌ ഇരയായി മരണപെട്ടയാളുടെ (ഭാര്യ / ഭര്‍ത്താവ് /   അവിവാഹിതരായ മകന്‍/മകള്‍  ആയിരിക്കണം) 
2. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 1 ലക്ഷം രൂപയില്‍ താഴെയായിരിക്കണം 
3. കുറ്റകൃത്യം നടന്ന് 5 വര്‍ഷത്തിനകം അപേക്ഷിച്ചിരിക്കണം. 
4. അപേക്ഷകന്റെ അക്കൗണ്ടിലായിരിക്കും ധനസഹായം കൈമാറുക 
5. സ്വയം തൊഴില്‍ ധനസഹായം ഉപയോഗപ്പെടുത്തി ആരംഭിക്കുന്ന  തൊഴില്‍ യൂണിറ്റ് 3 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യുവാന്‍ പാടില്ല
6. ധനസഹായത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന  ഗുണ ഭോക്‌താവ് 200 രൂപ മുദ്ര പത്രത്തില്‍ സാമൂഹ്യനീതി വകുപ്പുമായി മേല്‍സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…. 
S1 GO_220901_153158

S1 GO_220901_153158

S2 APPLICATION FORM_220901_153223

S2 APPLICATION FORM_220901_153223

T. ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്നേഹയാനം പദ്ധതി

നാഷണല്‍ ട്രസ്റ്റ്‌ നിയമത്തില്‍ ഉള്‍പ്പെടുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ പരിചരണവും പുനരധിവാസവും മറ്റ് ഭിന്നശേഷിക്കാരെ അപേക്ഷിച്ച് പ്രയാസകരമാണ്. ഇവരില്‍ ഭൂരിഭാഗവും പൂര്‍ണ്ണമായും മറ്റുള്ളവരെ ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്. ഇത്തരം കുടുംബങ്ങളില്‍ പ്രധാനമായും അമ്മമാരാണ് ഇവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. പല കുടുംബങ്ങളിലും കുടുംബനാഥയും ഇവരായിരിക്കും. പലരും കുട്ടികളുടെ അച്ഛന്‍ ഉപേക്ഷിച്ഛവരോ, വിധവകളോ, മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരോ ആണ്.
ഇത്തരം ഭിന്നശേഷിക്കാരുടെ നിര്‍ധനരായ അമ്മമാര്‍ക്ക് സ്ഥിരമായ ഒരു ഉപജീവനം കണ്ടെത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന ‘സ്നേഹയാനം’ എന്ന പദ്ധതി പ്രകാരം സൗജന്യമായി ഇലക്ട്രിക് ഓട്ടോ നല്‍കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൈലറ്റ്‌ അടിസ്ഥാനത്തില്‍ ഒരു ജില്ലയില്‍ 2 ഗുണഭോക്താക്കളെ കണ്ടെത്തി വാഹനം നല്‍കുന്നതാണ്. 

ആവശ്യമായ രേഖകള്‍

1.റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്. 
2. അപേക്ഷകയുടെ ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്. 
3. ഭര്‍ത്താവ് ഉപേക്ഷിച്ചയാള്‍ / വിധവ ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖ/ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. 
4. ത്രീ വീലര്‍ ലൈസന്‍സിന്റെ പകര്‍പ്പ്. 
5. മകന്റെ/മകളുടെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ….
T1 GO_220901_153319

T1 GO_220901_153319

T2 APPLICATION FORM_220901_153354

T2 APPLICATION FORM_220901_153354

U. കലാ-കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി ശ്രേഷ്ഠം പദ്ധതി

കലാകായിക മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവും ഉള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ കഴിവ്/കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ്  ‘ശ്രേഷ്ഠം’. കലാ-കായിക ഇനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ആണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭിന്നശേഷിത്വം കാരണം സ്വന്തം കഴിവുകള്‍, അഭിരുചികള്‍ എന്നിവ വികസിപ്പിക്കാന്‍ സാധിക്കാതെ വീട്ടില്‍ ഒതുങ്ങിക്കഴിയുന്ന അവസ്ഥ ഒഴിവാക്കി, മികച്ച നേട്ടങ്ങള്‍ കൈവരിച്ച് അവരെ സമൂഹത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരേണ്ടത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്വമാണ്. 
ഇത്തരത്തില്‍ മാത്രമേ ഭിന്നശേഷിക്കാരുടെ പൂര്‍ണ്ണ പങ്കാളിത്തത്തോട് കൂടെയുള്ള വികസിത സമൂഹം കെട്ടിപ്പടുക്കുന്നതിന് സാധിക്കുകയുള്ളൂ. വ്യത്യസ്ഥ കലാ-കായിക രംഗങ്ങളില്‍ അഭിരുചിയുള്ളവര്‍ക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളില്‍ പരിശീലനം ഉറപ്പ് വരുത്തുന്നതിനായി ഒരു പദ്ധതി ആവിഷ്ക്കരിച്ചത്. 

ധനസഹായം

ഒരു ജില്ലയിലെ കലാ മേഖലയില്‍ നിന്നുള്ള 5 പേര്‍ക്കും കായിക മേഖലയില്‍ നിന്നുള്ള 5 പേര്‍ക്കുമായി ആകെ 10 പേര്‍ക്ക് 10,000/- രൂപ വീതം ധനസഹായം അനുവദിക്കുന്നു.

ലക്ഷ്യങ്ങള്‍

കലാ-കായിക മികവ് ഉണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് കഴിയാത്ത അവസ്ഥയിലുള്ള ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുവാനും, അതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. 

മാനദണ്ഡങ്ങള്‍

1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടുള്ളതല്ല. 
2. അപേക്ഷകന്‍ സംസ്ഥാനത്തെ/രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരായിരിക്കണം.
3. സംസ്ഥാന/ദേശീയതല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരായിരിക്കണം. 
4. സാമ്പത്തികശേഷി കുറഞ്ഞവരും, 40%വും അതിനു മുകളിലും ഭിന്നശേഷിത്വമുള്ളവരുമായ RPwD ആക്ട്‌ അനുശാസിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാം. 
5. അപേക്ഷകര്‍ക്ക് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെയും കലാ-കായിക രംഗത്തെ മികവിന്റെയും അടിസ്ഥാനത്തില്‍ ആനുകൂല്യം അനുവദിക്കുന്നു. 

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ നിഷ്ക്കര്‍ശിച്ച രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. 

സർക്കാർ ഉത്തരവും അപേക്ഷാഫോമും ഡൗൺലോഡ് ചെയ്യാം

ഫോമുകൾ…. 
U1 GO_220901_153426

U1 GO_220901_153426

U2 APPLICATION FORM_220901_153507

U2 APPLICATION FORM_220901_153507

V. വയോജന ഹെല്‍പ്പ് ലൈന്‍ 14567

മുതിർന്ന പൗരൻമാർ അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് 14567 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. 
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും ഉറപ്പ് വരുത്തുന്ന 2007-ലെ നിയമത്തിന്‍റെ സുഗമമായ നടത്തിപ്പിന് സഹായകമാകാന്‍ എല്‍ഡര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കും. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് എല്‍ഡര്‍ലൈന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. 

സേവനങ്ങള്‍

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വയോജനങ്ങള്‍ക്കുവേണ്ടി ലഭ്യമാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, അതുമായി ബന്ധപ്പെട്ടിട്ടുള്ള പരാതികള്‍, പെന്‍ഷന്‍, സര്‍ക്കാര്‍ സന്നദ്ധ സ്ഥാപനങ്ങള്‍ നടത്തുന്ന വൃദ്ധ സദനങ്ങള്‍, വയോജന സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍.
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007മായി ബന്ധപ്പെട്ട സഹായങ്ങള്‍, മറ്റ് നിയമസഹായങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആവശ്യമായ ഇടപെടലുകള്‍. വയോജനങ്ങള്‍ നേരിടുന്ന മാനസിക പ്രയാസങ്ങള്‍ക്കും കോവിഡാനന്തര മാനസിക സംഘര്‍ഷങ്ങള്‍ക്കുമുള്ള പിന്തുണ.
അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായ ചൂഷണം നേരിടുന്ന പ്രായമായവര്‍ക്കുള്ള സഹായങ്ങള്‍ എന്നീ സേവനങ്ങൾ നൽകുന്നു.

Check Also

തദ്ദേശസ്വയംഭരണവകുപ്പ്

A.  വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം സാധുവിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹ ധനസഹായമായി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ്.  …

Leave a Reply

Your email address will not be published.