സംവരണം

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സംവരണം സാമൂഹിക പദവിയും സാമ്പത്തിക സുരക്ഷിതത്വമുള്ള, വിദ്യാഭ്യാസ പുരോഗതിയും അവസര സമത്വവുമുള്ള, അധികാരത്തിൽ പങ്കാളിത്തവും കെട്ടുറപ്പുമുള്ള ഒരു ജനവിഭാഗത്തെയും സാമൂഹത്തെയും തലമുറയേയും സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.

ഇന്ത്യൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിൽ മേഖലകളിലും സംവരണം ഏർപ്പെടുത്തിയത് ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിലേക്കുള്ള പ്രാപ്യത വർധിപ്പിക്കാനും ഉദ്ദേശിച്ചാണ്. നിയമനിർമ്മാണസഭകളിലെ സീറ്റുകൾ, സർക്കാർ ഉദ്യോഗങ്ങൾ, ഉന്നത വിദ്യാഭാസസ്ഥാപനങ്ങളിലെ സീറ്റുകൾ എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ നിശ്ചിതശതമാനം സംവരണം ചെയ്ത്കൊണ്ട്, പ്രാതിനിധ്യത്തിന് അവസരമൊരുക്കുന്ന രീതിയിലാണ് ഇന്ത്യയിലെ സംവരണവ്യവസ്ഥ..

കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ ഉന്നത വിദ്യാഭാസത്തിലും സർക്കാർ ജോലികളിലും സുറിയാനി ക്രിസ്താനികൾപ്പെടുന്ന സംവരണേതര വിഭാഗങ്ങൾക്കായി 10% സംവരണം ആരംഭിച്ചിരിക്കുകയാണ് 

കേന്ദ്ര EWS
സംസ്ഥാന EWS
നാടാർ ക്രിസ്ത്യൻ
ദളിത് ക്രിസ്ത്യൻ