സ്വാതന്ത്ര്യത്തിനുശേഷം എഴുപത്തഞ്ച് വർഷക്കാലം കേരളത്തിലെ സുറിയാനി സഭകളിൽ പെട്ട നാടാർ ക്രിസ്ത്യാനികൾ കടുത്ത അനീതിയാണ് അനുഭവിച്ചു പോന്നിരുന്നത്. ഇവരോടൊപ്പം ഒരേ സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്നവരായ ഹിന്ദു നാടാർ സിഎസ്ഐ സഭകളിൽ പെട്ട എസ് ഐയുസി നാടാർ വിഭാഗങ്ങൾക്ക് ഒബിസി സംവരണം അനുവദിക്കപ്പെട്ടപ്പോൾ സുറിയാനി സഭകളിൽ പെട്ട നാടാർ സമുദായാംഗങ്ങൾക്ക് അത് നിഷേധിക്കപ്പെടുകയായിരുന്നു. ഇതിന് രാഷ്ട്രീയ കാരണങ്ങളല്ലാതെ മറ്റ് യാതൊരു കാരണങ്ങളും ഇല്ലായിരുന്നു. ശക്തമായ സമുദായങ്ങളോടൊപ്പം നിലകൊള്ളന്ന വോട്ടുബാങ്ക് പ്രീണനനയം രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ചതിൻ്റെ ഇരകളായിരുന്നു സുറിയനി സഭകളിലെ നാടാർ ക്രിസ്ത്യാനികൾ. എന്നാൽ ഈ അനീതിക്ക് അറുതി വരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ 2022 ഫെബ്രുവരി 25 വെള്ളിയാഴ്ച ഈ വിഭാഗത്തെക്കൂടി ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ഇതു പ്രകാരം ഈ വിഭാഗത്തിൽ പെട്ടവർക്ക് സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിലെ അഡ്മിഷനും പി എസ് സി മുഖാന്തരമുള്ള സർക്കാർ ജോലികളിലും മത്സര പരീക്ഷകളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും എല്ലാം ഒബിസി സംവരണം ലഭിക്കും. ഇതു സംബസിച്ച സർക്കാർ ഉത്തരവ് ഇവിടെ ചേർക്കുന്നു.
Kerala Government Order for Nadar Christian Reservation
Government Order