കേരളസഭയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കുമുതകുന്ന പുതിയ ദിശാബോധങ്ങള്‍ നല്കുന്നതില് ചങ്ങനാശേരി അതിരൂപതയുടെ ക്രാന്തദര്‍ശിത്വത്തിനുള്ള സ്ഥാനം അതുല്യമാണ്. സമുദായം എന്ന വാക്കിനെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടി അപകര്‍ഷതാബോധത്തോടെ മാറ്റി നിര്‍ത്തിയിരുന്ന വിശ്വാസിസമൂഹത്തിനിടയില്‍ സമുദായമെന്നാല്‍ സ്വത്വബോധവും താന്‍ അംഗമായിരിക്കുന്ന സമൂഹത്തെക്കുറിച്ചുള്ള അഭിമാനബോധവുമാണെന്ന ബോധ്യം പകര്‍ന്നു കൊടുക്കാന്‍ ചങ്ങനാശേരി അതിരൂപതയ്ക്കു സാധിച്ചു. കേരള ക്രൈസ്തവ സമുദായം നേരിടുന്ന വിവിധ വെല്ലുവിളികള്‍ കണ്ടെത്താനും അവ സഭാംഗങ്ങളെയും പൊതുസമൂഹത്തെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്തി കുറെയൊക്കെ പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കാനും ചങ്ങനാശേരി അതിരൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്.
Milestone
2019
2019 നവംബര്‍ 24
2019 നവംബര്‍ 24 ഞായറാഴ്ച ചങ്ങനാശേരി അതിരൂപത ”സമുദായദിന”മായി ആചരിച്ചു. അന്നേദിവസം സമുദായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബഹു. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനുള്ള ഭീമഹര്‍ജിയില്‍ ഒപ്പുശേഖരണം നടന്നു.
2019 ഒക്ടോബര്‍ 9
2019 ഒക്ടോബര്‍ 9 ബുധനാഴ്ച ദൈവദാസന് മാത്യു കാവുകാട്ട് പിതാവിന്റെ 50-ാം ചരമവാര്‍ഷിക ദിനത്തില്‍ കാര്‍പ്പിന്റെ ഒന്നാം പഠനഗ്രന്ഥം ‘കേരള ക്രൈസ്തവര്‍ അവസ്ഥയും അവകാശങ്ങളും’ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മിക്ക രൂപതകളിലും ചര്‍ച്ചകളും സെമിനാറുകളും നടന്നു.
2019 ഒക്ടോബര്‍ 8
2019 ഒക്ടോബര്‍ 8 ചൊവ്വാഴ്ച സമുദായ വിഷയങ്ങളില്‍ പരിശീലനം നല്കുന്ന ഒരു ടീച്ചിംഗ് ടീം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ഏകദിന സെമിനാര്‍ നടത്തപ്പെട്ടു. 200 -ല്‍ പരം ആളുകള്‍ പങ്കെടുത്തു.
2019 സെപ്തംബര്‍ 14
2019 സെപ്തംബര്‍ 14 ശനിയാഴ്ച, വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം സമുദായമുന്നേറ്റം ലക്ഷ്യം വച്ച് department of Community Awareness and Rights’ Protection (CARP) എന്ന ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിച്ചു.
2019 ജൂലൈ 20
2019 ജൂലൈ 20 ശനിയാഴ്ച ആലപ്പുഴ കളക്ട്രേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗില്‍ അതിരൂപതാ പ്രതിനിധികള്‍ 60 പേര് പങ്കെടുത്ത് വിവിധ ന്യൂനപക്ഷ വിഷയങ്ങള്‍ അവതരിപ്പിച്ചു.
2019 മാര്‍ച്ച് 7
2019 മാര്‍ച്ച് 7 വ്യാഴാഴ്ച കോട്ടയം തിരുനക്കര മൈതാനിയില്‍ വച്ച് ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കേരള ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളെ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പരസ്യമായി ചോദ്യം ചെയ്തു. കേരളസഭയില്‍ ആദ്യമായാണ് ഒരു മെത്രാന്റെ സ്വരം ഈ വിവേചനങ്ങള്‍ക്കെതിരെ ഉയരുന്നത്.