ദളിത് ക്രിസ്ത്യൻ സമുദായാംഗങ്ങളെ പട്ടികജാതി സംവരണത്തിൽ ഉൾപ്പെടുത്തണമെന്നത് കാലങ്ങളായി ക്രൈസ്തവ സഭകളുടെ ആവശ്യമാണ്. ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കം വരുത്തിക്കൊണ്ട് 1950 ആഗസ്റ്റ് 10 ന് അന്നത്തെ രാഷ്ട്രപതി ഇറക്കിയ പ്രത്യേക പ്രസിഡൻഷ്യൽ ഉത്തരവിലൂടെ ദളിത് ക്രൈസ്തവരെ പട്ടികജാതി സംവരണത്തിൽ നിന്ന് ഒഴിവാക്കി. ഈ അനീതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീതിപീഠത്തെ സമീപിച്ചിട്ട് കാലങ്ങളായി ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇതിനൊരു ചെറിയ പരിഹാരമെന്ന നിലയിൽ സർക്കാർ ഒഇസി എന്ന പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തി ഇവർക്കും മറ്റ് ചില വിഭാഗങ്ങൾക്കും കൂടി 1% സംവരണം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഇവരെ ഒ ബിസി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.