പൊതു സ്കോളർഷിപ്പുകൾ

പൊതു സ്കോളർഷിപ്പുകൾ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാ ജനവിഭാഗങ്ങളിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുവേണ്ടി നടപ്പിലാക്കുന്ന സ്കോളർഷിപ്പുകളാണ് ചുവടെ ചേർക്കുന്നത്. 

A. നാഷണൽ സ്കോളർഷിപ്പ്

സ്കോളർഷിപ്പ് തുക

ജനറൽ 300/- രൂപ 
ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടി കൾക്ക് 1000/- രൂപ 
ട്യൂഷൻ ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികൾക്ക് 400/- രൂപ 

യോഗ്യത

ഗ്രാമപ്രദേശങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നു. അപ്പർ സെക്കൻഡറി സ്കോളർഷിപ്പിനായി (യു.എസ്.എസ്)പരീക്ഷാ കമ്മീഷണർ നടത്തുന്ന പരീക്ഷയുടെ റിസൾട്ടിൽ നിന്നാണ് നാഷണൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് 

അപേക്ഷിക്കേണ്ട വിധം

സ്കൂൾ വഴി, ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക് 

B. പ്രൊഫഷണൽ സ്കോളർഷിപ്പ്

സ്കോളർഷിപ്പ് തുക

പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് 15,000/- രൂപ 
പാരാമെഡിക്കൽ വിദ്യാർത്ഥികൾക്ക് 5000/- രൂപ 

യോഗ്യത

പ്രൊഫഷണൽ കോഴ്സുകളും പാരാമെഡിക്കൽ കോഴ്സുകളും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം. 

അപേക്ഷിക്കേണ്ട വിധം

C. ആൾ ഇന്ത്യ യൂത്ത് സ്കോളർഷിപ്പ്

പ്രവേശന പരീക്ഷ AIYSEE 

യോഗ്യത

ഉന്നതവിദ്യാഭ്യാസത്തിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്  ആനുകൂല്യങ്ങൾ ഈ പദ്ധതി നൽ കുന്നു. സ്കോളർഷിപ്പ് ലഭിക്കുന്നതിനു വേണ്ടി അഖിലേന്ത്യാ യൂത്ത് സ്കോളർഷിപ്പ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടണം. എഞ്ചിനീയറിങ്, മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടി ദേശീയ ലത്തിലുള്ള മെറിറ്റ് അടിസ്ഥാന സ്കോളർഷിപ്പ് പ്രോഗ്രാമാണ് ആൾ ഇന്ത്യ യൂത്ത് സ്കോളർഷിപ്പ് എൻട്രൻസ് പരീക്ഷ. 
 അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം. 
2015 മുതൽ പാസ്സായതും അംഗീകൃതമാണ്. 
എല്ലാ വിഭാഗത്തിൽപെട്ടവർക്കും അപേക്ഷ ഫീസ് 1100 രൂപയാണ്. 

അപേക്ഷിക്കേണ്ട വിധം

അപേക്ഷകർ ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. അപേക്ഷിക്കുന്ന വിധം അടങ്ങുന്ന വിവരങ്ങൾ സൈറ്റിൽ നിന്നും
www.alysee.com ഡൌൺലോഡ് ചെയ്തെടുക്കണം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മെയിൽ ചെയ്യുകയോ info@aiysee.com ഈ നമ്പറിലേക്ക് 08066085666 വിളിക്കുകയോ ചെയ്യാം. 

D. ആസ്പയർ സ്കോളർഷിപ്പ്

യോഗ്യത

കേരള സംസ്ഥാനത്തിലെ സർവ്വകലാശാലകളോട് ന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവണ്മെന്റ്/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെയും 6 യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലെയും (കേരള, എം.ജി, കുസാറ്റ്, ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, കാലിക്കറ്റ്, കണ്ണൂർ) രണ്ടാം വർഷ ബിരുദാനന്തരബിരുദ, എം.ഫിൽ, പി എച്.ഡി. വിദ്യാർത്ഥികൾക്ക് നൽകുന്നു. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 1 മാസവും, എം .ഫിൽ വിദ്യാർത്ഥികൾക്ക് 2 മാസവും, പി .എച് .ഡി വിദ്യാർത്ഥികൾക്ക് 4 മാസവുമാണ് ഇന്റേൺഷിപ്പിനുള്ള സമയപരിധി. 

സ്കോളർഷിപ്പ് തുക

കേരളത്തിനകത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 8000/- രൂപ 
കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000/- രൂപ 
സ്കോളർഷിപ്പ് തുകയായി അനുവദിക്കുന്നു. 
തെരഞ്ഞെടുക്കുന്നവർക്ക് രണ്ട് ഗഡുക്കളായി തുക നൽകുന്നതാണ്. ആദ്യ ഗഡു ജോയിൻ ചെയ്യുന്ന മുറയ്ക്കും,അവസാന ഗഡു ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ റിപ്പോർട്ട് അപ്ലോഡ് ചെയ്യുന്ന
മുറയ്ക്കും ലഭിക്കുന്നതാണ്. 

അപേക്ഷിക്കേണ്ട വിധം

ആവശ്യമുള്ള രേഖകൾ

1. നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. 
2. പ്രൊജക്റ്റ്/ഇന്റേൺഷിപ്പ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിലെ റിസർച്ച് ഗൈഡ് ആയി യൂണിവേഴ്സിറ്റി അംഗീകരിച്ച് അധ്യാപകനിൽ നിന്നും ലഭിച്ച അനുമതിപത്രം, 
3. ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ വിദ്യാർത്ഥിയുടെ പേരിൽ ഉള്ള അക്കൗണ്ട് വിവരങ്ങൾ. 

E. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്

യോഗ്യത

സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവണ്മെന്റ്/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ, എയ്ഡഡ് കോഴ്സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ, സമാനമായ കോഴ്സുകൾക്ക് ഐ.എച്ച്.ആർ .ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

സ്കോളർഷിപ്പ് തുക 

ബിരുദ പഠനത്തിന് 
ഒന്നാം വർഷം 12000/- രൂപ 
രണ്ടാം വർഷം 18000/- രൂപ 
മൂന്നാം വർഷം 24000/- രൂപ 
ബിരുദാനന്തര ബിരുദതലത്തിൽ തുടർപഠനത്തിന് 
ഒന്നാം വർഷം 40000/- രൂപ 
രണ്ടാം വർഷം 60000/- രൂപ 
ലഭിക്കുന്നു. 
40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് തുകയുടെ 25% അധികമായി ന ൽകുന്നതാണ്. 

അപേക്ഷിക്കേണ്ട വിധം

ആവശ്യമുള്ള രേഖകൾ 
1.  എസ്എസ്എൽസി, പ്ലസ് ടു മാർക്ക് ലിസ്റ്റ്. 
2.ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ 
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 
4.മെഡിക്കൽ സർട്ടിഫിക്കറ്റ് 
5. ജാതി സർട്ടിഫിക്കറ്റ് 
6. ബിപിഎൽ സർട്ടിഫിക്കറ്റ് 
7. വരുമാന സർട്ടിഫിക്കറ്റ് 

F. കേരള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

യോഗ്യത

കേരള സംസ്ഥാനത്തിലെ സർവ്വകലാശാലകളോട് ബന്ധപ്പെട്ടി രിക്കുന്ന എല്ലാ ഗവണ്മെന്റ്/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെയും, യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലെയും വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കും.

സ്കോളർഷിപ്പ് തുക

തെരഞ്ഞെടുത്ത ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1250/- രൂപ 300 വിദ്യാർത്ഥികൾക്ക് 
തെരഞ്ഞെടുത്ത ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/- രൂപ 150 വിദ്യാർത്ഥികൾക്ക്  ലഭിക്കുന്നു. 

അപേക്ഷിക്കേണ്ട വിധം

സ്കോളർഷിപ്പ് ഒരു വർഷം ആദ്യം അനുവദിച്ചാൽ ആ കോഴ്സ് തീരുന്നവരെ വർഷം തോറും പുതുക്കി നൽകുന്നു .തുടർന്നുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ് പുതുക്കുന്നതിന് വിദ്യാർത്ഥി അതതു വർഷങ്ങളിൽ പുറപ്പെടുവിക്കുന്ന വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതാണ്. 
അപേക്ഷ സമർപ്പിക്കേണ്ടത് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ 
www.dcescholarship.gov.in  എന്ന വെബ്സൈറ്റിലാണ്. 

ആവശ്യമുള്ള രേഖകൾ

1. വരുമാന സർട്ടിഫിക്കറ്റ് 
2. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 
3. എസ്. എസ്. എൽ. സി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 
4. പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് 
5. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 

G. ഹിന്ദി സ്കോളർഷിപ്പ്

യോഗ്യത

+2 സംസ്ഥാന സിലബസ്സിൽ പഠിച്ച് 60 % മാർക്കോടുകൂടി ആദ്യ അവസരത്തിൽ തന്നെ പാസായ ശേഷം ബി .എ /ബി.എസ്. സി /ബികോം കോഴ്സിന് ഒന്നാം വർഷം പ്രവേശനം നേടിയവരും ബിരുദ പരീക്ഷ 60 % മാർക്കോടുകൂടി പാസായശേഷം ബിരുദാനന്തര കോഴ്സുകൾക്ക് സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റുകളിലും ഈ വർഷം പ്രവേശനം നേടിയവരിൽ നിന്നുമാണ് ഹിന്ദി സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നത് . അപേക്ഷകർ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അഹിന്ദി സംസ്ഥാനങ്ങളിൽ ഹിന്ദി പ്രചരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സ്കോളർഷിപ്പാണ്. 

സ്കോളർഷിപ്പ് തുക

ബിരുദക്കാർക്കു പ്രതിമാസം 500/- രൂപ 
എം.എ /എം.ഫിൽ /പി.എച്.ഡി /ബി.എഡ്/എം.എഡ് 1200/- രൂപ 
ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

ആവശ്യമുള്ള രേഖകൾ

1. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. 
2.ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരി ക്കണം. 
3. അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം. 

H. കേരളത്തിലെ ലോട്ടറി തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡും സ്കോളർഷിപ്പും

യോഗ്യത

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെയും മക്കൾക്ക് ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്കോളർഷിപ്പും, എസ്.എസ്.എൽ.സി, എച്ച്.എസ്. ഇ, റ്റി.എച്ച്.എൽ.സി, വി.എച്ച്.എസ്. ഇ വിഭാഗങ്ങളിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡും നൽകുന്നു. 

സ്കോളർഷിപ്പ് തുക

മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്ക് 25,000/- രൂപ 
എഞ്ചി നീയറിംഗ്, നഴ്സിംഗ്, പാരാ മെഡിക്കൽ, എം.ബി.എ/എം.സി.എ വിദ്യാർത്ഥികൾക്ക് 15,000/- രൂപ 
ബിരുദാനന്തര ബിരുദ വിദ്യാർ ത്ഥികൾക്ക് 7000/- രൂപ 
ബിരുദ വിദ്യാർത്ഥികൾക്ക് 5000/- രൂപ 
, മൂന്നുവർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 3000/- രൂപ 
സ്കോളർഷിപ്പ് വഴി അനുകുല്യം ലഭിക്കുന്നു. 
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി തലങ്ങളിൽ കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡായി 2000/-, 1500/-, 1000/- യഥാക്രമം നൽകും. 

അപേക്ഷിക്കേണ്ട വിധം

ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസിൽ നിന്ന് നിർദ്ദിഷ്ട ഫോം വാങ്ങി പൂരിപ്പിച്ച് എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, പ ഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുളള കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. 

ആവശ്യമുള്ള രേഖകൾ

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ കോഴ്സ് സർട്ടിഫിക്കറ്റ് 

I. നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്

യോഗ്യത

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധന സഹായം നല്ക്കുന്നതിനുള്ളതാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്ഷിപ്പ് പദ്ധതി. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ സി ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ത തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന മേല്പറഞ്ഞ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ മക്കൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 
തിരികെ വന്നിട്ടുള്ളവരുടെ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്. 
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നോർക്ക റൂട്സിന്റെ ഇൻഷുറൻസ് കാർഡോ, ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ ഉണ്ടായിരിക്കണം. 

അപേക്ഷിക്കേണ്ട വിധം

അപേക്ഷ ഫോറം നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.norkaroots.org യിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം 
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്
3-ാം നില
നോർക്ക സെന്റർ
തൈക്കാട്
തിരുവനന്തപുരം – 695014
വിലസത്തിൽ അയയ്ക്കണം. 
വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോള് ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില് നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള് സേവനം) ലഭിക്കും 

ആവശ്യമുള്ള രേഖകൾ

1. പ്രവാസ കാലയളവ് തെളിയിക്കുന്ന പാസ്സ്പോർട്ടിന്റെ പകർപ്പുകൾ 
2. വാർഷിക വരുമാന സർട്ടിഫിക്കറ്റ് 
3. തിരിച്ചു വന്ന പ്രവാസികൾക്ക് അപേക്ഷകനുമായുള്ള ബന്ധം  തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 
4. യോഗ്യതാ കോഴ്സിന്റെ സർട്ടിഫിക്കറ്റ് 
5.മാർക്ക് ലിസ്റ്റുകൾ  
6. ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് (IFSC കോഡ് ഉൾപ്പെടെ). 
7. നോർക്ക റൂട്ട്സ് ഇൻഷുറൻസ് ഐ ഡി കാർഡ് / ക്ഷേമനിധി ബോർഡ് അംഗത്വ കാർഡിന്റെ പകർപ്പ്. 
എന്നിവയുടെ ഗസറ്റഡ് ഉദ്യാഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.

Check Also

പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി

സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക …

Leave a Reply

Your email address will not be published.