About US

കാർപ്പിന്റെ പ്രവർത്തനങ്ങൾ

 

CARP(Department of Community Awareness and Rights’ Protection)എന്ന ഡിപ്പാർട്മെന്റ് 2019 സെപ്റ്റംബർ 14 ശനിയാഴ്ച  വി . കുരിശിന്റെ പുകഴ്ച്ചയുടെ  തിരുനാൾ ദിവസം  അതിരൂപത അധ്യക്ഷൻ  മാർ ജോസഫ്  പെരുന്തോട്ടം  പിതാവ് സ്ഥാപിച്ചു .പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ  കേരളാ ക്രൈസ്തവ  സമൂഹത്തിന്റെ  ഇടയിൽ സമുദായ അവബോധം  വളർത്തുക ,ക്രൈസ്തവരുടെ നിരവധിയായ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ  ഡിപ്പാർട്മെന്റിന്റെ ലക്ഷ്യം .ഇതു പ്രധാനമായും സർക്കാരുകളുടെ  ന്യൂനപക്ഷ  ക്ഷേമപദ്ധതികൾ ,പൊതു  ക്ഷേമപദ്ധതികൾ, EWS എന്നിവ  സമുദായ അംഗങ്ങൾക്കിടയിൽ  പരിചയപ്പെടുത്തുകയും അർഹരായവരെ കണ്ടെത്തി  അവ  നേടിയെടുക്കാൻ  അവരെ  സഹായിക്കുകയും  ചെയ്യുന്നു . കൂടാതെ  സർക്കാരിന്റെ പക്കലുള്ള നിവേദനങ്ങളിലൂടെയും  കോടതികളിലെ നിയമ പോരാട്ടങ്ങളിലൂടേയും  ക്രൈസ്തവരുടെ  അവകാശങ്ങൾ നേടിയെടുക്കാൻ  കഠിനമായി പരിശ്രമിക്കുന്നു .ന്യൂനപക്ഷ  വിഷയങ്ങൾ പൊതുസമൂഹത്തിന്റെയും  സർക്കാരിന്റെയും  ശ്രദ്ധയിൽ കൊണ്ടുവന്നതിലും കേരളത്തിൽ  വളരെ വേഗം  നടപ്പാക്കിയതിലും ക്രൈസ്തവരുടെ  പിന്നോക്കാവസ്ഥ പഠിക്കാൻ ജസ്റ്റിസ്  ജെ .ബി .കോശി കമ്മീഷൻ നിയമിക്കപ്പെട്ടതിലും കാർപ്പിന്റെ  നിരന്തരമായ പരിശ്രമങ്ങളുണ്ടെന്നു  അഭിമാനപൂർവ്വം  പറയാൻ സാധിക്കും .ഇവക്കു പുറമെ  ക്രൈസ്തവ  സമുദായ അംഗങ്ങൾക്കിടയിൽ  സ്വത്വബോധം അഥവാ സ്വന്തം ഉറവിടങ്ങൾ ,പാരമ്പര്യങ്ങൾ ,സംസ്കാരം ,ഭാഷ ,പ്രാദേശിക ഭാഷാ ശൈലികൾ ,ആചാര  അനുഷ്ഠാനങ്ങൾ ,പരമ്പരാഗത ഭക്ഷണ രീതികൾ ,വസ്ത്ര ധാരണ രീതികൾ ,കലാരൂപങ്ങൾ തുടങ്ങിയവയെക്കുറിച്ചു  അഭിമാനബോധം ഉളവാക്കുകയും  ഈ പൈതുകങ്ങളെ സംരക്ഷിക്കുകയും  ചെയ്യുക , സഭാവിരുദ്ധ ശക്തികളുടെ  ആക്രമണങ്ങളെ  പ്രതിരോധിക്കുക  തുടങ്ങിയവയെല്ലാം കാർപ്പിന്റെ  സ്ഥാപനലക്ഷ്യങ്ങളാണ് .

Leave a Reply

Your email address will not be published.