സ്വകാര്യ സ്കോളർഷിപ്പുകൾ

സ്വകാര്യ സ്കോളർഷിപ്പുകൾ

സ്വകാര്യ ഏജൻസികളുടെ പേരിൽ ധാരാളം സ്കോളർഷിപ്പുകൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. അവ പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇവയിൽ ചിലതൊക്കെ വിശ്വാസയോഗ്യമല്ല. തെറ്റായ ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്വകാര്യ സ്കോളർഷിപ്പുകളും വിദ്യാഭ്യാസ പദ്ധതികളും ധാരളമുണ്ട്. നമ്മുടെ വ്യക്തിവിവരങ്ങൾ (Personal Data) ശേഖരിക്കുക, ദേശവിരുദ്ധ ആശയങ്ങൾ യുവജനങ്ങളിൽ എത്തിക്കുക, തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരെ ആകർഷിക്കുക, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസപദ്ധതികൾ, ഓൺലൈൻ – ഓഫ് ലൈൻ കോച്ചിംഗുകൾ എന്നിവ ധാരാളമുണ്ട്. അതിനാൽ ഇവയുടെ പരസ്യങ്ങൾ കാണുമ്പോൾ തികഞ്ഞ വിവേകത്തോടും വിവേചനബുദ്ധിയോടും കൂടി മാത്രമേ സമീപിക്കാൻ പാടുള്ളൂ.  
ചുവടെ ചേർത്തിരിക്കുന്ന സ്വകാര്യ സ്കോളർഷിപ്പുകൾ കാലങ്ങളായി നിലവിലുള്ളവയും വിശ്വാസ യോഗ്യമായവയുമാണ്. 

A. എൽ ഐ സി ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ്

യോഗ്യത

1. സാമ്പത്തികമായി ദുർബലരായ കുടുംബങ്ങളിലെ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മികച്ച അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും അവരുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി സ്കോളർഷിപ്പ് നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 
2. സർക്കാർ / സ്വകാര്യ കോളേജ്, സർവകലാശാലയിൽ നിന്ന് സാങ്കേതിക വൊക്കേഷണൽ കോഴ്സുകൾ, എൻസിവിടി, ഐടിഐ എന്നീ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്. 

സ്കോളർഷിപ്പ് തുക 

കോഴ്സ് തീരുംവരെ 20,000/- രൂപ മൂന്ന് ഗഡുക്കളായും 
10, +2 കോഴ്സിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക പെൺകുട്ടികൾക്ക് പ്രതിവർഷം 10,000/- രൂപയും ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

ആവശ്യമുള്ള രേഖകൾ 

1. വരുമാന സർട്ടിഫിക്കറ്റ് 
2. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ 

B. ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്

യോഗ്യത

1. ഫെഡറൽ ബാങ്ക് നടപ്പിലാക്കുന്ന ഈ സ്കോളർഷിപ്പിന് കേരളം, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള എം.ബി ബി എസ്, എഞ്ചിനീയറിംഗ്, ബി എസ് സി നഴ്സിംഗ്, ബി എസ് സി അഗ്രികൾച്ചറൽ സയൻസ് ഉൾപ്പെടെയുള്ള ബി എസ് സി (ഹോണേഴ്സ്) കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്ങ്, എം ബി എ എന്നീ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 
2. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയായിരിക്കണം . 
3. വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്ക് പ്രത്യേക പരിഗണനയുണ്ട് . ഇവർക്കു കുടുംബ വരുമാന വ്യവസ്ഥ ബാധകമല്ല. 

സ്കോളർഷിപ്പ് തുക

ഓരോ വിഭാഗത്തിലും നിന്നുള്ള 20 വിദ്യാർത്ഥികൾക്ക് കോളേജിന്റെ ഫീസ് ഘടന അനുസരിച്ച് 100% ട്യൂഷൻ ഫീസ് തിരികെ നൽകും, ഇത് പ്രതിവർഷം പരമാവധി ഒരു ലക്ഷം രൂപ വരെ ആയിരിക്കും. 

അപേക്ഷിക്കേണ്ട വിധം 

വിവരങ്ങൾക്കും അപേക്ഷാഫോമിനും 
https://www.federalbank.co.in/el/corporatesocialresponsibiltiy എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
പൂരിപ്പിച്ച അപേക്ഷകൾ തിരിച്ചറിയൽ രേഖകൾക്കൊപ്പം സമീപത്തെ ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിക്കണം. 

ആവശ്യമുള്ള രേഖകൾ

1. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് വിശദാംശങ്ങൾ പൂരിപ്പിക്കുക 
2. പ്രവേശന കത്തിന്റെ പകർപ്പ് 
3. കോളേജിൽ നിന്നുള്ള ബോനേഫീദേ സർട്ടിഫിക്കറ്റിന്റെ പകർപ്പ് 
4. കോഴ്സ് ഫീസ് ഘടനയുടെ പകർപ്പ് 
5. യോഗ്യതാ പരീക്ഷയുടെ മാർക്ക് ഷീറ്റുകളുടെ പകർപ്പ് 
6. റവന്യൂ അധികൃതർ നൽകിയ കുടുംബ വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ് 
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് 
8. ഐഡി പ്രൂഫിന്റെയും വിലാസ തെളിവുകളുടെയും പകർപ്പ്. 
9. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ്
(ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് ബാധകമാണ്) 
ഈ രേഖകളുടെ പകർപ്പുകൾ അറ്റാച്ചുചെയ്യുക. 

C. ടാറ്റ ട്രസ്റ്റ് നടപ്പിലാക്കുന്ന വനിതകൾക്ക് വേണ്ടിയുള്ള ന്യൂറോ സയൻസ് സ്കോളർഷിപ്പ്

ടാറ്റ ട്രസ്റ്റ് നടപ്പിലാക്കുന്ന ന്യൂറോ സയൻസ് വനിതാ സ്കോളർ ഷിപ്പ് എം.എസ്.സി ന്യൂറോ സയൻസ് വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസും മറ്റു ബന്ധപ്പെട്ട ഫീസുകളും അടയ്ക്കുന്നതിനു വളരെയധികം സഹായകരമാണ്. 

യോഗ്യത

1. ഇന്ത്യയിൽ പഠനം നടത്തുന്നവർക്കു വിദ്യാഭ്യാസ കാലയളവിലാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക. 
2. വനിതാ വിദ്യാർഥി ആയിരിക്കണം. 
3. 60% മാർക്ക് ലഭിച്ച ബിരുദധാരി ആയിരിക്കണം എം എസ് സി ന്യൂറോസയൻസ് വിദ്യാർഥി ആയിരിക്കണം ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർഥികളാണ് അപേക്ഷിക്കാൻ അർഹതയുള്ളവർ. 

സ്കോളർഷിപ്പ് തുക

ഈ സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്ക് ട്യൂഷൻ ഫീസ്/സ്ഥാപനം യൂണിവേഴ്സിറ്റി എന്നിവയ്ക്ക് നൽകുന്ന മറ്റ് അനുബന്ധ ഫീസ് തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും. 

അപേക്ഷിക്കേണ്ട വിധം

igpedu@tattarusts.org വഴിയാണ് അപേക്ഷിക്കേണ്ടത്. 
022 66657172/7198/7447 എന്നീ നമ്പറിൽ അപേക്ഷിക്കുന്നതിനുള്ള സംശ യങ്ങൾക്ക് മറുപടി ലഭിക്കുന്നതാണ്.

D. സ്വാമി ദയാനന്ദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്കോളർഷിപ്പ്സ്

സ്വാമി ദയാനന്ദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ  ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ എൻജിനീയറിങ് എം.ബി.ബി.എസ്, ഐ.ടി, ഫാർമസി, ആർക്കി ടെക്ചർ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്  സ്കോളർഷിപ്പുകൾ നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിതത്തെ പ്രചോദിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതാണ് സ്കോളർഷിപ്പുകളുടെ പ്രധാന ലക്ഷ്യം. 

a. ശ്രീമതി ശ്യാം ലതാ ഗാർഗ് സ്കോളർഷിപ്പ്

ഈ പദ്ധതി പ്രകാരം തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് 50000 രൂപ വാർഷികമായി ലഭിക്കും. 

b. ആനന്ദ് സ്വരൂപ് ഗാർഗ് സ്മാരക സ്കോളർഷിപ്പ്

ഈ പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് 25,000 വാർഷിക ആനുകൂല്യമായി ലഭിക്കും

c. രാം ലാൽ ഗുപ്ത സ്മാരക സ്കോളർഷിപ്പ്

ഈ പദ്ധതി പ്രകാരം അർഹാരയവർക്ക് 20,000/- രൂപ വാർഷിക ധനസഹായം ലഭിക്കും. 

യോഗ്യത

1. പ്ലസ് ടു സയൻസ് വിഷയം പാസായ വിദ്യാർത്ഥികൾ, സർക്കാർ അല്ലെങ്കിൽ സ്വകാര്യ യൂണിവേഴ്സിറ്റികൾ/കോളേജുകളിൽ എൻജിനീയറിങ്, മെഡിക്കൽ, ഐ.ടി, ഫാർമസി ആന്റ് ആർക്കി ടെക്ചർ കോഴ്സുകളിൽ പ്രവേശനം നേടിയവർ എന്നിവർക്കു ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കും. 
2. പ്ലസ് ടുവിന് 85 ശതമാനം മാർക്ക് നേടിയിരിക്കണം. അല്ലെങ്കിൽ ജോയിന്റ് എഞ്ചിനീയറിംഗ് പരീക്ഷയിൽ 25,000 ന് ഉള്ളിൽ റാങ്കുകൾ നേടിയിരിക്കണം. 
3. വിദ്യാർത്ഥികളുടെ, കുടുംബ വരുമാനം പ്രതിവർഷം ആറ് ലക്ഷത്തിൽ കൂടുതൽ പാടില്ല. 
4. ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കു പത്ത് പോയിന്റ് സ്കെയിൽ സംവിധാനത്തിൽ കുറഞ്ഞത് 7.5 ഗ്രേഡ് പോയിന്റ് ഉണ്ടായിരിക്കണം. 
5. വിദ്യാർത്ഥികൾക്ക് 25 വയസ്സ് കവിയാൻ പാടില്ല. മറ്റേതെങ്കിലും സ്കോളർഷിപ്പ് ലഭ്യമാകുന്നവർ ആയിരി ക്കരുത്. 

അപേക്ഷിക്കേണ്ട വിധം

Check Also

പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി

സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക …

Leave a Reply

Your email address will not be published.