ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NPCIL) മഹാരാഷ്ട്ര താരാപുർ സൈറ്റിൽ 295 ട്രേഡ് അപ്രന്റിസ് ഒഴിവ്

കേന്ദ്ര സർക്കാർ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (NPCIL) മഹാരാഷ്ട്ര താരാപുർ സൈറ്റിൽ 295 ട്രേഡ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ 25 വരെ. www.npcilcareers.co.in

ട്രേഡുകൾ: ഫിറ്റർ, ടേണർ, ഇലക്ട്രിഷ്യൻ, വെൽഡർ, ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, കാർപെന്റർ, പ്ലമർ, വയർമാൻ, ഡീസൽ മെക്കാനിക്, മെക്കാനിക്കൽ മോട്ടർ വെഹിക്കിൾ, മെഷിനിസ്റ്റ്, പെയിന്റർ, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, സിവിൽ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), സെക്രട്ടേറിയൽ അസിസ്റ്റന്റ്.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ്. തദ്ദേശീയർക്കു മുൻഗണനയുണ്ട്. 

ശാരീരികയോഗ്യത: ഉയരം: 137 സെന്റിമീറ്റർ, തൂക്കം: 25.4 കിലോഗ്രാം

പ്രായം: 14-24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ്: ഒരു വർഷ ഐടിഐ യോഗ്യതക്കാർക്ക് 7700 രൂപ, 2 വർഷക്കാർക്ക് 8855 രൂപ. www.apprenticeshipindia.org ൽ റജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.