2019 ഡിസംബര്‍ 20 വെള്ളിയാഴ്ച മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ നേതൃത്വത്തില്‍ മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് തറയില്‍ എന്നിവര്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ച് സമുദായ വിഷയങ്ങളിലുള്ള നിവേദനം സമര്‍പ്പിച്ചു. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, 80:20 തുടങ്ങിയ ക്രൈസ്തവ വിവേചനങ്ങള്‍ അവസാനിപ്പിക്കുക, സാമ്പത്തിക സംവരണം (EWS), നാടാര്‍ ക്രിസ്ത്യന്‍, കമ്മാളര്‍ ക്രിസ്ത്യന്‍ എന്നിവര്‍ക്ക് ഒബിസി സംവരണം, ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം എന്നിവ ഉടന്‍ കേരളത്തില്‍ നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍. കാര്‍പ്പ് ഡയറക്ടര്‍ റവ. ഫാ. ജയിംസ് കൊക്കാവയലില്‍, റവ. ഫാ. സോണി മുണ്ടുനടയ്ക്കല്‍ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
Check Also
906 സെക്യൂരിറ്റി സ്ക്രീനർ
എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …