എസ്എസ്‌സി വിളിക്കുന്നു; 2860 ഒഴിവ്

സിലക്ഷൻ പോസ്‌റ്റ്: 2423 ഒഴിവ്

കേന്ദ്ര സർക്കാരിലെ വിവിധ ഒഴിവുകളി ലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. വിവിധ റീ ജനുകളിലായി 2423 സിലക് ഷൻ പോസ്‌റ്റ് ഒഴിവുണ്ട്. കേരള-കർണാടക റീജനിൽ 138 ഒഴിവ് (തസ്‌തിക ഉൾപ്പെടെ യുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ). അപേക്ഷ 23 വരെ.

യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ബിരുദം

പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവ രങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ട‌ി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർ ഷം ഇളവുണ്ട്.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/പട്ടികജാതി/പട്ടികവർഗം/അംഗപരിമിതർ/വിമുക്തഭട ന്മാർ എന്നിവർക്കു ഫീസില്ല. 24 വരെ ഓൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്‌ഥാനത്തിൽ. നെഗറ്റീവ് മാർക്കുണ്ട്. സിലബ സ് വിവരങ്ങൾ വെബ്സെറ്റിൽ.

അപേക്ഷിക്കേണ്ട വിധം: mySSCമൊബൈൽ ആപ് വഴിയോ https://ssc.gov.in എന്ന വെബ്സൈറ്റ് വഴിയോ അപേക്ഷിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം സൈറ്റിലെ Phase-XIII/2025/Selection Posts Examination എന്ന ലിങ്ക് വഴി അപേക്ഷ പൂരിപ്പിക്കാം. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കണം. അപേക്ഷയുംയോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡും: കണ്ണൂർ (9202), കോഴിക്കോട് (9206), തൃശൂർ (9212), എറണാകുളം (9213), കോട്ടയം (9205), കൊല്ലം (9210), തിരുവനന്തപുരം (9211).

റീജനൽ ഓഫിസ് വിലാസം:

Regional Director (KKR), Staff Selection Commission, 1st Floor, ‘E’ Wing, Kendriya Sadan, Koramangala, Bengaluru, Karnataka-560 034.
: www.ssckkr.kar.nic.in

 

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.