പവർഗ്രിഡിൽ 1031 അപ്രന്റിസ്

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റ ഡിനു കീഴിൽ വിവിധ റീജനുകളിലായി 1031 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം.

കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി, അന്ധ്രപ്രദേ ശ്, തെലങ്കാന എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിൽ 169 ഒഴിവുണ്ട്. ഇതിൽ 13 ഒഴിവാണു കേരളത്തിൽ. കൊ ച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം.

സതേൺ റീജനിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത,

സ്‌റ്റൈപൻഡ്:

. ഇലക്ട്രിഷ്യൻ: ഐടിഐ ഇലക്ട്രിഷ്യൻ; 13,500 രൂപ

* ഡിപ്ലോമ (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 15,000 രൂപ

* ഗ്രാഡ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ്ങിൽ ബിഇ/ ബിടെക്/ ബിഎസ് സി (എൻജിനീയറിങ്); 17,500 രൂപ

* ഗ്രാജേറ്റ് (കംപ്യൂട്ടർ സയൻസ്):

കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഐടിയിൽ ബിഇ/ബിടെക്/ ബിഎസ്‌സി (എൻജിനീയറിങ്); 17,500 രൂപ

* എച്ച്ആർ എക്സിക്യൂട്ടീവ്:

എംബിഎ എച്ച്ആർ അല്ലെങ്കിൽ പഴ്സനൽ മാനേജ്മെ ന്റ്/ പഴ്സനൽ മാനേജ്‌മെൻ്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ പിജി ഡിപ്ലോമ തത്തുല്യം; 17,500 രൂപ

* സിഎസ്ആർ എക്സിക്യൂട്ടീവ്: സോഷ്യൽ വർക്/ റൂ റൽ ഡവലപ്മെന്റ്/ മാനേജ്മെന്റിൽ പിജി/ തത്തുല്യം; 17,500 രൂപ

* ലോ എക്സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദവും മൂന്നു വർഷ എൽഎൽബിയും അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി; 17,500 രൂപ

. പിആർ അസിസ്‌റ്റൻ്റ്: ബിഎംസി/ബിജെഎംസി/ബിഎജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/തത്തു ല്യം; 17,500 രൂപ

* രാജ്ഭാഷാ അസിസ്‌റ്റൻ്റ്: ബിഎ ഹിന്ദി, ഇംഗ്ലിഷിൽ പ്രാവീണ്യം; 17,500 രൂപ

(ഐടിഐ ഇലക്ട്രിഷ്യൻ, ഡിപ്ലോമ (ഇലക്ട്രിക്കൽ), ലോ എക്സിക്യൂട്ടീവ്, ഗ്രാജേറ്റ് (ഇലക്ട്രിക്കൽ, സിവിൽ) തസ്തികകളിലാണു കേരളത്തിലെ ഒഴിവ്).അവസാന വർഷ ഫലം കാക്കുന്നവർ, 18 വയസ്സു തികയാത്തവർ, അപ്രന്റിസ് പരിശീലനം നേടിയവർ, ഒരു വർഷത്തിൽ കൂ : ടുതൽ ജോലിപരിചയമുള്ളവർ എന്നിവർ അപേക്ഷി ക്കാൻ അർഹരല്ല.

* അപേക്ഷിക്കേണ്ട വിധം:

എൻജിനീയറിങ് ബിരുദ/ഡിപ്ലോമ യോഗ്യതക്കാർ – https://nats.education.gov.inė https://apprenticeshipindia.gov.in e. – ചെയ്തശേഷം പവർഗ്രിഡ് ഓഫ് ഇന്ത്യ വെബ്സൈ റ്റായ www.powergrid.in ൽ ഓൺലൈനായി അപേക്ഷി ക്കണം. വിജ്ഞാപനത്തിൻ്റെ വിശദവിവരങ്ങൾ www.powergrid.inൽ ലഭ്യമാണ്.

About Carp

Check Also

ബാങ്കുകളിൽ 1050 അപ്രന്റിസ്

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 550 അപ്രന്റിസുമാരുടെയും യൂണിയൻ ബാ ങ്ക് ഓഫ് ഇന്ത്യയിൽ 500 അപ്രൻറിസുമാ: രുടെയും ഒഴിവ്. ഒരു …

Leave a Reply

Your email address will not be published.