ഇന്ത്യൻ നാവികസേന 224 ഒഴിവുകൾ

2024 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ ഗ്രാന്റിനായി അവിവാഹിതരായ യോഗ്യരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നാവികസേന. പ്രോഗ്രാമിന്റെ പരിശീലനം കണ്ണൂരിലെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ക്യാമ്പസിലായിരിക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ഒക്ടോബർ 29നകം ഇന്ത്യന്‍ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷാ ഫോമുകൾ സമർപ്പിക്കാവുന്നതാണ്.

ഏകദേശം 224 ഷോർട്ട് സർവീസ് കമ്മീഷൻ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 224 ഒഴിവുകളില്‍ 18 എണ്ണം വിദ്യാഭ്യാസ ബ്രാഞ്ചിലേക്കും 100 എണ്ണം ടെക്‌നിക്കൽ ബ്രാഞ്ചിലേക്കും 106 എണ്ണം എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലേക്കുമാണ്.

ജനറൽ സർവീസിനായി ഏകദേശം 40 തസ്തികകളും എയർ ട്രാഫിക് കൺട്രോളർ വിഭാഗത്തില്‍ 8 തസ്തികകളും ഒഴിവുണ്ട്. നേവൽ എയർ ഓപ്പറേഷൻ ഓഫീസർ വിഭാഗത്തില്‍ 18 തസ്തികകളും, പൈലറ്റ്, ലോജിസ്റ്റിക്സ് എന്നിവയ്ക്കായി 20 തസ്തികകളും ലഭ്യമാണ്. ഈ ഒഴിവുകള്‍ എല്ലാം തന്നെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന് കീഴിലാണ് വരുന്നത്. 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് ബിരുദം ഉള്ളവർക്കാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക.

എഡ്യൂക്കേഷൻ ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഒന്നുകിൽ എംഎസ്‌സിയിൽ (ഗണിതം, ഓപ്പറേഷനല്‍ റിസർച്ച്) ഫിസിക്‌സ് ബിഎസ്‌സി, എംഎസ്‌സി (ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്) ബിഎസ്‌സി മാത്‌സ്, എംഎസ്‌സി കെമിസ്ട്രി വിത്ത് ഫിസിക്‌സ് എന്നിവയില്‍ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ബിടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ഏകദേശം 12 തസ്തികകളും ലഭ്യമാണ്.തെർമൽ, പ്രൊഡക്ഷൻ, മെഷീൻ ഡിസൈൻ, കമ്മ്യൂണിക്കേഷൻ സിസ്റ്റം എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, വിഎൽഎസ്ഐ, പവർ സിസ്റ്റം എൻജിനീയറിങ് എന്നിവയിൽ എംടെക് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ മേഖലയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 10,12 ക്ലാസുകളിൽ കുറഞ്ഞത് 60% മാർക്കും 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്കും നേടിയിരിക്കണം.

ടെക്‌നിക്കൽ മേഖലയില്‍ എൻജിനീയറിങ് ബ്രാഞ്ചിൽ (ജനറൽ സർവീസ് ജിഎസ്) 30 തസ്തികകളും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ജനറൽ സർവീസിൽ 50 പേരും നേവൽ കൺസ്ട്രക്‌ടറിൽ 20 തസ്തികകളും ഒഴിവുണ്ട്. മെക്കാനിക്കൽ/മെക്കാനിക്കൽ, ഓട്ടോമേഷൻ എന്നിവയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് നേടിയവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റ് അലവന്‍സുകള്‍ക്കൊപ്പം 56100 രൂപയായിരിക്കും അടിസ്ഥാന ശമ്പളം.

അപേക്ഷിക്കേണ്ട വിധം:
www.joinindiannavy.gov.in എന്ന ഇന്ത്യൻ നേവി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.