ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്

ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.nfc.gov.in

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: 

ചീഫ് ഫയർ ഓഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു ഡിവിഷനൽ ഓഫിസേഴ്സ് കോഴ്സ് ജയം, 12 വർഷം പരിചയം. അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്, 8 വർഷ പരിചയം; 40; 67,700 രൂപ.

∙ടെക്നിക്കൽ ഓഫിസർ (കംപ്യൂട്ടർ): കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ബിഇ/ബിടെക്; 35; 56,100 രൂപ.

∙ഡപ്യൂട്ടി ചീഫ് ഫയർ ഓഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു ഡിവിഷനൽ ഓഫിസേഴ്സ് കോഴ്സ് ജയം, 6 വർഷ പരിചയം. 

 അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്, 2 വർഷ പരിചയം; 40; 56,100 രൂപ.

∙സ്റ്റേഷൻ ഓഫിസർ: പ്ലസ് ടു, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു സ്റ്റേഷൻ ഓഫിസേഴ്സ് കോഴ്സ് ജയം, 5 വർഷ പരിചയം. 

 അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്; 40; 47,600 രൂപ. 

∙സബ് ഓഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു സബ് ഓഫിസേഴ്സ് കോഴ്സ് ജയം, 12-15 വർഷ പരിചയം; 40; 35,400 രൂപ.

∙ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കം 

ഫയർമാൻ: പ്ലസ് ടു, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷം ഡ്രൈവിങ് പരിചയം, സ്റ്റേറ്റ് ഫയർ ട്രെയിനിങ് സെന്ററിൽനിന്നു ഫയർ ഫൈറ്റിങ് എക്വിപ്മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സ്; 27; 21,700 രൂപ.

About Carp

Check Also

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 …

Leave a Reply

Your email address will not be published.