കേന്ദ്രീയ വിദ്യാലയ: 13,404 ഒഴിവ്

കേന്ദ്രീയ വിദ്യാലയ സംഘടൻ 13,165 അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസം ബർ 26.
www.kvsangathan.nic.in
പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ്  ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ്  ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവ്, ട്രെയിൻഡ് ഗ്രാജ്വേറ്റ്  ടീച്ചർ തസ് തികയിൽ 3176 ഒഴിവും പിജി ടീച്ചർ തസ്തികയിൽ 1409 ഒഴിവുമുണ്ട്, അധ്യാപകർക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാൻ കഴിയണം. സി-ടെറ്റ് യോഗ്യത ഉൾപ്പെടെ വിശദ മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.

അധ്യാപക തസ്തികകളിലേക്കുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഇന്റർവ്യൂ, പെർഫോമൻ സ് ടെസ്റ്റ് എന്നിവയുടെ തീയതി പിന്നീടറിയിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മറ്റു തസ്തികകൾ ഉൾപ്പെടെയുള്ളവയുടെ തിരഞ്ഞെടുപ്പ്, പരീക്ഷാരീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷാ ഫീസ്
അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ തസ്തികകൾക്ക് 2300 രൂപ. സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് സ്റ്റെനോഗ്രഫർ -2 തസ്തികകൾക്ക് 1200 രൂപ, മറ്റു തസ്തികകൾക്ക് 1500 രൂപ, പട്ടികവിഭാഗ വിമുക്തഭട / ഭിന്നശേഷി അപേക്ഷകർക്കു ഫീസ് വേണ്ട.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

Leave a Reply

Your email address will not be published.