Parent Plans

പേരൻ്റ് പ്ലസ്

വായ്പാതുക

15 ലക്ഷം വരെ 

പലിശ നിരക്ക്

എല്ലാവർക്കും 7% 

കുടുംബ വാർഷിക വരുമാന പരിധി

ബാധകമല്ല 

വായ്പാ കാലാവധി

5 വർഷം 

പ്രായപരിധി

രക്ഷിതാവിന് 65 വയസ് വരെ 

 നിബന്ധനകൾ

1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ 5 വർഷം വരെ  ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഷണൽ, സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്കാണ് ലോൺ അനുവദിക്കുക. 
2. പാരന്റ് പ്ലസ് വായ്പയ്ക്ക് അപേക്ഷ നൽകേണ്ടത് രക്ഷിതാവാണ്. വിദ്യാർത്ഥി സഹവായ്പ്പക്കാരനാണ്. 
3. ഇന്ത്യയ്ക്ക് അകത്തും വിദേശത്തും പഠിക്കാൻ വായ്പ ലഭിക്കും. 
4. കോഴ്സ് ഫീസിന്റെ 90 ശതമാനമോ 15 ലക്ഷം രൂപയോ ഏതാണോ കുറവ് അത്രയുമാണ് ലോണായി നൽകുക. 
5. തുക ഒറ്റത്തവണയായും ഗഡുക്കളായും ലഭിക്കും. 
6. വിദേശപഠനത്തിനായി അപേക്ഷിക്കുന്നവർക്ക് വിദേശ സ്ഥാപനത്തിൽ അഡ്മിഷൻ ലഭിച്ചിരിക്കണം. 
7. വിദൂര വിദ്യാഭ്യാസം, പാർട്ട് ടൈം കോഴ്സുകൾ എന്നിവയ്ക്ക് ലോൺ ലഭി ക്കില്ല. 
8. അവസാന ഇൻസ്റ്റാൾമെന്റ് ലഭിച്ചു കഴിഞ്ഞ 3 മാസങ്ങൾക്ക് ശേഷം തിരിച്ചടവ് തുടങ്ങണം. 
9. ഓരോ വർഷവും പഠനം വിജയകരമായി പൂർത്തീകരിച്ചതു സംബന്ധിച്ച സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും നാളിതുവരെ വിതരണം ചെയ്ത തുകകളുടെ വിനിയോഗം സംബന്ധിച്ച രേഖകളും വിതരണം ചെയ്ത തുകകളുടെ പലിശയും അടച്ചാൽ മാത്രമേ തുടർന്നുള്ള ഗഡുക്കൾ അനുവദിക്കുകയുള്ളു. 

വസ്തു, ഉദ്യോഗസ്ഥ ജാമ്യം

1. എല്ലാ വായ്പകൾക്കും ജാമ്യം നിർബന്ധമാണ്. വസ്തു ജാമ്യം കുറഞ്ഞത് 4 സെന്റിൽ കുറയാത്ത വസ്തുവിന്റെ മതിപ്പ് വിലയുടെ
80% വരെ. അതത് വില്ലേജ് ഓഫീസിൽ നിന്നും വില നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. 
2. സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ പഞ്ചായത്ത് മുനിസിപ്പാലിറ്റി യൂണിവേഴ്സിറ്റി സഹകരണ ബാങ്കുകൾ /എയ്ഡഡ് സ്കൂൾ – കോളജ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി നവീകരിക്കും. 
3. ഉദ്യോഗസ്ഥ ജാമ്യക്കാരന് വായ്പാ കാലാവധിക്ക് ശേഷം ചുരുങ്ങിയത് ഒരു വർഷമെങ്കിലും സർവീസ് ഉണ്ടായിരിക്കണം. 
4. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഒരു ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാകുന്നതാണ്. 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് വസ്തുജാമ്യം നിർബന്ധമാണ്. 

അപേക്ഷിക്കേണ്ട വിധം

1. വായ്പ സംബന്ധിച്ച അപേക്ഷകൾ കോർപ്പറേഷൻ സൈറ്റായ www.ksmdfc.org നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്തു നേരിട്ടോ തപാലിലോ ksmdfc യുടെ റീജിയണൽ ഓഫീസുകളിലേക്ക് അയയ്ക്കണം. റീജിയണൽ ഓഫീസുകളുടെ വിലാസം
താഴെ നൽകിയിട്ടുണ്ട്. 
2. അപേക്ഷയോടൊപ്പം കോളജിൽ നിന്നുള്ള ഓഫർ ലെറ്റർ, ഫീസ് ഘടന, യൂണിവേഴ്സിറ്റി അഫിലിയേഷൻ, വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പാൻ കാർഡ് എന്നിവയുടെ പകർപ്പും ഹാജരാക്കണം. 
3. കൂടിക്കാഴ്ച സംബന്ധിച്ച തീയതി, സമയം ഇവ അപേക്ഷകരെ തപാൽ വഴിയോ ടെലിഫോൺ വഴിയോ അറിയിക്കുന്നതാണ്. 
4. കുടിക്കാഴ്ചയ്ക്ക് വരുമ്പോൾ മേല്പ്പറഞ്ഞ രേഖകളുടെ ഒറിജിനൽ കരുതണം. 
അപേക്ഷകൾ www.ksmdfc.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പുരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് റീജിയണൽ ഓഫീസുകളിൽ എത്തിക്കേണ്ടതാണ്. 
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ,  ജില്ലകളിലെ അപേക്ഷകർ 
KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2ND FLOOR, SAMASTHA JUBILEE BUILDING, MELETHAMPANOOR, THIRUVANANTHAPURAM- 695001, PH: 0471-2324232 

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ,  ജില്ലകളിലെ അപേക്ഷകൾ 

KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, FIRST FLOOR, PWD REST HOUSE BUILDING COMPLEX, PATHADIPPALAM, KALAMASSERY, ERNAKULAM – 682 033. PH: 0484-2532855 

കാസർകോഡ്, കണ്ണൂർ ജില്ലകളിലെ അപേക്ഷകർ 

KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, BUS STAND BUILDING, CHERKALA, CHENGALA (PO), KASARAGOD – 671541, PH: 04994-283061. 

കോഴിക്കോട്, വയനാട് ജില്ലകളിലെ അപേക്ഷകർ 

KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2nd FLOOR, KURDFC BUILDING, WESTHILL (PO), CHAKKORATHKULAM, KOZHIKODE – 673005. PH: 0495-2369366 

മലപ്പുറം ജില്ലയിലെ അപേക്ഷകർ 

KERALA STATE MINORITIES DEVELOPMENT FINANCE CORPORATION LTD, REGIONAL OFFICE, 2ND FLOOR, SUNNI MAHAL BUILDING, BYPASS ROAD,PERINTHALMANNA, MALAPPURAM 679 322. PH: 04933-297017. 
എന്ന വിലാസത്തിലും അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Check Also

ബെൽ: 78 എൻജിനീയർ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിലെ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്മ‌ാർട് സിറ്റി ബിസിനസ് ഡിവിഷന്റെ ഉത്തർപ്രദേശ് യൂണിറ്റിൽ 78 ഒഴിവ്. …

Leave a Reply

Your email address will not be published.